കോട്ടയം: എം.സി. റോഡില്‍ ഏറ്റുമാനൂര്‍ അടിച്ചിറ ഭാഗത്ത് കെ.എസ്.ആര്.ടി.സി.ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു.
അപകടത്തില്‍ 30-ലേറെ യാത്രക്കാര്‍ക്ക് പരിക്കേറ്റു.
ചൊവ്വാഴ്ച പുലര്‍ച്ചെ 2.30-ഓടെ ആയിരുന്നു അപകടം. തിരുവനന്തപുരത്ത് നിന്നും കോട്ടയം വഴി മാട്ടുപ്പെട്ടിക്ക് പോകുകയായിരുന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്.
ഏറ്റുമാനൂര്‍ പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു. അപകടത്തെത്തുടര്‍ന്ന് എം.സി.റോഡില്‍ ഗതാഗതം അല്‍പ്പനേരം സ്തംഭിച്ചു. അപകട കാരണം വ്യക്തമല്ല.
പരിക്കേറ്റ യാത്രക്കാരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.