More

  പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; കാമുകനും ഭാര്യയും അറസ്റ്റില്‍

  Latest News

  2021 ഓടെ ഇന്ത്യയില്‍ പ്രതിദിനം 2.87 ലക്ഷം ആളുകള്‍ക്ക് കോവിഡ് സ്ഥിരീകരിക്കുമെന്ന് പഠനം

  കൊറോണ വൈറസ് കേസുകളുടെ എണ്ണം പ്രതിദിനം വര്‍ധിക്കുകയാണ്. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ 2021 തുടക്കത്തോടെ പ്രതിദിനം ഇന്ത്യയില്‍ 2.87 ലക്ഷം ആളുകള്‍ക്ക് വീതം...

  സംസ്ഥാനത്ത് പുതുതായി 12 ഹോട്സ്പോട്ടുകള്‍

  തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതിയ 12 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ ആര്യനാണ് (കണ്ടൈന്‍മെന്റ് സോണ്‍: എല്ലാ വാര്‍ഡുകളും), കാരോട് (കണ്ടൈന്‍മെന്റ് സോണ്‍...

  സംസഥാനത്ത് ഏറ്റവും കുടുതല്‍ കോവിഡ് കേസ്; ഇന്ന് 301 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

  തിരുവനന്തപുരം; കേരളത്തില്‍ ഇന്ന് 301 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 64 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 46 പേര്‍ക്കും,...

  മൂവാറ്റുപുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ഭാര്യയും ഭര്‍ത്താവും അറസ്‌റ്റില്‍. മൂവാറ്റുപുഴ സ്വദേശിനി 17 വയസുകാരിയാണ്‌ പീഡനത്തിന്‌ ഇരയായത്‌. തൊടുപുഴ പുറപ്പുഴ വരികിപ്പാറ കോളനിയില്‍ പാറയില്‍ വീട്ടില്‍ അഖില്‍ ശിവന്‍ (27) ഇയാളുടെ ഭാര്യ കൊല്ലങ്കോട്‌ കാക്കയൂര്‍ ആനത്തോട്‌ വീട്ടില്‍ പ്രസീദ കുട്ടന്‍ (26) എന്നിവരാണ്‌ അറസ്‌റ്റിലായത്‌. മൂവാറ്റുപുഴ സ്വദേശിനിയായ പെണ്‍കുട്ടി ഫെയ്സ്ബുക് വഴിയാണ് അഖില്‍ ശിവനെ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വിവാഹത്തിനു സമ്മതിക്കാതിരുന്നതിനാല്‍ അഖില്‍ പെണ്‍കുട്ടിയെ 2 മാസം മുന്‍പു കടത്തിക്കൊണ്ടു പോയിരുന്നു. രക്ഷിതാക്കള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് കണ്ടെത്തി തിരിച്ചു കൊണ്ടു വരികയും അഖിലിനെതിരെ പോക്സോ നിയമ പ്രകാരം കേസെടുക്കുകയും ചെയ്തു.

  നിരവധി തവണ ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പോലീസ്‌ കണ്ടെത്തി. ഇതിനിടയില്‍ അഖില്‍ പാലക്കാട് സ്വദേശിനിയായ പ്രസീദയുമായി പ്രണയത്തിലാകുകയും വിവാഹിതരാവുകയും ചെയ്തു. ഇയാള്‍ക്ക്‌ മറ്റൊരു ഭാര്യയുണ്ട്‌ എന്ന്‌ മനസിലാക്കിയ പെണ്‍കുട്ടി മാനസികമായി തകരുകയും തുടര്‍ന്ന്‌ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്‌തു.
  ആശുപത്രിയില്‍ നിന്നാണ്‌ പ്രതിയും ഭാര്യയും ചേര്‍ന്ന്‌ പെണ്‍കുട്ടിയെ കൊല്ലങ്കോട്ടേക്ക്‌ കടത്തിക്കൊണ്ടുപോയത്‌. പ്രസീദ നേരത്തെ വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ്. തുടര്‍ന്ന് അഖിലും പ്രസീദയും ചേര്‍ന്ന് പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് ബൈക്കില്‍ തട്ടിക്കൊണ്ടു പോകുകയായിരുന്നു. എന്നാല്‍ മൂവരും ഒരുമിച്ചു താമസിച്ചിരുന്ന വയനാട്ടിലെ വീട്ടില്‍ നിന്നു രക്ഷപ്പെട്ട പെണ്‍കുട്ടിയെ പെരുമ്ബാവൂരില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയെ പിന്തുടര്‍ന്നു വന്ന അഖിലിനെയും പ്രസീദയെയും പൊലീസ് സംഘം മൂവാറ്റുപുഴയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.

  പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയതിനും പീഡിപ്പിച്ചതും അഖില്‍ ശിവനെതിരെയും പ്രതിക്ക് സഹായം നല്‍കിയതിന് ഭാര്യ പ്രസീദ കുട്ടനെതിരെയും പോക്സോ നിയമ പ്രകാരം മൂവാറ്റുപുഴ പൊലീസ് കേസെടുത്തു.

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  സ്വപ്ന പത്താം ക്ലാസ് പാസായിട്ടില്ല, കയ്യിലുള്ളത് വ്യാജ ബിരുദം; കോണ്‍സുലേറ്റില്‍ ജോലി ഉന്നത സ്വാധീനം കൊണ്ട്; വെളിപ്പെടുത്തലുമായി വിദേശത്തുള്ള സഹോദരന്‍

  തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷ് പത്താം ക്ലാസ് പാസായിട്ടില്ലെന്ന് സഹോദരന്റെ വെളിപ്പെടുത്തല്‍. തന്റെ അറിവില്‍ സ്വപ്ന പത്താം ക്ലാസ്...

  സ്വപ്ന പത്താം ക്ലാസ് പാസായിട്ടില്ല, കയ്യിലുള്ളത് വ്യാജ ബിരുദം; കോണ്‍സുലേറ്റില്‍ ജോലി ഉന്നത സ്വാധീനം കൊണ്ട്; വെളിപ്പെടുത്തലുമായി വിദേശത്തുള്ള സഹോദരന്‍

  തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷ് പത്താം ക്ലാസ് പാസായിട്ടില്ലെന്ന് സഹോദരന്റെ വെളിപ്പെടുത്തല്‍. തന്റെ അറിവില്‍ സ്വപ്ന പത്താം ക്ലാസ് പാസായതായിട്ടില്ലെന്ന് അമേരിക്കയിലുള്ള മൂത്ത സഹോദരന്‍ ബ്രൈറ്റ്...

  കളിക്കളത്തില്‍ വീണ്ടും; ഇംഗ്ലണ്ട് x വെസ്റ്റിന്‍ഡീസ് ഒന്നാം ടെസ്റ്റിന് ഇന്ന് തുടക്കം

  ലണ്ടന്‍: ക്രിക്കറ്റ് ലോകം വീണ്ടും ഉയര്‍ത്തെഴുന്നേല്‍ക്കുന്നു. കോവിഡ് തീര്‍ത്ത നാലുമാസത്തോളം നീണ്ട ഇടവേളക്കുശേഷം ക്രിക്കറ്റ് മൈതാനത്ത് ഇന്ന് ടോസ് വീഴും. സതാംപ്ടനിലെ റോസ്ബൗളില്‍ ഇംഗ്ലണ്ടും വിന്‍ഡീസും തമ്മിലെ ടെസ്റ്റ് മത്സരത്തോടെയാണ്...

  സ്വര്‍ണ കള്ളകടത്ത് കേസില്‍ വഴിത്തിരിവ്; സ്വപ്നയുടെ സുഹൃത്തിന്റെ ഭാര്യ കസ്റ്റഡിയില്‍

  തിരുവനന്തപുരം: യുഎഇ സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന്റെ സുഹൃത്തായ സ്ത്രീ കസ്റ്റഡിയില്‍. സ്വപ്നയുടെ സുഹൃത്ത് സന്ദീപിന്റെ ഭാര്യയെയാണ് കസ്റ്റഡിയിലെടുത്തത്. സന്ദീപിനും ഭാര്യയ്ക്കും സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്ന് കസ്റ്റംസ് പറയുന്നു. സ്വര്‍ണം കസ്റ്റംസ്...

  കേരളത്തിലെ ആദ്യത്തെ മുസ്ലിം വനിതാ മേയർ പദവി ഇനി മുസ്ലിം ലീഗിലൂടെ സീനത്തിന് സ്വന്തം; സി സീനത്ത് കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍

  കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ മേയറായി മുസ്ലിം ലീഗിലെ സി സീനത്ത് തിരഞ്ഞെടുക്കപ്പെട്ടു. ഇന്ന് നടന്ന തിരഞ്ഞെടുപ്പില്‍ യുഡിഎഫിലെ സി സീനത്ത് 27നെതിരേ 28 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഇ പി...
  - Advertisement -

  More Articles Like This

  - Advertisement -