ലോ​ക്‌​സ​ഭ​യി​ല്‍ കൈ​യാ​ങ്ക​ളി; ബി.ജെ.പി എം.പി കയ്യേറ്റം ചെയ്​തുവെന്ന്​ രമ്യ ഹരിദാസ്

0
110

ന്യൂ​ഡ​ല്‍​ഹി: ലോ​ക്‌​സ​ഭ​യി​ല്‍ നാ​ട​കീ​യ രം​ഗ​ങ്ങ​ള്‍. ബി​ജെ​പി-​കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ള്‍ ത​മ്മി​ല്‍ സ​ഭ​യി​ല്‍ ഉ​ന്തും ത​ള്ളു​മു​ണ്ടാ​യി. ഡ​ല്‍​ഹി ക​ലാ​പ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ള്‍ പ്ര​തി​ഷേ​ധി​ച്ച​പ്പോ​ള്‍ ബി​ജെ​പി എം​പി​മാ​ര്‍ എ​തി​ര്‍​പ്പു​മാ​യി രം​ഗ​ത്തെ​ത്തി​യ​തോ​ടെ​യാ​ണ് രം​ഗ​ങ്ങ​ള്‍ വ​ഷ​ളാ​യ​ത്. സംഘര്‍ഷത്തിനിടെ ബി.ജെ.പി എം.പിമാര്‍ തന്നെ ശാരീരികമായി കയ്യേറ്റം ചെയ്​തുവെന്ന്​ ആരോപിച്ച്‌​ രമ്യ ഹരിദാസ്​ സ്​പീക്കര്‍ക്ക്​ പരാതി നല്‍കി.

ബി​ജെ​പി എം​പി ജ​സ്‌​കൗ​ര്‍ മീ​ണ, ശോ​ഭ ക​ര​ന്ത​ല​ജെ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ത​ന്നെ കൈ​യേ​റ്റം ചെ​യ്‌​തെ​ന്നാ​ണ് ര​മ്യ ഹ​രി​ദാ​സി​ന്‍റെ ആ​രോ​പ​ണം. ഇ​ക്കാ​ര്യ​ത്തി​ല്‍ ര​മ്യ ഹ​രി​ദാ​സ് സ്പീ​ക്ക​ര്‍​ക്ക് രേ​ഖാ​മൂ​ലം പ​രാ​തി ന​ല്‍​കു​ക​യും സ്പീ​ക്ക​റു​ടെ മു​ന്നി​ല്‍ പൊ​ട്ടി​ക്ക​ര​യു​ക​യും ചെ​യ്തു. ഉ​ച്ച​യ്ക്ക് ര​ണ്ട് മ​ണി​ക്ക് സ​ഭ വീ​ണ്ടും സ​മ്മേ​ളി​ച്ച​പ്പോ​ഴാ​ണ് നാ​ട​കീ​യ​രം​ഗ​ങ്ങ​ള്‍ അ​ര​ങ്ങേ​റി​യ​ത്. പ്ര​തി​ഷേ​ധ​വു​മാ​യി ന​ടു​ത്ത​ള​ത്തി​ലി​റ​ങ്ങി​യ കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ള്‍​ക്കെ​തി​രേ ബി​ജെ​പി എം​പി​മാ​രും പ്ര​തി​ഷേ​ധി​ച്ചു. കേ​ന്ദ്ര​മ​ന്ത്രി അ​മി​ത് ഷാ​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു കോ​ണ്‍​ഗ്ര​സ് എം​പി​മാ​രു​ടെ പ്ര​തി​ഷേ​ധം.

LEAVE A REPLY

Please enter your comment!
Please enter your name here