കേരളം വീണ്ടും ലോക്ക്ഡൗണിലേക്ക്

0
12475

സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ കേരളം ലോക്കഡൗണിലേക്ക് നീങ്ങാനുള്ള സാധ്യതകൾ ഏറുന്നു. പ്രതിദിനം പുതിയതായി രോഗ ബാധിതരാവുന്നവരുടെ എണ്ണം തുടര്‍ച്ചയായി എഴായിരം പിന്നിട്ടു. ഈ സാഹചര്യം തുടര്‍ന്നാല്‍ കേരളം നീങ്ങുന്നത് ഗുരുതരമായ പ്രതിസന്ധിയിലേക്കാണെന്ന് ഇതിനോടകം തന്നെ മുന്നറിയിപ്പ് നൽകപ്പെട്ടു. സംസ്ഥാനത്ത് കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗമാണ് നടക്കുന്നത് എന്നായിരുന്നു ആരോഗ്യ മന്ത്രി നല്‍കിയമുന്നറിയിപ്പ്. കോവിഡിനെ നിസാരമായി കാണരുത് എന്ന നിലപാടും ആരോഗ്യമന്ത്രി പങ്കുവച്ചു.
രാജ്യത്തു തന്നെ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനങ്ങളില്‍ ഒന്നായി കേരളം മാറി. കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളില്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത് 40,000 ത്തിലധികം കേസുകളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here