മൻസൂർ വധം: പൊലീസ് നടപടി ഏകപക്ഷീയമെന്നാരോപിച്ച് സമാധാനയോഗത്തിൽ നിന്ന് യു.ഡി.എഫ് നേതാക്കൾ ഇറങ്ങിപ്പോയി

0
71

കണ്ണൂർ: പാനൂർ പുല്ലൂക്കരയിൽ ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ നടത്തിയ സമാധാനയോഗത്തിൽ നിന്ന് യു.ഡി.എഫ് നേതാക്കൾ ഇറങ്ങിപ്പോയി.

മേഖലയിലെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്താണ്​ ജില്ലാ കലക്ടര്‍ സമാധാനയോഗം വിളിച്ചത്​. രാവിലെ 11 മണിക്ക് കലക്ടറേറ്റിൽ ത​ുടങ്ങിയ യോഗത്തിൽ നിന്നാണ്​ പൊലീസ്​ നടപടി ഏകപക്ഷീയമായ നടപടി സ്വീകരിക്കുന്നുവെന്നാരോപിച്ച്​ യു.ഡി.എഫ്​ നേതാക്കൾ ഇറങ്ങിപ്പോയത്​.

ഡി.വൈ.എഫ്.ഐ നേതാവ് ആയുധം വിതരണം നടത്തിയിട്ടും നടപടിയെടുത്തില്ല. സമാധാനയോഗത്തിനെത്തിയത് കൊലയാളികളുടെ നേതാക്കളെന്നും യു.ഡി.എഫ് നേതാക്കൾ ആരോപിച്ചു. കടുത്ത പ്രക്ഷോഭത്തിലേക്ക് പോകുകയാണെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here