More

  കെപിസിസി രാഷ്ട്രീയകാര്യസമിതിയില്‍ പാര്‍ട്ടി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ അതിരൂക്ഷവിമര്‍ശനം

  Latest News

  യു.എ.ഇയിൽ ദേശീയ അണുനശീകരണ യജ്​ഞം ഏപ്രില്‍ അഞ്ച്​ വരെ നീട്ടി

  ദുബായ്: യു.എ.ഇയിൽ നടത്തിവരുന്ന ദേശീയ അണുനശീകരണ യജ്​ഞം ഏപ്രില്‍ അഞ്ച്​ വരെ നീട്ടിയതായി യു.എ.ഇ ആരോഗ്യ- രോഗപ്രതിരോധ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും...

  കോവിഡ് 19: മലപ്പുറം ജില്ലയില്‍ 179 പേര്‍ കൂടി നിരീക്ഷണത്തില്‍: ജില്ലയിലിപ്പോള്‍ നിരീക്ഷണത്തിലുള്ളത് 11,525 പേര്‍

  മലപ്പുറം: കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ 179 പേര്‍ക്ക് ഇന്നലെ (മാര്‍ച്ച് 28) മുതല്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയതായി...

  കോ​വി​ഡ്-19 സാ​മൂ​ഹ്യ വ്യാ​പ​നം ഉണ്ടായിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ റാ​പി​ഡ് ടെ​സ്റ്റ്; മുഖ്യമന്ത്രി

  തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ്-19 സാ​മൂ​ഹ്യ വ്യാ​പ​നം ഉണ്ടായിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ അ​റി​യാ​ന്‍ റാ​പി​ഡ് ടെ​സ്റ്റ് ന​ട​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അറിയിച്ചു. റാ​പി​ഡ് ടെ​സ്റ്റി​ലൂ​ടെ...

  തിരുവനന്തപുരം: കെപിസിസി രാഷ്ട്രീയകാര്യസമിതിയില്‍ പാര്‍ട്ടി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ അതിരൂക്ഷവിമര്‍ശനവുമായി നേതാക്കൾ . കെപിസിസി നേതൃത്വത്തില്‍ ഐക്യമില്ലെന്നും നേതാക്കള്‍ തമ്മില്‍ അഭിപ്രായസമന്വയമുണ്ടാക്കാന്‍ കെപിസിസി അധ്യക്ഷന് സാധിക്കുന്നില്ലെന്നും രാഷ്ട്രീയകാര്യസമിതിയുടെ യോഗത്തില്‍ നേതാക്കള്‍ വിമര്‍ശനമുയര്‍ത്തി.

  നേതാക്കള്‍ വ്യത്യസ്ത അഭിപ്രായം പറയുകയാണെന്നും പല വിഷയങ്ങളിലും പാര്‍ട്ടിയില്‍ അഭിപ്രായ ഐക്യമില്ലെന്നും കെവി തോമസ്, പിസി ചാക്കോ, വിഎം സുധീരന്‍ എന്നീ നേതാക്കള്‍ വിമര്‍ശിച്ചു. സിഎജി റിപ്പോര്‍ട്ടിലുണ്ടായ വിവാദങ്ങളില്‍ രണ്ട് തരത്തിലുള്ള അന്വേഷണം നേതാക്കള്‍ ആവശ്യപ്പെട്ടത് ഈ അഭിപ്രായഭിന്നതയുടെ പരസ്യ ഉദാഹരണമായി നേതാക്കള്‍ ചൂണ്ടിക്കാട്ടി.

  കെപിസിസി അധ്യക്ഷന്‍ കൂടിയാലോചനകള്‍ നടത്താറില്ലെന്ന് കെ.സുധാകരന്‍ എംപി വിമര്‍ശനം ഉന്നയിച്ചു. ഒന്നര വര്‍ഷമായി കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റായിരുന്ന തന്നെ മുല്ലപ്പള്ളി ഒരിക്കല്‍ പോലും വിളിച്ചിട്ടില്ലെന്ന് സുധാകരന്‍ തുറന്നടിച്ചു. സുധാകരന്‍ ഇതേവരെ തന്നെയും വന്നു കണ്ടിട്ടില്ലെന്ന് മുല്ലപ്പള്ളി തിരിച്ചടിച്ചു.

