പ്രവാസി സമൂഹത്തിന് കൈത്താങ്ങായി ലുലു എക്സ്ചേഞ്ച്, ഫസ്റ്റ് അബുദാബി ബാങ്ക് ആൻഡ് എമിരേറ്റ്സ് ഫൗണ്ടേഷൻ; 1000 ത്തിലധികം ഫുഡ് കിറ്റുകൾ വിതരണം ചെയ്തു

0
162

പ്രവാസി സമൂഹത്തിന് കൈത്താങ്ങായി ലുലു എക്സ്ചേഞ്ച്, ഫസ്റ്റ് അബുദാബി ബാങ്ക് ആൻഡ് എമിരേറ്റ്സ് ഫൗണ്ടേഷന്റെ സഹകരണത്തോടെ അബൂദാബി കെഎംസിസി ക്ക് 1000 ത്തിലധികം ഫുഡ് കിറ്റുകൾ വിതരണം ചെയ്തു. കോവിഡ്19 ന്റെ പ്രയാസത്തിൽ ബുദ്ധിമുട്ടുന്ന പശ്ചാത്തലത്തിലാണ് പ്രവാസികൾക്കായി വലിയൊരു ആശ്വാസമായി ഇവർ മുന്നോട്ട് വന്നത്.

ഇന്ന് അബൂദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ വെച്ച് ലുലു എക്സ്ചേഞ്ച്, ഫസ്റ്റ് അബുദാബി ബാങ്ക് ആൻഡ് എമിരേറ്റ്സ് ഫൗണ്ടേഷൻ പ്രതിനികൾ അബൂദാബി കെഎംസിസി ഭാരവാഹികൾക്ക് കൈമാറുകയും ചെയ്തു.
സമൂഹത്തിന് ഏറെ ഉപകരിക്കുന്ന പദ്ധതിയിലേക്ക് 1000 ത്തിൽപരം ഫുഡ് കിറ്റുകൾ നൽകിയ ലുലു എക്സ്ചേഞ്ച്, ഫസ്റ്റ് അബുദാബി ബാങ്ക് ആൻഡ് എമിരേറ്റ്സ് ഫൗണ്ടേഷൻ സംഘത്തിന്റെ പ്രവർത്തിയെ ഏറെ നന്ദിയോടെയാണ് അബൂദാബി കെഎംസിസി സ്വീകരിച്ചത്

ലുലു എക്സ്ചേഞ്ച്, ഫസ്റ്റ് അബുദാബി ബാങ്ക് ആൻഡ് എമിരേറ്റ്സ് ഫൗണ്ടേഷൻ ഈ പദ്ധതി പ്രവാസി സമൂഹത്തിൽ ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഇതിന് മുന്നോട്ട് വന്ന ലുലു ഫിനാൻഷ്യൽ ഗ്രൂപ്പിനും എം ഡി ജനാബ്‌ അദീബ്‌ അഹമ്മദിനും അബൂദാബി കെഎംസിസി ഹൃദ്യമായ നന്ദി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here