മുംബൈ: മഹാരാഷ്ട്ര സര്‍ക്കാര്‍-കങ്കണ റണൗത്ത് പോരില്‍ പരിഹാസവുമായി സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ കുനാല്‍ കമ്ര. മുംബൈയില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ പൊളിച്ചുമാറ്റിയ കങ്കണയുടെ ഓഫീസ് പുനര്‍നിര്‍മ്മിക്കാന്‍ എല്‍.കെ അദ്വാനി രഥയാത്ര നടത്തുമെന്ന് കുനാല്‍ കമ്ര പറഞ്ഞു. നേരത്തെ മുംബൈയിലെ തന്റെ ഓഫീസ് അയോധ്യയിലെ രാമക്ഷേത്രം പോലെയാണെന്ന് കങ്കണ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ശിവസേന പ്രവര്‍ത്തകര്‍ ഓഫീസ് തകര്‍ത്തുവെന്നാരോപണത്തിന് മറുപടി നല്‍കവെയാണ് ഈ പരാമര്‍ശം. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.