മീററ്റ്: അയല്‍വാസിയുമായുള്ള പ്രണയത്തെ തുടര്‍ന്ന് പ്ലസ് ടു വിദ്യാര്‍ഥിനിയെ കസിന് വെടിവെച്ചു കൊന്നു. അയല്‍വാസിയും യുവതിയും തമ്മിലുള്ള ബന്ധത്തില്‍ അസ്വസ്ഥനായാണ് ഇയാള്‍ വെടിവെച്ചതെന്നാണ് പൊലീസ് പറയുന്നത്. സഹോദരനും കസിനും ചേര്‍ന്നാണ് പെണ്‍കുട്ടിയെ വെടിവെച്ചത്. അതിന് പിന്നിലെ തെളിവുകള്‍ നശിപ്പിക്കുന്നതിനായി ശരീരവും മുറിയുമെല്ലാം അവര്‍ വൃത്തിയാക്കുകയും ചെയ്തു. പെണ്‍കുട്ടിയും അയല്‍വാസിയും തമ്മില്‍ ഫോണില്‍ സംസാരിക്കുന്നത് കുടുബം വിലക്കുകയും ചെയ്തിരുന്നു.
ശനിയാഴ്ച രാത്രി പെണ്‍കുട്ടിയെ ആജ്ഞാത സംഘം ആക്രമിച്ചതിനെ കുറിച്ച് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. അതില്‍ നിന്നും വെടിയുതിര്‍ത്തത് കസിനാണെന്ന് മനസിലാവുകായിരുന്നു.
കൊലപാതകത്തില്‍ പങ്കാളിയായെന്ന് സഹോദരന് പൊലീസില്‍ മൊഴി നല്‍കുകയും ചെയ്തു. മൂന്ന് വെടിയുണ്ടകളാണ് പെണ്‍കുട്ടിയുടെ ശരീരത്തില്‍ തറച്ചത്. ഒന്നു തുടയിലും മറ്റൊന്ന് സ്വകാര്യഭാഗത്തും മൂന്നാമത്തെ വെടിയുണ്ട അരക്കെട്ടിന് സമീപത്തുമാണ് പതിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.