കെ ടി ജലീലിനെ കസ്റ്റംസ് ചോദ്യംചെയ്യും; കസ്റ്റംസ് ഉടന്‍ നോട്ടീസ് നല്‍കും

0
76

നയതന്ത്ര ബാഗേജ് വഴി മതഗ്രന്ഥങ്ങള്‍ എത്തിച്ച സംഭവത്തില്‍ ചോദ്യംചെയ്യലിനായി മന്ത്രി കെ ടി ജലീലിന് കസ്റ്റംസ് ഉടന്‍ നോട്ടീസ് നല്‍കും. എന്‍ഫോഴ്സ്മെന്‍റിന്‍റെ ചോദ്യം ചെയ്യലിന് പിന്നാലെയാണ് കസ്റ്റംസിന്‍റെ നീക്കം. ജലീലിന്റെ സ്വത്ത് സംബന്ധിച്ച വിവരങ്ങള്‍ ഇ.ഡിക്ക് കൈമാറും. വിവരങ്ങൾ കേന്ദ്ര ഏജൻസികൾ പരസ്പരം കൈമാറിയാണ് അന്വേഷണം പുരോഗമിക്കുന്നത്. ജലീൽ ഇ.ഡിക്ക് നൽകിയ വിവരങ്ങൾ കസ്റ്റംസും പരിശോധിക്കും. ഇതിന്‍റെ അടിസ്ഥാനത്തിലായിരിക്കും കസ്റ്റംസിന്‍റെ ചോദ്യംചെയ്യൽ. കസ്റ്റംസ് ആക്ട് പ്രകാരം കസ്റ്റംസ് ശേഖരിക്കുന്ന വിവരങ്ങള്‍ കോടതിയില്‍ തെളിവ് മൂല്യമുള്ളതായതിനാല്‍ ഈ ചോദ്യം ചെയ്യല്‍ കേസിലും നിര്‍ണായകമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here