‘സഖ്യം പ്രാദേശിക ഘടകങ്ങള്‍ തീരുമാനിക്കും’; വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ധാരണ; സൂചന നിലനിർത്തി ചെന്നിത്തല

0
40

ത്രിതല പഞ്ചായത്ത്-നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ധാരണയിലെത്തിയേക്കുമെന്ന സൂചന നിലനിർത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി പ്രാദേശിക ധാരണയുണ്ടെന്ന സൂചന നല്‍കിയാണ് യുഡിഎഫ് യോഗത്തിന് ശേഷം പ്രതികരിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ സോഷ്യല്‍ ഗ്രൂപ്പുകളുമായും സംഘടനകളുമായും പ്രദേശിക തലത്തില്‍ സഖ്യമുണ്ടാകുമെന്ന് ചെന്നിത്തല വ്യക്തമാക്കി. ഏതൊക്കെ സഖ്യം വേണമെന്ന് പ്രാദേശിക ഘടകങ്ങള്‍ തീരുമാനിക്കും. യുഡിഎഫിന് പുറത്തുള്ളവരുമായി സഖ്യമില്ല. മുന്നണിയില്‍ നിലവില്‍ ഉള്ളവരുമായി മാത്രമേ സംഖ്യമുള്ളൂയെന്നും ചെന്നിത്തല പറഞ്ഞു. ജമാ അത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ പാര്‍ട്ടിയായ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യമുണ്ടാകുമോയെന്ന ചോദ്യത്തിനായിരുന്നു പ്രതിപക്ഷ നേതാവിന്റെ മറുപടി.

LEAVE A REPLY

Please enter your comment!
Please enter your name here