More

  ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കാറ്റില്‍പറത്തി ബിജെപി മന്ത്രി: സാമൂഹിക അകലം പാലിക്കാതെയും മാസ്ക് ധരിക്കാതെയും ആയിരങ്ങള്‍ തെരുവില്‍

  Latest News

  സ്വപ്നയുടെ കള്ളക്കടത്ത് റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചാല്‍ സമ്പര്‍ക്ക പട്ടികയില്‍ മുഖ്യന്റെ ഓഫീസുമുണ്ടാവുമെന്ന് ഷാഫി പറമ്പില്‍

  സ്വര്‍ണകള്ളക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിനെതിരെ കേസ് എടുത്തുവെന്നറിഞ്ഞ ശേഷം മുഖ്യമന്ത്രിയെ രക്ഷിക്കുവാനായി സിപിഎം വ്യാജ പ്രചരണങ്ങള്‍ നടത്തുന്നതായി കോണ്‍ഗ്രസ് എം.എല്‍.എ ഷാഫി പറമ്പില്‍....

  ക്രിസ്റ്റഫര്‍ കൊളംബസിന്റെ പ്രതിമയ്ക്കെതിരായി ലൈംഗിക പ്രതിഷേധം

  കാലിഫോര്‍ണിയയില്‍ ക്രിസ്റ്റഫര്‍ കൊളംബസിന്റെ പ്രതിമയ്ക്കെതിരായി ലൈംഗിക പ്രതിഷേധം. ഒടുവില്‍ പോലീസ് പ്രതിഷേധക്കാരെ അറസ്റ്റു ചെയ്തു നീക്കി.പ്രതിഷേധക്കാര്‍ വസ്ത്രം അഴിച്ചു പ്രതിമയെ ലൈംഗികമായി ആക്രമിക്കാന്‍...

  സ്വര്‍ണക്കടത്ത്: യു.എ.ഇ അന്വേഷണം പ്രഖ്യാപിച്ചു

  ഇന്ത്യയില്‍ അന്വേഷണവുമായി സഹകരിക്കുമെന്നും യു.എ.ഇ. ന്യൂ ഡല്‍ഹിയിലെ യു.എ.ഇ എംബസിയാണ് ഇത് സംബന്ധച്ച ഔദ്യോഗിക പത്രക്കുറിപ്പ് പുറത്തിറക്കിയത്. രാജ്യത്തെ...

  ബംഗളൂരു: ​ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കാറ്റില്‍പറത്തി കര്‍ണാടക ആരോഗ്യ മന്ത്രി ബി. ശ്രീരാമുലുവിന് ബി.ജെ.പി പ്രവര്‍ത്തകരുടെ വമ്ബന്‍ സ്വീകരണം. ലോക്​ഡൗണിനിടെ പാര്‍ട്ടി പരിപാടികളും പൊതുപരിപാടികളും നടത്തരുതെന്ന മാര്‍ഗനിര്‍ദേശം ലംഘിച്ചുകൊണ്ട് ചിത്രദുര്‍ഗയില്‍ ആയിരങ്ങളാണ് ജലപൂജക്കെത്തിയ ശ്രീരാമുലുവിന് സ്വീകരണം നല്‍കാന്‍ കൂട്ടംകൂടിയത്. ഘോഷയാത്രയില്‍ മാസ്ക് ധരിക്കാതെയും അകലം പാലിക്കാതെയും നൂറുകണക്കിന് പേരാണ് പങ്കെടുത്തത്. മന്ത്രിക്കെതിരെ കേസെടുക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

  രണ്ടു ക്രെയിനിലായി, നൂറുകണക്കിന് ആപ്പിളുകള്‍െകാണ്ടുണ്ടാക്കിയ കൂറ്റന്‍ മാല കെട്ടിയിറക്കിയശേഷം തുറന്ന വാഹനത്തില്‍ ഘോഷയാത്രയോടെയാണ് ശ്രീരാമുലുവിനെ ആരവം മുഴക്കി പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. സമീപത്തെ കെട്ടിടങ്ങളിലും പ്രവര്‍ത്തകര്‍ കൂട്ടംകൂടി നിന്നു. മഴ കൂടുതല്‍ കിട്ടാന്‍ ചിത്രദുര്‍ഗയിലെ വേദാതി നദിയില്‍ പൂജ നടത്താനുളള ആരോഗ്യമന്ത്രി ബി ശ്രീരാമുലുവിന്‍റെ വരവിലാണ് ലോക്ക്ഡൗണ്‍ നിര്‍ദ്ദേശങ്ങളെല്ലാം കാറ്റില്‍ പറത്തിയത്. പൂക്കളെറിഞ്ഞും വലിയ ആപ്പിള്‍ മാല ചാര്‍ത്തിയും ബിജെപി പ്രവര്‍ത്തകര്‍ അദ്ദേഹത്തെ സ്വീകരിച്ചു. ഘോഷയാത്രയില്‍ നൂറുകണക്കിന് പേരാണ് പങ്കെടുത്തത്.  ജനങ്ങള്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കണമെന്നും കൂട്ടംകൂടിയുള്ള പരിപാടികള്‍ നടത്തരുതെന്നും സാമൂഹിക അകലം പാലിക്കണമെന്നും ജനങ്ങളോട് പറയുന്ന സംസ്ഥാനത്തി​െന്‍റ ആരോഗ്യ മന്ത്രി തന്നെയാണ് ഇത്തരമൊരു സ്വീകരണം ഏറ്റുവാങ്ങിയത്. കര്‍ണാടകയില്‍ ഒരോ ദിവസവും രോഗ വ്യാപനം കൂടുന്നതിനിടെയാണ് ഇത്തരമൊരു സംഭവം. ചിത്രദുര്‍ഗയില്‍ മാത്രം 39 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. കര്‍ണാടകയില്‍ മാസ്ക് ധരിച്ചില്ലെങ്കില്‍ 200 രൂപ പിഴയുണ്ട്. കൂടാതെ പൊതുപരിപാടികള്‍ നടത്തുന്നതും നിയമലംഘനമാണ്.

