കുമ്പള അനന്തപുരം തടാക ക്ഷേത്രത്തിലെ മുതല ‘ബബിയ’ഇനി ഓർമ്മ

കാസർകോട്:കുമ്പള അനപുര അനന്ത പത്മനാഭ സ്വാമി ക്ഷേത്രക്കുളത്തിൽ ഏഴ് പതിറ്റാണ്ടിലേറെയായുള്ള മുതല ‘ബബിയ’ ഇനി ഓർമ. ഇന്നലെ രാത്രി പത്തോടെയാണ് സംഭവം. തടാക ക്ഷേത്രമായ ഇവിടെത്തെ കുളത്തിൽ സസ്യാഹാര ഭക്ഷണം മാത്രം ഭക്ഷിച്ചിരുന്നത്.

ഇന്നു രാവിലെ 7 ന് ക്ഷേത്രം തന്ത്രി സ്ഥലത്തെത്തിയ ശേഷം മരണാനന്തര ചടങ്ങുകൾ നടത്തി. തിരുവനന്തപുരത്തെ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ മൂലസ്ഥാനമാണ് കാസർകോട്ടെ അനന്തപത്മനാഭ സ്വാമി ക്ഷേത്രമെന്നാണ് ഐതിഹ്യം. 1945ലാണ് ക്ഷേത്രത്തിലുണ്ടായിരുന്ന ഒരു മുതലയെ ബ്രിട്ടിഷ് സൈനികൻ വെടിവച്ചുകൊന്നെന്നും ദിവസങ്ങൾക്കുള്ളിൽ പുതിയ ഒരു മുതല ക്ഷേത്രക്കുളത്തിൽ പ്രത്യക്ഷ പെട്ടെന്നുമാണ് വിശ്വാസം. ബബിയ എന്ന് പേരിട്ടു വിളിക്കുന്ന മുതലയ്ക്ക് 77 വയസ്സിലേറെയാണ് പ്രായം.