More

  ദൃശ്യം സിനിമ അനുകരിച്ച്‌ യുവാവിനെ കൊലപ്പെടുത്തി ; ഭാര്യയും കാമുകനും അറസ്റ്റില്‍

  Must Read

  ടോക്യോയില്‍ ഇന്ത്യയുടെ അഭിമാനമായി പിവിസിന്ധു;രണ്ട് ഒളിംപിക്സുകളില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരം

  ടോക്യോ: ഒളിമ്ബിക്‌സില്‍ ഇന്ത്യയുടെ അഭിമാന താരമായി പി വി സിന്ധു. വനിതാ വിഭാഗം ബാഡ്മിന്റണില്‍ മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തില്‍ ചൈനിസ് താരത്തെ കീഴടക്കി...

  സംസ്ഥാനത്ത് ഇന്ന് 20,728 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു 56 മരണം റിപോർട്ട് ചെയ്തു

  തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 20,728 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3770, തൃശൂര്‍ 2689, കോഴിക്കോട് 2434, എറണാകുളം 2246, പാലക്കാട് 1882, കൊല്ലം...

  സാധനങ്ങള്‍ക്കിനി വിലകുറയും,സംസ്ഥാനം ഇതുവരെ പിരിച്ചെടുത്തത് 1600 കോടി രൂപ

  തിരുവനന്തപുരം : പ്രളയ സെസ് എന്ന പേരില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന സെസ് അവസാനിപ്പിച്ചു. 2021 ജൂലെ മാസത്തില്‍ അവസാനിക്കുന്ന സെസ് തുടരില്ലെന്ന് സംസ്ഥാന...

  മൈസൂരു : കാമുകനൊപ്പം കഴിയാന്‍ ‘ദൃശ്യം സിനിമ’ മോഡലില്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ യുവതിയും കാമുകനും അറസ്റ്റില്‍. മൈസൂരു കെ.ആര്‍. നഗര്‍ സാലിഗ്രാമം സ്വദേശി ആനന്ദ് കൊല്ലപ്പെട്ട കേസിലാണ് ഭാര്യ ശാരദയും കാമുകന്‍ ബാബുവും അറസ്റ്റിലായത്. ജൂണ്‍ 23 നാണ് ടെമ്പോ ട്രാവലര്‍ സര്‍വീസ് നടത്തുന്ന ആനന്ദിനെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. റോഡിലെ ഇലക്ട്രിക് ട്രാന്‍സ്‌ഫോര്‍മറിന് സമീപമായിരുന്നു മൃതദേഹം കിടന്നിരുന്നത്. ബൈക്കും സമീപത്തുണ്ടായിരുന്നു. അപകടമരണമാണെന്നായിരുന്നു പ്രാഥമികഘട്ടത്തിലെ കണ്ടെത്തല്‍. എന്നാല്‍ തലയിലെ മുറിവും വസ്ത്രത്തിലെ ചോരപ്പാടുകളും സംശയത്തിനിടയാക്കി. ഇതോടെ ആനന്ദിന്റെ പിതാവിന്റെ പരാതിയില്‍ പോലീസ് വിശദമായ അന്വേഷണം നടത്തുകയായിരുന്നു.

  അന്വേഷണത്തില്‍ ആനന്ദിന്റെ ഭാര്യ ശാരദയും സുഹൃത്തായ ബാബുവും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്ന് കണ്ടെത്തി. ഇരുവരെയും കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ഏതാനും മാസങ്ങള്‍ക്ക് മുമ്ബാണ് ശാരദയും ബാബുവും രഹസ്യബന്ധം തുടങ്ങിയത് എന്നാണ് പോലീസ് പറയുന്നത്. തുടര്‍ന്ന് ആനന്ദിനെ ഇല്ലാതാക്കി ഒരുമിച്ച്‌ ജീവിക്കാന്‍ ഇരുവരും തീരുമാനിച്ചു. ജൂണ്‍ 22 ന് രാത്രി ബാബുവും ആനന്ദും ഒരുമിച്ച്‌ മദ്യപിച്ചു. ഇതിനിടെ ബാബു ആനന്ദിനെ മൂര്‍ച്ചയേറിയ ആയുധം കൊണ്ട് തലയ്ക്കടിച്ച്‌ കൊന്നു. ശേഷം മൃതദേഹം ചാക്കില്‍കെട്ടി ബൈക്കില്‍ സമീപത്തെ പ്രധാന റോഡിലെത്തിച്ചു. തുടര്‍ന്ന് ബൈക്കും മൃതദേഹവും ഇലക്‌ട്രിക്ക് ട്രാന്‍സ്‌ഫോര്‍മറിന് സമീപം ഉപേക്ഷിച്ചു. അപകടത്തില്‍ മരിച്ചെന്ന് വരുത്തിതീര്‍ക്കുകയായിരുന്നു ലക്ഷ്യം.

