ലീഗിന് ഇത്തവണ വനിതാ സ്ഥാനാര്‍ത്ഥിയുണ്ടായേക്കും

0
185

മുസ്‍ലിം ലീഗിന് ഇത്തവണ വനിതാ സ്ഥാനാര്‍ത്ഥിയുണ്ടാകുമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. നേതൃതലത്തിൽ തീരുമാനം എടുത്ത് കഴിഞ്ഞുവെന്നും ഇനി നടപ്പിലാക്കിയാല്‍ മാത്രം മതിയെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

അധിക സീറ്റ് ആവശ്യപ്പെടുമെന്നും മധ്യതിരുവിതാംകൂറില്‍ അധിക സീറ്റ് കിട്ടിയിട്ട് കാര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. വിലപേശുമ്പോള്‍ വര്‍ഗീയമായി ചിത്രീകരിക്കുമോയെന്ന പേടി ലീഗിനില്ലെന്നും അര്‍ഹമായത് ചോദിച്ച് വാങ്ങുമെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here