അവിഹിത ബന്ധം എതിര്‍ത്ത ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യയെയും കാമുകനെയും സുഹൃത്തിനെയും നാട്ടുകാര്‍ തല്ലിക്കൊന്നു

0
443

റാഞ്ചി: അവിഹിത ബന്ധം എതിര്‍ത്ത ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന സ്ത്രീയെയും കാമുകനെയും സുഹൃത്തിനെയും തല്ലിക്കൊന്നു. ഝാര്‍ഖണ്ഡില്‍ ഗുംല ജില്ലയിലാണ് സംഭവം. കൊല്ലപ്പെട്ട സ്ത്രീയുടെ ഭര്‍ത്താവിനെ മൂവരും ചേര്‍ന്ന് ശ്വാസം മുട്ടി കൊലപ്പെടുത്തിയതായാണ് വിവരം. സികോയ് പഞ്ചായത്തിലെ ദെരാഗ്ദി ഗ്രാമത്തില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം. 24 മണിക്കൂറിനിടെ ഗുംല ജില്ലയില്‍ നടക്കുന്ന രണ്ടാമത്തെ ആള്‍കൂട്ട കൊലപാതകമാണിത്. 42കാരനായ മരിയാനസ് കുജൂറിനെയാണ് മൂന്ന് പേര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്.

ഇയാളുടെ ഭാര്യ നിലം കജൂറിനെ കാണാനായാണ് സുദീപ് ദുന്‍ദുങ് തിങ്കളാഴ്ച രാത്രി ഗ്രാമത്തിലെത്തിയത്. സുഹൃത്ത് പാകി കുല്ലുവിനോടൊപ്പമാണ് സുദീപ് ഗ്രാമത്തിലെത്തിയത്. കൊലപാതകം ആസുത്രണം ചെയ്ത അവര്‍ രാത്രി തന്നെ കൃത്യം പൂര്‍ത്തിയാക്കി.’ഗ്രാമീണര്‍ നല്‍കിയ വിവരപ്രകാരം മരിയാനസിന്റെ ഭാര്യയുമായി അവിഹിതബന്ധം പുലര്‍ത്തിയ യുവാക്കള്‍ മറ്റ് സ്ഥലങ്ങളില്‍ നിന്നും ഗ്രാമത്തിലെത്തുകയായിരുന്നു. മരിയാനസിനെ കൊലപ്പെടുത്തവേ അദ്ദേഹം അലറിവിളിച്ചു. ഇത് കേട്ട് ഓടിയെത്തിയ കുടുംബാംഗങ്ങള്‍, ബന്ധുക്കള്‍, അയല്‍വാസികള്‍, ഗ്രാമീണര്‍ എന്നിവര്‍ ചേര്‍ന്ന് മൂവരെയും കൊല്ലുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here