കൊറോണ ‘പിടിക്കാത്ത’ ഇന്ത്യയിലെ ഏക പ്രദേശത്തിന്റെ വിജയകഥ

0
2289

കോവിഡ് ബാധിതരുടെ എണ്ണം 44 ലക്ഷം കവിഞ്ഞു നിൽക്കെ, ഇന്ത്യയിൽ ഇതുവരെ കോവിഡിനു പിടികൊടുക്കാതെ ഒരിടം കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപ്. ആരോഗ്യ മന്ത്രാലയത്തിന്റെ കോവിഡ് കേസ് പട്ടികയിൽ ഉൾപ്പെടാത്ത ഇന്ത്യയിലെ ഒരേയൊരു പ്രദേശം കൂടിയാണ് ലക്ഷദീപ്.

പ്രദേശത്ത് ഇതുവരെ 61 പേർക്ക് കോവിഡ് പരിശോധന നടത്തി. എല്ലാവർക്കും നെഗറ്റിവായിരുന്നു. കൊച്ചിയിലാണ് പരിശോധന നടത്തുന്നത്. കർശന നിയന്ത്രണങ്ങളും നീണ്ട ക്വാറന്റീൻ കാലഘട്ടവും സമഗ്രമായ കോവിഡ് പരിശോധനയുമാണ് വൈറസിനെ ചെറുത്തു തോൽപിക്കാൻ ലക്ഷദ്വീപിനെ സഹായിച്ചത്. പകർച്ചവ്യാധിയുടെ തുടക്കത്തിൽത്തന്നെ ലക്ഷദ്വീപിലേക്കുള്ള പ്രവേശനം പരിമിതപ്പെടുത്തിയിരുന്നു.യാത്രക്കാർക്ക് കർശന പരിശോധനയും നടത്താൻ തുടങ്ങി. കൊച്ചിയിൽ കപ്പൽ യാത്രക്കാരുടെ പ്രീ-ബോർഡിങ് പരിശോധന ഫെബ്രുവരി ഒന്നിനും വിമാന യാത്രക്കാരുടെ പരിശോധന ഫെബ്രുവരി ഒമ്പതിനും നടത്താൻ തുടങ്ങി.ലക്ഷദ്വീപിലേക്ക് വരുന്നവർ ഏഴു ദിവസം ക്വാറന്റീനിൽ കഴിയണം. അതിനായി രണ്ടു ഹോട്ടലുകളും കൊച്ചിയിൽ എടുത്തിട്ടുണ്ട്.അതിനുശേഷം കോവിഡ് പരിശോധനയുണ്ട്. അഗത്തി വിമാനത്താവളത്തിലെത്തിയതിനു ശേഷം ലക്ഷദ്വീപ് ഭരണകൂടത്തിന്റെ 14 ദിവസത്തെ നിർബന്ധിത ഹോം ക്വാറന്റീൻ ഉണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here