മുഖ്യമന്ത്രി ബി.എസ്​. ​യെദിയൂരപ്പയുടെ ഓഫിസിലേക്ക്​ പ്രതിഷേധ മാര്‍ച്ച്‌​; സിദ്ധരാമയ്യയെയും മുതിര്‍ന്ന കോണ്‍ഗ്രസ്​ നേതാക്കളെയും പൊലീസ്​ കസ്​റ്റഡിയിലെടുത്തു

0
118

മുഖ്യമന്ത്രി ബി.എസ്​. ​െയദിയൂരപ്പയുടെ ഓഫിസിലേക്ക്​ പ്രതിഷേധ മാര്‍ച്ച്‌​ നടത്തിയ കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയെയും മുതിര്‍ന്ന കോണ്‍ഗ്രസ്​ നേതാക്കളെയും പൊലീസ്​ കസ്​റ്റഡിയിലെടുത്തു. ബിദാറിലെ സ്​കൂളില്‍ പൗരത്വ നിയമത്തിനെതിരെ നാടകം അവതരിപ്പിച്ചതിന്‍റെ പേരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയ സംഭവത്തില്‍ പ്രതിഷേധിച്ചാണ്​ മാര്‍ച്ച്‌​ നടത്തിയത്​.

ദിനേഷ്​ ഗ​ുണ്ഡുറാവു, റിസ്​വാന്‍ അര്‍ഷാദ്​, ഡി.കെ. സുരേഷ്​ എന്നിവരെയാണ്​ ബംഗളൂരു പൊലീസ്​ കസ്​റ്റഡിയിലെടുത്തത്​. ബിദാര്‍ സംഭവത്തില്‍ സര്‍ക്കാര്‍ പൊലീസിനെ ദുരുപയോഗം ചെയ്യുകയാണെന്ന്​ പ്രതിഷേധക്കാര്‍ ആരോപിച്ചു. ബംഗളൂരു റേസ്​ കോഴ്​സ്​ റോഡില്‍നിന്ന്​ തുടങ്ങിയ മാര്‍ച്ച്‌​ ബാരിക്കേഡുകള്‍ ഉപയോഗിച്ച്‌​ പൊലീസ് തടഞ്ഞു. പൊലീസ്​ നടപടി ജനാധിപത്യ വിരുദ്ധ​മാണെന്ന്​ സിദ്ധരാമയ്യ ആരോപിച്ചു. അവകാശങ്ങള്‍ നിഷേധിക്കാനോ അടിച്ചമര്‍ത്താനോ അവര്‍ക്ക്​ അവകാശമില്ലെന്ന്​ അദ്ദേഹം പറഞ്ഞു. പൊലീസിനെ ഉപയോഗിച്ച്‌​ കോണ്‍​ഗ്രസിനെ തകര്‍ക്കാനാണ്​ ബി.ജെ.പി ശ്രമിക്കുന്നത്​.

LEAVE A REPLY

Please enter your comment!
Please enter your name here