മൻസൂർ കൊലക്കത്തിക്കിരയായ മൂന്നാമത്തെ എസ്.എസ്.എഫ് പ്രവർത്തകൻ

0
178

കണ്ണൂർ: കടവത്തൂർ പുല്ലുക്കരയിൽ കൊല്ലപ്പെട്ട മൻസൂർ ഉത്തരമലബാറിൽ രാഷ്ട്രീയ സംഘർഷത്തിന് ഇരയാക്കപ്പെടുന്ന കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാര്‍ നേതൃത്വം നല്‍കുന്ന സുന്നീ സംഘടനയിൽ നിന്നുള്ള മൂന്നമത്തെയാൾ.

ക​ഴി​ഞ്ഞ നാലു വ​ർ​ഷ​ത്തി​നിടെ കൊ​ല​ക്ക​ത്തി​ക്ക്​ ഇ​ര​യാ​യ മ​ട്ട​ന്നൂ​രി​ലെ ഷു​ഹൈ​ബ്, കാ​ഞ്ഞ​ങ്ങാ​​ട്ടെ ഔ​ഫ്​ അ​ബ്​​ദു​റ​ഹി​മാ​ൻ എ​ന്നി​വ​രും എസ്‌വൈഎസിന്റെ സജീവ പ്രവർത്തകരായിരുന്നു. മ​ൻ​സൂ​ർ എ​സ്.​എ​സ്.​എ​ഫ്​ പ്ര​വ​ർ​ത്ത​ക​നും മ​ൻ​സൂ​റിന്റെ പി​താ​വ്​ മു​സ്ത​ഫ പാ​റാ​ൽ കേ​ര​ള മു​സ്​​ലിം ജ​മാ​അ​ത്ത്​ പു​ല്ലൂ​ക്ക​ര യൂ​നി​റ്റ് ജോ. ​സെ​​ക്ര​ട്ട​റി​യു​മാ​ണ്.

മ​ൻ​സൂ​റിന്റെ​യും ഷു​ഹൈ​ബിന്റെ യും കൊ​ല​പാ​ത​ക​ത്തി​ൽ പ്ര​തി​സ്​​ഥാ​ന​ത്ത്​ സി.​പി.​എ​മ്മു​കാ​രാ​ണ്​ എ​ങ്കി​ൽ ഔ​ഫ്​ അ​ബ്​​ദു​റ​ഹി​മാന്റെ കൊ​ല​ക്കേ​സി​ൽ പ്ര​തി​ക​ൾ മു​സ്​​ലിം ലീ​ഗു​കാ​രാ​ണ്.

ക​ഴി​ഞ്ഞ ത​ദ്ദേ​ശ​ തെരഞ്ഞെടുപ്പുമായി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്​​ന​ത്തി​ലാ​ണ്​ കാ​ഞ്ഞ​ങ്ങാ​ട്ട്​ ക​ല്ലൂ​രാ​വി പ​ഴ​യ ബീ​ച്ച് റോ​ഡി​ൽ വെ​ച്ച്​ 2020 ഡി​സം​ബ​ർ 23ന്​ ​ഔ​ഫ്​ കൊ​ല്ല​പ്പെ​ട്ട​ത്. ഇ​ട​തു സ്ഥാ​നാ​ർ​ഥി​യു​ടെ വി​ജ​യ​ത്തി​നാ​യി പ്രാ​ദേ​ശി​ക​മാ​യി പ്ര​വ​ർ​ത്തി​ച്ച​തിന്റെ വി​രോ​ധ​ത്തി​ലാ​ണ്​ ഔ​ഫി​നെ മു​സ്​​ലിം ലീ​ഗു​കാ​ർ ആ​ക്ര​മി​ച്ച​ത്. തൊ​ട്ട​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​ലും കാ​ന്ത​പു​രം വി​ഭാ​ഗ​ത്തി​ൽ​നി​ന്ന്​ ഒ​രു ചെ​റു​പ്പ​ക്കാ​ര​ന്​ ജീ​വ​ൻ ന​ഷ്​​ട​പ്പെ​ട്ടി​രി​ക്കു​ന്നു. കൂ​ത്തു​പ​റ​മ്പ്​ മ​ണ്ഡ​ല​ത്തി​ലെ മു​സ്​​ലിം ലീ​ഗ്​ സ്​​ഥാ​നാ​ർ​ഥി പൊ​ട്ട​ങ്ക​ണ്ടി അ​ബ്​​ദു​ല്ല​യു​ടെ വി​ജ​യ​ത്തി​നു​വേ​ണ്ടി പ്ര​വ​ർ​ത്തി​ച്ച മു​സ്​​ലിം ലീ​ഗു​കാ​രും സി.​പി.​എ​മ്മും ത​മ്മി​ലു​ള്ള പ്ര​ശ്​​ന​ത്തി​ലാ​ണ്​ ക​ട​വ​ത്തൂ​ർ പു​ല്ലൂ​ക്ക​ര​യി​ൽ മ​ൻ​സൂ​റി​ന്​ ജീ​വ​ൻ ന​ഷ്​​ട​മാ​യ​ത്.

മ​ട്ട​ന്നൂ​രി​ൽ കൊ​ല്ല​പ്പെ​ട്ട ഷു​ഹൈ​ബ്​ യൂ​ത്ത്​ കോ​ൺ​ഗ്ര​സിന്റെ പ്രാ​ദേ​ശി​ക നേ​താ​വും കെ. ​സു​ധാ​ക​ര​ൻ എം.​പി​യു​ടെ അ​ടു​പ്പ​ക്കാ​ര​നു​മാ​യി​രു​ന്നു. എ​സ്.​വൈ.​എ​സിന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സാ​ന്ത്വ​നം സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​​ടെ ചു​ക്കാ​ൻ പി​ടി​ച്ചി​രു​ന്ന ആ​ളു​മാ​യി​രു​ന്നു ഷുഹൈ​ബ്. ​സി.​പി.​എം- കോ​ൺ​ഗ്ര​സ്​ പ്ര​ശ്​​ന​ത്തിന്റെ പേ​രി​ലാ​ണ്​ 2018 ഫെ​ബ്രു​വ​രി 12ന്​ ​ഷു​ഹൈ​ബി​നെ മ​ട്ട​ന്നൂ​രി​ൽ സി.​പി.​എ​മ്മു​കാ​ർ​ വെ​ട്ടി​ക്കൊ​ന്ന​ത്.

അതേസമയം, മൻസൂറിന്റെ കൊലപാതകത്തിൽ പ്രതിയെന്ന് ആരോപിക്കപ്പെടുന്ന സുഹൈൽ എന്നയാൾക്കും കാന്തപുരം വിഭാഗവുമായി നേരത്തേ ബന്ധമുണ്ടെന്ന റിപ്പോർട്ടുണ്ട്. സുഹൈൽ സജീവ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ പ്രാദേശിക സംഘടന നേതൃ സ്ഥാനത്തുനിന്നും നേരത്തെ നീക്കം ചെയ്തിട്ടുണ്ടെന്ന് എസ്.വൈ.എസ് പാനൂർ സോൺ കമ്മിറ്റി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here