More

  തദ്ദേശ തിരഞ്ഞെടുപ്പില്‍ തപാല്‍ വോട്ട് ഏര്‍പ്പെടുത്താന്‍ നിയമ നിര്‍മ്മാണം; ഓര്‍ഡിനന്‍സിനു മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി

  Latest News

  ഭീകരാക്രമണം ലക്ഷ്യമിട്ടു വന്നവർ 10 വർഷമായി ഒരേ സ്ഥലത്ത്; തുണിക്കടയിൽ ജോലി ചെയ്യുന്നയാൾ; ക്രിമിനൽ പശ്ചാത്തലം ഇല്ലാത്തവർ; ദുരൂഹത

  കൊച്ചി: എന്‍.ഐ.എ അറസ്റ്റുചെയ്ത മുസാറഫ് ഹുസൈന്‍ പെരുമ്പാവൂരിലെ പരിചിതമുഖമാണ്. കഴിഞ്ഞ 10 വര്‍ഷമായി പെരുമ്പാവൂരില്‍ കഴിയുന്ന ഇയാള്‍ ഒരു തുണിക്കടയിലെ ജീവനക്കാരനാണ് മുസാറഫ്...

  നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്ത് 9 പേർക്ക് കോവിഡ്

  നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്ത് താമസിക്കുന്ന 9 മുതിര്‍ന്ന പ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എല്ലാവരേയും ക്വാറന്റൈന്‍ ചെയ്തതായും ആസ്ഥാനം സാനിറ്റൈസ് ചെയ്തതായും ഒരു ആര്‍എസ്എസ്...

  ഏഴ്മാസം ഗര്‍ഭിണിയായ ഭാര്യയുടെ വയറുകീറി കുഞ്ഞിന്റെ ലിംഗ പരിശോധന; ഭര്‍ത്താവ് അറസ്റ്റില്‍, ഭാര്യയുടെ നില ഗുരുതരം

  ഉത്തര്‍ പ്രദേശ്: കുഞ്ഞിന്റെ ലിംഗ പരിശോധനയ്ക്കായി ഏഴ്മാസം ഗര്‍ഭിണിയായ ഭാര്യയുടെ വയറ് കീറി പരിശോധിച്ച ഭര്‍ത്താവ് അറസ്റ്റില്‍. അഞ്ച് പെണ്‍മക്കള്‍ ശേഷം ഭാര്യ...

  തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ തപാല്‍ വോട്ട് ഏര്‍പ്പെടുത്താന്‍ നിയമ നിര്‍മാണത്തിനുള്ള ഓര്‍ഡിനന്‍സിനു മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. നിയമ ഭേദഗതിയിലൂടെ വോട്ടെടുപ്പ് സമയം ഒരു മണിക്കൂര്‍ ദീര്‍ഘിപ്പിക്കാനും മന്ത്രി സഭ അംഗീകാരം നല്‍കി. കോവിഡ് പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പു നടപടിക്രമങ്ങളില്‍ സര്‍ക്കാര്‍ മാറ്റം വരുത്തുന്നത്. നേരിട്ടെത്തി വോട്ട് ചെയ്യാന്‍ കഴിയാത്തവര്‍ക്ക് തപാല്‍ വോട്ട് ഏര്‍പ്പെടുത്തും. കിടപ്പു രോഗികള്‍ക്കും കോവിഡ് നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും തപാല്‍ വോട്ടു ചെയ്യാം. ഇതിനായി പഞ്ചായത്ത്, മുന്‍സിപ്പല്‍ നിയമത്തില്‍ ഭേദഗതി വരുത്തും.

  കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുള്ള വോട്ടെടുപ്പില്‍ എല്ലാവര്‍ക്കും അവസരം ലഭിക്കണമെങ്കില്‍ വോട്ടെടുപ്പ് സമയം നീട്ടണമെന്നു തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദ്ദേശിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് വോട്ടെടുപ്പ് സമയം ഒരു മണിക്കൂര്‍ ദീര്‍ഘിപ്പിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. രാവിലെ ഏഴു മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് വോട്ടെടുപ്പ്. ഇത് രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറുമണി വരെയാക്കും. ഡിസംബറില്‍ തിരഞ്ഞെടുപ്പ് നടത്താനാണ് സര്‍ക്കാര്‍ ആലോചന. തിരഞ്ഞെടുപ്പ് പ്രചാരണ രീതികളിലും മാറ്റങ്ങളുണ്ടാകും. കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ തപാല്‍, പ്രോക്‌സി വോട്ടുകളുടെ സാധ്യത പരിശോധിക്കാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ നേരത്തേ സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു.

