ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ മകൻ ഹരികൃഷ്ണൻ വിവാഹിതനായി. ഉള്ള്യേരി-മുണ്ടോത്ത് കുനിത്താഴെക്കുനി നാരായണന്റേയും ശൈലജയുടേയും മകൾ ദിൽനയാണ് വധു.കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലിൽ വച്ച് നടന്ന ചടങ്ങിൽ സിനിമാ താരം മമ്മൂട്ടി, വ്യവസായി എം.എ യൂസഫലി എന്നിവർ പങ്കെടുത്തു.
