ഈ മാസം 12 ന് ബിജെപിയും സിപിഎമ്മും കൊച്ചി ഹയാത്ത് ഹോട്ടലിൽ വെച്ച് എന്താണ് ചർച്ച നടത്തിയത്; രണ്ടു മണി മുതൽ അഞ്ചു മണി വരെയുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ കൂടുതൽ വ്യക്തമാവും: ഗുരുതര ആരോപണവുമായി കല്ലട്ര മാഹിൻ ഹാജി

0
1427

ഈ മാസം 12 ന് ബിജെപിയും സിപിഎമ്മും കൊച്ചി ഹയാത്ത് ഹോട്ടലിൽ വെച്ച് നടത്തിയ ചർച്ച എന്താണെന്ന ചോദ്യവുമായി മുസ്ലീം ലീഗ് കാസർകോട് ജില്ലാ ട്രഷറർ കല്ലട്ര മാഹിൻ ഹാജി. ഈ മാസം 12 ന് ബിജെപിയും സിപിഎമ്മും കൊച്ചി ഹയാത്ത് ഹോട്ടലിൽ വെച്ച് ചർച്ച നടത്തിയ വിവരങ്ങൾ ലഭ്യമാവുന്നുണ്ട്, രണ്ടു മണി മുതൽ അഞ്ചു മണി വരെയുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ കൂടുതൽ വ്യക്തമാവുമെന്ന് ആരോപണമുന്നയിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.

മുസ്ലീം ലീഗ് ജില്ലാ ട്രഷറർ കല്ലട്ര മാഹിൻ ഹാജിയും ബി ജെ പിയുടെ പ്രമുഖ നേതാവും എറണാകുളത്ത് രഹസ്യ ചർച്ച നടത്തിയെന്ന എ എൻ ശംസീർ എം എൽ എയുടെ ആരോപണത്തെ തള്ളി നേരത്തെ കല്ലട്ര മാഹിൻ ഹാജി രംഗത്തെത്തിയിരുന്നു. താനും തന്റെ സഹോദരനും കൂടി കുടുംബ കാര്യങ്ങൾക്കു വേണ്ടിയാണ് കൊച്ചിക്ക് പോയതെന്ന് അദ്ദേഹം പറഞ്ഞു. ചർച്ചക്ക് നടത്തതാൻ മാത്രമുള്ള പാർട്ടി ഉത്തരവാദിത്വം എന്റെ പക്കലില്ല, ഒരു ജില്ലാ ഭാരവാഹി മാത്രമാണ്. ഫ്ലാറ്റിൽ നിന്ന് എവിടേക്കും പോയിട്ടില്ല അദ്ദേഹം പറഞ്ഞു.

മനോരമ ചാനലിൻ്റെ മന്ത്രി ജലീലിനെ കുറിച്ചുള്ള കൗണ്ടർ പോയൻ്റ് ചർച്ചയിലാണ് ശംസീർ ഗുരുതരമായ ആരോപണം ഉന്നയിച്ചത്. ജലീലിനെതിരെയുള്ള സമരം വിശുദ്ധ ഖുറാൻ വിതരണം ചെയ്തതിൻ്റെ പേരിലാണെന്നും ഈ സമരം ബി ജെ പിയും മുസ്ലീം ലീഗും തമ്മിലുള്ള അവിശുദ്ധ സഖ്യത്തിൻ്റെ തുടർച്ചയാണെന്നും സ്ഥാപിക്കാൻ വേണ്ടിയാണ് ചർച്ചയിൽ ശംസീർ കല്ലട്ര മാഹിൻ ഹാജിയും ബി ജെ പിയുടെ പ്രമുഖ നേതാവും എറണാകുളത്ത് ചർച്ച നടത്തിയെന്ന അടിസ്ഥാനരഹിത ആരോപണം ഉന്നയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here