More

    വാവെയ്യുടെ ഗവേഷണ കേന്ദ്രത്തിലുണ്ടായ വന്‍തീപിടിത്തം; മൂന്നുപേര്‍ വെന്തുമരിച്ചു

    Must Read

    ബെയ്ജിങ്: ടെക് ഭീമന്‍ വാവെയ്യുടെ ഗവേഷണ കേന്ദ്രത്തിലുണ്ടായ വന്‍തീപിടിത്തത്തില്‍ മൂന്നു മരണം. തെക്കന്‍ ചൈനീസ് നഗരമായ ഡോന്‍ഗുവാനിലെ കേന്ദ്രത്തിലാണ് അപകടം. നിര്‍മാണം നടന്നുകൊണ്ടിരുന്ന കെട്ടിടത്തില്‍ വെള്ളിയാഴ്ച രാത്രിയാണ് തീപിടിത്തമുണ്ടായത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. സോങ്ഷാന്‍ ലേക്ക് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് സോണിലാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് നിര്‍മാണ കമ്പനിയുടെ തൊഴിലാളികളാണു മരിച്ചത്. എല്ലാവരെയും ഒഴിപ്പിച്ചുവെന്നാണ് വെള്ളിയാഴ്ച രാത്രി അറിയിച്ചത്. എന്നാല്‍ പിന്നീടു നടത്തിയ തിരച്ചിലിലാണ് മൂന്നുപേരുടെ മൃതദേഹം കണ്ടെത്തിയത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Latest News

    ലോക്കൽ സെക്രട്ടറിയുടെ കൊലപാതകത്തിന് പിന്നിൽ ആർഎസ്എസെന്ന് സിപിഎം

    തിരുവല്ല :തിരുവല്ലയില്‍ സി.പി.എം ലോക്കല്‍ സെക്രട്ടറിയുടെകൊലയ്ക്ക് പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് സി.പി.എം പ്രാദേശിക നേതൃത്വം ആരോപിച്ചു. പെരിങ്ങര ലോക്കല്‍ സെക്രട്ടറി പി.ബി. സന്ദീപ് കുമാറാണ് കൊല്ലപ്പെട്ടത്. ഇന്ന്...

    More Articles Like This