‘സോണിയ ഗാന്ധിയുടെ കാൽ തൊട്ട് വന്ദിക്കുന്ന മൻമോഹൻ സിംഗ്’ തൊട്ടടുത്ത് രാഹുൽ ഗാന്ധിയും; പ്രചരിക്കുന്ന വാർത്തയുടെ സത്യാവസ്ഥ എന്ത്?

0
675

‘സോണിയ ഗാന്ധിയുടെ കാൽ തൊട്ട് വന്ദിക്കുന്ന മൻമോഹൻ സിംഗ്’ എന്ന പേരിൽ ഒരു ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. തന്നെക്കാൾ പ്രായക്കുറവുള്ള സോണിയ ഗാന്ധിയുടെ കാൽതൊട്ട് വന്ദിക്കുന്ന നമ്മുടെ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് എന്ന കുറിപ്പോടെയാണ് ചിത്രം പ്രചരിക്കുന്നത്. ചിത്രത്തിൽ സോണിയയ്ക്ക് സമീപം രാഹുൽ ഗാന്ധി നിൽക്കുന്നതും കാണാം. നിരവധി പേരാണ് ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.

എന്നാൽ ചിത്രത്തിൽ കാൽതൊട്ട് വന്ദിക്കുന്നത് മൻമോഹൻ സിംഗ് അല്ലെന്ന് ബൂംലൈവ് വെളിപ്പെടുത്തുന്നു. 2011 നവംബര്‍ 29ന് ദില്ലിയില്‍ വെച്ച് നടന്ന യൂത്ത് കോണ്‍ഗ്രസിന്‍റെ ദേശീയതല കണ്‍വന്‍ഷന്‍റെ ചിത്രമാണിത്. പരിപാടിയിൽ പങ്കെടുത്ത ഒരു പാർട്ടി പ്രതിനിധിയാണ് സോണിയയുടെ കാൽ തൊട്ട് വണങ്ങുന്നത്. ഇന്ത്യ ടുഡെയുടെ ഫോട്ടോഗ്രാഫർ ശേഖർ യാദവാണ് ചിത്രം പകർത്തിയത്. വേദിയിൽ നീല നിറത്തിലുള്ള ടർബൻ ധരിച്ച് മൻമോഹൻ സിംഗ് പങ്കെടുക്കുന്ന ചിത്രവും പുറത്തുവന്നിരുന്നു. ഗെറ്റി ഇമേജിൽ ഈ ചിത്രം ലഭ്യമാണ്. ഇതാണ് വ്യാജ പേരിൽ പ്രചരിപ്പിക്കുന്നത്. നേരത്തേയും ഇതേ ചിത്രം ഉപയോഗിച്ച് വ്യാജപ്രചരണം നടന്നിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here