  2014 ല്‍ പുറത്തിറങ്ങിയ ദൃശ്യ എന്ന കന്നഡ സിനിമ കണ്ടാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് ഇരുവരും പോലീസിനോട് പറഞ്ഞു. മലയാളത്തില്‍ 2013 ല്‍ പുറത്തിറങ്ങിയ ദൃശ്യം എന്ന സിനിമയുടെ കന്നഡ പതിപ്പാണ് ദൃശ്യ. സിനിമയിലെ പോലെ പോലീസിനെ കബളിപ്പിച്ച് രക്ഷപ്പെടാമെന്ന് ഇരുവരും കണക്കുകൂട്ടിയിരുന്നതായും പോലീസ് പറഞ്ഞു.

  LEAVE A REPLY

  Please enter your comment!
  Please enter your name here

  Latest News

  ടോക്യോയില്‍ ഇന്ത്യയുടെ അഭിമാനമായി പിവിസിന്ധു;രണ്ട് ഒളിംപിക്സുകളില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരം

  ടോക്യോ: ഒളിമ്ബിക്‌സില്‍ ഇന്ത്യയുടെ അഭിമാന താരമായി പി വി സിന്ധു. വനിതാ വിഭാഗം ബാഡ്മിന്റണില്‍ മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തില്‍ ചൈനിസ് താരത്തെ കീഴടക്കി...

  സംസ്ഥാനത്ത് ഇന്ന് 20,728 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു 56 മരണം റിപോർട്ട് ചെയ്തു

  തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 20,728 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3770, തൃശൂര്‍ 2689, കോഴിക്കോട് 2434, എറണാകുളം 2246, പാലക്കാട് 1882, കൊല്ലം 1336, കണ്ണൂര്‍ 1112, തിരുവനന്തപുരം 1050,...

  സാധനങ്ങള്‍ക്കിനി വിലകുറയും,സംസ്ഥാനം ഇതുവരെ പിരിച്ചെടുത്തത് 1600 കോടി രൂപ

  തിരുവനന്തപുരം : പ്രളയ സെസ് എന്ന പേരില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന സെസ് അവസാനിപ്പിച്ചു. 2021 ജൂലെ മാസത്തില്‍ അവസാനിക്കുന്ന സെസ് തുടരില്ലെന്ന് സംസ്ഥാന ബജറ്റില് പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് ഇന്ന്...

  സംസ്ഥാനത്ത് കോവിഡ് പ്രതിരോധത്തില്‍ വീഴ്ച അഞ്ച് ദിവസത്തിനിടെ ഒരു ലക്ഷത്തിലധികം അടച്ചില്‍ ഒഴിവാക്കി ആള്‍ക്കൂട്ടം ഒഴിവാക്കിയേക്കും

  തിരുവനന്തപുരം:സംസ്ഥാന സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധത്തില്‍ വീഴ്ച. സംസ്ഥാനത്ത് അഞ്ച് ദിവസത്തിനിടെ 1 ലക്ഷത്തിലധികം ആളുകള്‍ക്കാണ് കോവിഡ് ബാധിച്ചത്. കേരളത്തില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രതിദിന രോഗികളുടെ എണ്ണം 20,000ത്തിന് മുകളിലാണ്....

  മുസ്ലിം ലീഗിൽ തീരുമാനമെടുക്കുന്നത് അറിയുന്നില്ലെന്ന് വിമർശനംലീഗ് യോഗത്തിലെ വിമർശനങ്ങൾ ചർച്ചയാകുമ്പോൾ…

  കോഴിക്കോട്:മുസ്ലിം ലീഗിൽ തീരുമാനമെടുക്കുന്നത് ഭാരവാഹികൾ പോലും അറിയുന്നില്ലെന്ന് മുസ്ലിംലീഗ് ഭാരവാഹി യോഗത്തിൽ വിമർശനംകാര്യങ്ങൾ ഒരു നേതാവ് കൈകാര്യം ചെയ്യുന്ന രീതി അവസാനിപ്പിക്കണംമുസ്ലിംലീഗ് ഭാരവാഹി യോഗത്തിൽ പികെ ഫിറോസ് പങ്കെടുത്തതിനെതിരെയും വിമർശനമുയർന്നു...

  More Articles Like This

  We would like to show you notifications for the latest news and updates.
  Dismiss
  Allow Notifications