ഭീമ കൊറെഗാവ് സംഘർഷം; പ്രക്ഷോഭകർക്കെതിരായ ഗൗരവമല്ലാത്ത കേസുകൾ പിൻവലിക്കുമെന്ന് മഹാരാഷ്ട്ര സർക്കാർ

0
121

ഭീമ കൊറെഗാവ് സംഘർഷവുമായി ബന്ധപ്പെട്ട പ്രക്ഷോഭകർക്കെതിരെ ചുമത്തിയ ഗൗരവതാരമല്ലാത്ത കേസുകൾ പിൻവലിക്കുമെന്ന് മഹാരാഷ്ട്ര സർക്കാർ, ഗൗരവതരമായ വകുപ്പുകൾ ചുമത്തിയ 26 കേസുകളുടെ വിചാരണ തുടരും. മഹാരാഷ്ട്ര പൊതുമരാമത്ത് വകുപ്പ് മന്ത്രി അശോക് ചവാനാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. ഭീമ കൊറെഗാവ് സംഘർഷത്തിലെ കേസുകൾ പിൻവലിക്കുമെന്നത് മഹാ വികാസ് അഘാടി സർക്കാരിന്റെ പൊതുമിനിമം പരിപാടികളിൽ ഒന്നാണ്.

ഭീമ കൊറെഗാവിൽ സവർണർക്കെതിരെ ദളിത് സമൂഹത്തിൽ പെട്ടവർ നടത്തിയ യുദ്ധത്തിന്റെ വാര്ഷികാഘോഷത്തിന് ഒത്തുകൂടിയവരെ സവർണ സമൂഹത്തിൽ പെട്ടവർ ആക്രമിക്കുകയായിരുന്നു, തുടർന്ന് സംഭവം സംഘർഷത്തിന് വഴി മാറി, കേസിൽ നിരവധി ആക്ടിവിസ്റ്റുകളെ അറസ്റ്റ് ചെയ്‌തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here