തീയ്യതി കുറിച്ചു; സംസ്ഥാനത്ത് മറ്റന്നാൾ മുതൽ മദ്യവില്പനശാലകള്‍ തുറക്കും

0
110

തിരുവനന്തപുരം(www.big14news.com): സംസ്ഥാനത്ത് മറ്റന്നാൾ മുതൽ മദ്യവില്പനശാലകള്‍ തുറക്കും. മദ്യശാലകള്‍ തുറക്കുന്നതു സംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ നാളെ നടക്കുന്ന എക്സൈസ് മന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിൽ അറിയിക്കും. അതിനിടെ മദ്യവില്പനശാലകള്‍ തുറക്കാനുള്ള നടപടികള്‍ ബെവ്കോ തുടങ്ങിയിട്ടുണ്ട്.

അതെ സമയം, സംസ്ഥാനത്ത് മദ്യം വാങ്ങാനുള്ള വെര്‍ച്വല്‍ ക്യൂ ആപ്പായ ബെവ്ക്യുവിന് ഇന്ന് ഗൂഗിള്‍ അനുമതി നല്‍കിയിരുന്നു. ഇന്നുരാത്രിയോടെ ഈ ആപ്പ് പ്ലേസ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ട്. ഈ ആപ്പ് സാധാരണ ഫോണിലും ആപ്പ് ഉപയോഗിക്കാമെന്നും ആപ്പ് നിര്‍മ്മിച്ച ഫെയര്‍ കോഡ് കമ്ബനി അധികൃതര്‍ വ്യക്തമാക്കി.

ഒരാഴ്ച മുമ്പാണ് കൊച്ചി ആസ്ഥാനമായ ഫെയര്‍ കോഡ് കമ്ബനി തയ്യാറാക്കിയ ആപ്പ് തിരഞ്ഞെടുത്തത്. പക്ഷെ സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികള്‍ നടത്തിയ പരിശോധനയില്‍ ആപ്പ് പരാജയപ്പെട്ടു. സുരക്ഷാ ഏജന്‍സികള്‍ നിര്‍ദ്ദേശിച്ച ഏഴ് പോരായ്മകള്‍ പരിഹരിച്ച ശേഷമാണ് ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറിലേക്ക് അനുമതിക്കായി അയച്ചത്.

അതേസമയം,ബെവ്ക്യൂ ആപ്പിന് അനുമതി ലഭിച്ചതിന് പിന്നാലെ സംസ്ഥാനത്ത് ബാറുകള്‍ വഴിയുളള മദ്യവില്‍പ്പന നഷ്ടക്കച്ചവടമാണെന്നുപറഞ്ഞ് ബാര്‍ ഉടമകള്‍ രംഗത്തെത്തി. വില്‍പ്പന തുടരണമെങ്കില്‍ നികുതിയിളവ് വേണം.ടേണ്‍ ഓവര്‍ ടാക്സ് ഒഴിവാക്കണം. ലൈസന്‍സ് ഫീസും കുറയ്ക്കണം. അല്ലെങ്കില്‍ ആദ്യഘട്ട വില്‍പ്പനക്കുശേഷം ബാറുമടമകള്‍ക്ക് പിന്‍മാറേണ്ടിവരുമെന്നും ബാര്‍ ഓണേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here