മാധ്യമം ദിനപത്രം ന്യൂസ് എഡിറ്റര്‍ എന്‍ രാജേഷ് അന്തരിച്ചു

0
32

കോഴിക്കോട്: കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗവും മാധ്യമം ദിനപത്രം ന്യൂസ് എഡിറ്ററുമായ എന്‍ രാജേഷ് (56) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ രാവിലെയായിരുന്നു അന്ത്യം. കോഴിക്കോട് തൊണ്ടയാട് സ്വദേശിയാണ്. രണ്ട് തവണ കോഴിക്കോട് പ്രസ് ക്ലബ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മികച്ച സ്‌പോര്‍ട്‌സ് ലേഖകനായിരുന്ന അദ്ദേഹം മുഷ്താഖ് അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. മൃതദേഹം ഉച്ചക്ക് രണ്ടര മുതല്‍ കോഴിക്കോട് പ്രസ് ക്ലബില്‍ പൊതുദര്‍ശനത്തിന് വെക്കും.

LEAVE A REPLY

Please enter your comment!
Please enter your name here