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  സൗദിയിലെ ജയിലുകളില്‍ നിന്ന് മോചിതരാകുന്ന ഇന്ത്യക്കാരുടെ രണ്ടാം ബാച്ചിനെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ തുടരുന്നതായി ഇന്ത്യന്‍ എംബസി

  റിയാദ്: വിവിധ കേസുകളില്‍ പെട്ട് സൗദി അറേബ്യയില്‍ ജയിലുകളില്‍ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന നടപടി തുടരുന്നതായി ഇന്ത്യന്‍ എംബസി വാര്‍ത്താക്കുറിപ്പില്‍...

  നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്ത് 9 പേർക്ക് കോവിഡ്

  നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്ത് താമസിക്കുന്ന 9 മുതിര്‍ന്ന പ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എല്ലാവരേയും ക്വാറന്റൈന്‍ ചെയ്തതായും ആസ്ഥാനം സാനിറ്റൈസ് ചെയ്തതായും ഒരു ആര്‍എസ്എസ് ഭാരവാഹി പിടിഐയോട് പറഞ്ഞു. ആര്‍എസ്എസ് സര്‍...

  കുവൈത്തിലെ ബാങ്കിങ് മേഖലകളില്‍ സ്വകാര്യവല്‍ക്കരണത്തിനൊരുങ്ങുന്നു; കുവൈത്തി യുവാക്കള്‍ക്ക് അവസരം നല്‍കാനായി കൂടുതല്‍ തസ്തിക സൃഷ്ടിക്കും

  ബാങ്കുകളിലെ സ്വദേശിവല്‍ക്കരണം ഊര്‍ജിതമാക്കാന്‍ കുവൈത്ത് സെന്‍ട്രല്‍ ബാങ്ക് നിര്‍ദേശം നല്‍കി. കുവൈത്തി യുവാക്കളെ നിയമിക്കാനാവശ്യമായ തസ്തികകള്‍ സൃഷ്ടിക്കണമെന്നും, ബാങ്കിങ് മേഖലയിലെ പുതിയ അവസരങ്ങള്‍ കുവൈത്തികള്‍ക്കായി പരിമിതപ്പെടുത്തണമെന്നുമാണ് സെന്‍ട്രല്‍ ബാങ്ക് ലോക്കല്‍...

  ഭീകരാക്രമണം ലക്ഷ്യമിട്ടു വന്നവർ 10 വർഷമായി ഒരേ സ്ഥലത്ത്; തുണിക്കടയിൽ ജോലി ചെയ്യുന്നയാൾ; ക്രിമിനൽ പശ്ചാത്തലം ഇല്ലാത്തവർ; ദുരൂഹത

  കൊച്ചി: എന്‍.ഐ.എ അറസ്റ്റുചെയ്ത മുസാറഫ് ഹുസൈന്‍ പെരുമ്പാവൂരിലെ പരിചിതമുഖമാണ്. കഴിഞ്ഞ 10 വര്‍ഷമായി പെരുമ്പാവൂരില്‍ കഴിയുന്ന ഇയാള്‍ ഒരു തുണിക്കടയിലെ ജീവനക്കാരനാണ് മുസാറഫ് ഹുസൈന്‍. കടയുടമയുടെ വിശ്വസ്തന്‍ കൂടിയായ ഇയാളാണ്...

  കനകമല കേസ്; അറസ്റ്റ് ചെയ്ത മുഖ്യപ്രതി മുഹമ്മദ് പോളക്കാനിയെ ഡല്‍ഹിയില്‍ എത്തിച്ച് എന്‍ഐഎ വിശദമായി ചോദ്യം ചെയ്യും

  കൊച്ചി: കണ്ണൂര്‍ പാനൂരിലെ കനകമലയില്‍ സംഘടിച്ച് രാജ്യത്ത് സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ട കേസില്‍ ഇന്നലെ അറസ്റ്റു ചെയ്ത മുഹമ്മദ് പോളക്കാനിയെ ഡല്‍ഹിയില്‍ എത്തിച്ച് എന്‍ഐഎ വിശദമായി ചോദ്യം ചെയ്യും. 2016ലാണ്...
  - Advertisement -

  More Articles Like This

  - Advertisement -