കെടി ജലീൽ എകെജി സെന്ററിൽ; കൊടിയേരിയുമായി കൂടിക്കാഴ്ച നടത്തി

0
369

മന്ത്രി കെടി ജലീൽ എകെജി സെന്ററിലെത്തി പാർട്ടി സെക്രട്ടറി കൊടിയേരിയുമായി കൂടിക്കാഴ്ച നടത്തി, സിപിഐ സെക്രട്ടറി കാനം രാജേന്ദ്രനുമായും ജലീൽ കൂടിക്കാഴ്ച നടത്തുന്നുണ്ട്. ജലീലിന്റെ രാജി ഉണ്ടാവുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. ജലീലിനെതിരെ ആരോപണങ്ങളും സമരങ്ങളും ശക്തമായ സാഹചര്യത്തിൽ ഉണ്ടാവാത്ത രാജി ഇ ഘട്ടത്തിൽ ഉണ്ടാവാൻ സാധ്യതയില്ല. തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ വിശദീകരണം നൽകാനാണ് ജലീൽ ഇവിടെ എത്തിയത് എന്നാണ് നിഗമനം. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് സമാപിച്ചതിന് തൊട്ട് പിന്നാലെയാണ് ജലീൽ ഇവിടെ എത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here