അബുദാബി ബിഗ് ടിക്കറ്റ്; 15 മില്യൺ ദിർഹം മലയാളിക്ക്

0
2558

അബുദാബിയിലെ ബിഗ് ടിക്കറ്റ് നറുക്കെടുത്തപ്പോൾ സമ്മാനത്തുകയായ 15 മില്യൺ ദിർഹം കുവൈറ്റിൽ താമസക്കാരനായ മലയാളിക്ക് ലഭിച്ചു. കുവൈറ്റിൽ ജോലി നോക്കുന്ന നോബിൻ മാത്യുവാണ് ഈ ഭാഗ്യവാൻ, 15 മില്യൺ ദിർഹം മുപ്പത് കോടി രൂപ വരും. കുവൈറ്റിൽ സ്‌പെയർ പാർട്സ് കടയിൽ സൂപ്പർവൈസറായി ജോലി നോക്കുകയാണ് 39കാരനായ നോബിൻ. ഒമാനിൽ ജനിച്ച് വളർന്ന താൻ പലപ്പോഴും യുഎഇ സന്ദർശിക്കാറുണ്ടെന്ന് നോബിൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here