വധഭീഷണിയെ തുടർന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ സുരക്ഷ ശക്തമാക്കി

Must Read

മുംബൈ: വധഭീഷണിയുടെ പശ്ചാത്തലത്തിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ സുരക്ഷ ശക്തമാക്കി. താനെയിലെ അദ്ദേഹത്തിന്‍റെ സ്വകാര്യ വസതിയിലും മുംബൈയിലെ ഔദ്യോഗിക വസതിയിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ഒക്ടോബർ അഞ്ചിന് മുംബൈയിൽ നടക്കുന്ന ദസറ റാലിയിൽ ഷിൻഡെ പങ്കെടുക്കും. റാലിക്കും സുരക്ഷ ശക്തമാക്കുമെന്ന് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം കമ്മീഷണർ അറിയിച്ചു. ആഭ്യന്തരമന്ത്രി കൂടിയായ ദേവേന്ദ്ര ഫഡ്നാവിസിന്‍റെ നിർദേശ പ്രകാരമാണ് നടപടി.

എന്നാൽ ഇത്തരം കാര്യങ്ങളിൽ തനിക്ക് ആശങ്കയില്ലെന്ന് ഷിൻഡെ പറഞ്ഞു. ഭയപ്പെടുത്താൻ ശ്രമിക്കരുത്, ആഭ്യന്തര വകുപ്പും ആഭ്യന്തര മന്ത്രിയും കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്. എനിക്ക് അവരിൽ പൂർണ്ണ വിശ്വാസമുണ്ട്. കൊലപാതകശ്രമം നടത്തുന്നവരെ പരാജയപ്പെടുത്തും. ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നതിൽ നിന്ന് ഒരു ഭീഷണിക്കും തന്നെ തടയാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Latest News

കെടിയു വിസി നിയമനം; കോടതി വിധി പൂർണമായി പാലിക്കുമെന്ന് ഗവർണർ

കോഴിക്കോട്: സാങ്കേതിക സർവകലാശാലയിലെ താൽക്കാലിക വൈസ് ചാൻസലർമാരുടെ നിയമനം സംബന്ധിച്ച ഹൈക്കോടതി വിധി പൂർണമായും പാലിക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എല്ലാവരും കോടതിയെ ബഹുമാനിക്കണമെന്നും...

More Articles Like This