ഐപിഎൽ ഫൈനൽ ഒത്തുകളിയെന്ന് ആരോപണം

Must Read

രാജസ്ഥാൻ റോയൽസും ഗുജറാത്ത് ടൈറ്റൻസും തമ്മിൽ ഇന്നലെ നടന്ന ഐപിഎൽ ഫൈനൽ ഒത്തുകളിയെന്ന ആരോപണവുമായി ഒരുകൂട്ടം ആരാധകർ.ഗുജറാത്തിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന പോരാട്ടം ടോസ് മുതൽ തന്നെ ഗുജറാത്തിന് അനുകൂലമാക്കിയെന്നാണ് ചില ആരാധകർ ആരോപിക്കുന്നത്.

രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിന് വിജയസാധ്യതയുള്ള ഗ്രൗണ്ടിൽ രാജസ്ഥാൻ നായകൻ സഞ്ജു ബാറ്റിംഗ് തിരഞ്ഞെടുത്തത് ഒത്തുകളിയുടെ ഭാഗമെന്നാണ് ആരാധകർ സൂചിപ്പിക്കുന്നത്.സ്റ്റേഡിയത്തിലുണ്ടായിരുന്ന ഗസ്റ്റുകൾക്ക് വേണ്ടി രാജസ്ഥാൻ തോറ്റുകൊടുക്കുകയായിരുന്നുവെന്നും ബിസിസിഐ സെക്രട്ടറി ജയ് ഷാ ഒരു ടീമിന് പിന്തുണ കൊടുത്തത് ശെരിയായില്ലെന്നും ആരോപണമുണ്ട്.

കലാശപോരാട്ടത്തിന്റെ ആരവം അവസാനിക്കുന്നതിന് മുമ്പ് തന്നെ ഫിക്സിങ് എന്ന പദം ട്വിറ്ററിൽ തരംഗമായിക്കൊണ്ടിരിക്കുകയാണ്.അരങ്ങേറ്റ സീസണിൽ തന്നെ കിരീടം നേടിയ ഗുജറാത്ത് ടൈറ്റൻസ് രാജസ്ഥാനെ 11 റൺസിനാണ് പരാജയപ്പെടുത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

കെടിയു വിസി നിയമനം; കോടതി വിധി പൂർണമായി പാലിക്കുമെന്ന് ഗവർണർ

കോഴിക്കോട്: സാങ്കേതിക സർവകലാശാലയിലെ താൽക്കാലിക വൈസ് ചാൻസലർമാരുടെ നിയമനം സംബന്ധിച്ച ഹൈക്കോടതി വിധി പൂർണമായും പാലിക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എല്ലാവരും കോടതിയെ ബഹുമാനിക്കണമെന്നും...

More Articles Like This