മലപ്പുറത്ത് സമദാനിയുടെ ഭൂരിപക്ഷത്തിൽ ലക്ഷങ്ങളുടെ കുറവ്

0
405

മലപ്പുറം: മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി എംപി സബ്ദുസമദ് സമദാനിയുടെ ഭൂരിപക്ഷത്തിൽ ലക്ഷങ്ങളുടെ കുറവ്
1,14,615 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി.പി. സാനുവിനെ സമദാനി പരാജയപ്പെടുത്തിയത്.

2019 ല്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ ലഭിച്ചതിനേക്കാള്‍ മുസ്ലീം ലീഗിന്റെ ഭൂരിപക്ഷം ഗണ്യമായി കുറഞ്ഞു. പി.കെ കുഞ്ഞാലിക്കുട്ടിക്ക് കഴിഞ്ഞ തവണ 2,60,153 വോട്ടുകളുടെ ഭൂരിപക്ഷമാണ് ലഭിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ തവണയും സ്ഥാനാര്‍ത്ഥിയായിരുന്ന എംകെ സാനുവിന് ഇത്തവണ വോട്ട് നില ഉയര്‍ത്താനായി എന്നതും ശ്രദ്ധേയമായി.മുസ്ലിം ലീഗു നേതാവ് പി കെ കുഞ്ഞാലിക്കുട്ടി ലോക്‌സഭാ അംഗം രാജി വെച്ചത് കൊണ്ടാണ് മലപ്പുറം ഉപ തിരെഞ്ഞെടുപ്പ് വേണ്ടി വന്നത് .

LEAVE A REPLY

Please enter your comment!
Please enter your name here