മൻസൂറിന്റെ കൊലപാതകം: ഇരന്നു വാങ്ങുന്നത് ശീലമായിപ്പോയെന്ന് പി.ജയരാജന്റെ മകൻ ജെയിൻ രാജിന്റെ ഫേസ്ബുക് പോസ്റ്റ്, വിവാദം

0
492

കൂത്തുപറമ്പ്: കണ്ണൂർ കൂത്തുപറമ്പിൽ മുസ്ലിം ലീഗ് പ്രവർത്തകൻ പാറാൽ മൻസൂറിനെ (22) വെട്ടിക്കൊന്നതുമായി ബന്ധപ്പെട്ടുള്ള സി.പി.എം നേതാവ് പി.ജയരാജന്‍റെ മകൻ ജെയിൻ രാജിന്‍റെ മകന്‍റെ ഫേസ്ബുക് പോസ്റ്റ് വിവാദമാകുന്നു. ‘ഇരന്ന് വാങ്ങുന്നത്‌ ശീലമായിപോയി…’ എന്നായിരുന്നു ജെയിൻ രാജ് ഫേസ്ബുക്കിൽ കുറിച്ചത്. കൊലപാതകത്തെ ന്യായീകരിക്കുന്ന മട്ടിൽ സി.പി.എം അനുകൂലികൾ പോസ്റ്റിന് താഴെ കമന്‍റ് ചെയ്യുന്നുണ്ട്.

2014ൽ ബി.ജെ.പി നേതാവ്​ മനോജ്​ കൊല്ലപ്പെട്ട സമയത്തുള്ള ജെയിൻ രാജിന്‍റെ പോസ്റ്റും വിവാദമായിരുന്നു. വീട്ടിൽ കയറി ബോംബെറിഞ്ഞ ശേഷമായിരുന്നു മൻസൂറിനെതിരെയുള്ള ആക്രമണം. സഹോദരൻ മുഹ്സിന്​ ( 27) ആക്രമണത്തിൽ സാരമായി പരിക്കേറ്റിരുന്നു. ഇന്നലെ രാത്രി 8 മണിയോടെയാണ് സംഭവം.

മുഹ്സിൻ വീട്ടുമുറ്റത്ത് കൂട്ടുകാരോടൊത്ത് സംസാരിച്ച് കൊണ്ടിരിക്കെയാണ് ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച അക്രമി സംഘം എത്തിയത്. മുഹ്സിനെ വലിച്ചിഴച്ച് വെട്ടുമ്പോൾ തടയാൻ ചെന്നപ്പോഴാണ് സഹോദരൻ മൻസൂറിന് വെട്ടേറ്റത്.അക്രമി സംഘത്തെ തടയാൻ ശ്രമിച്ച മുഹ്സിൻ്റെ മാതാവിനും അയൽപക്കത്തുള്ള സ്ത്രീക്കും പരിക്കുണ്ട്. അൽസിഫയിൽ പാറാൽ മുസ്തഫയാണ് മൻസൂറിന്‍റെ പിതാവ്. മാതാവ്: സക്കീന. സഹോദരങ്ങൾ: മുനീബ്, മുബിൽ, മുഹസിൻ, മുഹമ്മദ്

LEAVE A REPLY

Please enter your comment!
Please enter your name here