  ബിജെപി പ്രവര്‍ത്തകരാണ് വിലക്ക് ലംഘിച്ച്‌ സ്വീകരണമൊരുക്കിയത്. വേലിതന്നെ വിളവ് തിന്നുന്ന കര്‍ണാടക മാതൃകയ്ക്ക് എതിരെ വന്‍ വിമര്‍ശനമാണ് ഉയരുന്നത്. കൊവിഡ് പ്രതിരോധം നയിക്കുന്ന ആരോഗ്യമന്ത്രി ഇങ്ങനെയെങ്കില്‍ സംസ്ഥാനത്തിന്‍റെ ഗതിയെന്താകുമെന്ന് കോണ്‍ഗ്രസിന്‍റ ചോദ്യം. സ്വീകരണച്ചടങ്ങിനെക്കുറിച്ച്‌ തനിക്ക് അറിവില്ലായിരുന്നു എന്നാണ് ശ്രീരാമുലുവിന്‍റെ മറുപടി. ബ്ലോക്ക്‌ വിവാദമായതോടെ ചിത്രദുര്‍ഗയിലെ പരിപാടികളെല്ലാം റദ്ദാക്കി മന്ത്രി ബെംഗളൂരുവിലേക്ക് മടങ്ങി.

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  സ്വപ്നയുടെ കള്ളക്കടത്ത് റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചാല്‍ സമ്പര്‍ക്ക പട്ടികയില്‍ മുഖ്യന്റെ ഓഫീസുമുണ്ടാവുമെന്ന് ഷാഫി പറമ്പില്‍

  സ്വര്‍ണകള്ളക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിനെതിരെ കേസ് എടുത്തുവെന്നറിഞ്ഞ ശേഷം മുഖ്യമന്ത്രിയെ രക്ഷിക്കുവാനായി സിപിഎം വ്യാജ പ്രചരണങ്ങള്‍ നടത്തുന്നതായി കോണ്‍ഗ്രസ് എം.എല്‍.എ ഷാഫി പറമ്പില്‍....

  കൊല്ലം ജില്ലയില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് മരിച്ചു

  കൊല്ലം: കൊല്ലം ജില്ലയിലെ കൊട്ടാരക്കരയില്‍ കൊവിഡ് നിരീക്ഷണത്തില്‍ ആയിരുന്ന യുവാവ് മരിച്ചു. ദുബായില്‍ നിന്നെത്തി പുത്തൂരില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ നെടുവത്തൂര്‍ സ്വദേശി മനോജ് ആണ് മരിച്ചത്.ഇയാളുടെ ഒപ്പം ഗൃഹനിരീക്ഷണത്തിലുണ്ടായിരുന്ന സുഹൃത്തിനും...

  വുഹാനില്‍ ഡാമുകള്‍ തുറന്നതിനെ തുടര്‍ന്ന് നൂറുകണക്കിന് മരണം; സംഭവം ആസൂത്രിതമെന്ന് സോഷ്യല്‍ മീഡിയ

  വുഹാന്‍: ചൈനയിലെ കോവിഡ് ഉറവിടമായ വുഹാന്‍ നഗരം പൂര്‍ണ്ണമായും വെള്ളത്തിനടിയില്‍. ഇതുവരെ നൂറുകണക്കിനാള്‍ക്കാര്‍ പ്രളയത്തില്‍ മരണപ്പെട്ടതായാണ് ചൈനീസ് ഔദ്യോഗിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആഴ്ചകളോളം നീണ്ടുനിന്ന അസാധാരണമായ പേമാരി കാരണം...

  സ്വപ്നയുടെ കള്ളക്കടത്ത് റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചാല്‍ സമ്പര്‍ക്ക പട്ടികയില്‍ മുഖ്യന്റെ ഓഫീസുമുണ്ടാവുമെന്ന് ഷാഫി പറമ്പില്‍

  സ്വര്‍ണകള്ളക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിനെതിരെ കേസ് എടുത്തുവെന്നറിഞ്ഞ ശേഷം മുഖ്യമന്ത്രിയെ രക്ഷിക്കുവാനായി സിപിഎം വ്യാജ പ്രചരണങ്ങള്‍ നടത്തുന്നതായി കോണ്‍ഗ്രസ് എം.എല്‍.എ ഷാഫി പറമ്പില്‍. വെറും ഒരു ശിവശങ്കരനെ രക്ഷിച്ചെടുക്കാനായി സി.പി.എംന്...

  ഒടുവിൽ ശിവശങ്കർ പുറത്തേക്ക്

  തിരുവനന്തപുരം: ഡിപ്ലോമാറ്റിക് ലഗേജ് സ്വര്‍ണക്കടത്ത് വിവാദത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതിക്കൂട്ടിലായതോടെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്ന് എം. ശിവശങ്കറിനെ മാറ്റി. എന്നാല്‍ ഐ.ടി സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയിട്ടില്ല. മിര്‍ മുഹമ്മദ്...
  - Advertisement -

  More Articles Like This

  - Advertisement -