  മുല്ലപ്പള്ളിയുടെ പ്രവര്‍ത്തനശൈലിയെ വിമര്‍ശിച്ച വിഎം സുധീരന്‍ സര്‍വ്വപ്രതാപിയായിരുന്ന കെ.കരുണാകരന്‍ പോലും കൂടിയാലോചനകള്‍ നടത്തിയാണ് പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടു പോയിരുന്നതെന്ന് ഓര്‍മ്മിപ്പിച്ചു. അധികാരം നഷ്ടപ്പെട്ട കരുണാകരന്‍റെ അവസ്ഥ എന്തായിരുന്നുവെന്ന് ഓര്‍ക്കണമെന്നും സുധീരന്‍ പറഞ്ഞു. പാര്‍ട്ടിയെ നയിക്കുന്നതിലും നിര്‍ണായക വിഷയങ്ങളില്‍ തീരുമാനമെടുക്കേണ്ടപ്പോഴും നേതാക്കള്‍ എന്തു കൊണ്ട് കൂടിയാലോചന നടത്തുന്നില്ലെന്ന് വിഡി സതീശന്‍ ചോദിച്ചു. പാര്‍ട്ടിയിലും നേതാക്കള്‍ക്കിടയിലും സമവായമുണ്ടാക്കേണ്ട ഉത്തരവാദിത്തം കെപിസിസി അധ്യക്ഷനാണെന്നും ആ ഉത്തരവാദിത്തം മുല്ലപ്പള്ളി നിര്‍വഹിക്കുന്നില്ലെന്നും വിഡി സതീശന്‍ തുറന്നടിച്ചു.

  പൗരത്വ ഭേദഗതി, പള്ളി തർക്കം എന്നീ വിഷയങ്ങളിലെ ഇടപെടലിലൂടെ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സിപിഎം സ്വാധീനം വര്‍ധിപ്പിക്കുന്നുണ്ടെന്നും ഇതു ഗൗരവമായി കണ്ട് പ്രതിരോധിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും രാഷ്ട്രീയകാര്യസമിതിയില്‍ നേതാക്കള്‍ ആവശ്യപ്പെട്ടു. പൗരത്വ നിയമത്തിനെതിരെ യോജിച്ച സമരം ദേശീയതലത്തില്‍ വേണമെന്ന് കെവി തോമസ് യോഗത്തില്‍ ആവശ്യപ്പെട്ടെങ്കിലും രാഷ്ട്രീയകാര്യസമിതി ഈ ആവശ്യം തള്ളി. സിഎജി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രത്യക്ഷ സമരപരിപാടികള്‍ നടത്താന്‍ യോഗം തീരുമാനിച്ചു.

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  കാസർഗോഡ് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയും: സഹപാഠികള്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശം

  കാസര്‍ഗോഡ്: ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയും. കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പരീക്ഷയെഴുതിയ വിദ്യാര്‍ഥിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. വിദ്യാര്‍ഥിയുടെ ക്ലാസിലെ...

  കോ​വി​ഡ്-19 സാ​മൂ​ഹ്യ വ്യാ​പ​നം ഉണ്ടായിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ റാ​പി​ഡ് ടെ​സ്റ്റ്; മുഖ്യമന്ത്രി

  തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ്-19 സാ​മൂ​ഹ്യ വ്യാ​പ​നം ഉണ്ടായിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ അ​റി​യാ​ന്‍ റാ​പി​ഡ് ടെ​സ്റ്റ് ന​ട​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അറിയിച്ചു. റാ​പി​ഡ് ടെ​സ്റ്റി​ലൂ​ടെ കൊ​റോ​ണ ബാ​ധി​ത​രെ വേ​ഗ​ത്തി​ല്‍ ക​ണ്ടെ​ത്താ​ന്‍ സാ​ധി​ക്കു​മെ​ന്നും...

  കാസർഗോഡ് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയും: സഹപാഠികള്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശം

  കാസര്‍ഗോഡ്: ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയും. കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പരീക്ഷയെഴുതിയ വിദ്യാര്‍ഥിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. വിദ്യാര്‍ഥിയുടെ ക്ലാസിലെ കുട്ടികളോടും ഒപ്പം പരീക്ഷയെഴുതിയ കുട്ടികളോടും നിരീക്ഷണത്തില്‍...

  യു.എ.ഇയിൽ ദേശീയ അണുനശീകരണ യജ്​ഞം ഏപ്രില്‍ അഞ്ച്​ വരെ നീട്ടി

  ദുബായ്: യു.എ.ഇയിൽ നടത്തിവരുന്ന ദേശീയ അണുനശീകരണ യജ്​ഞം ഏപ്രില്‍ അഞ്ച്​ വരെ നീട്ടിയതായി യു.എ.ഇ ആരോഗ്യ- രോഗപ്രതിരോധ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും അറിയിച്ചു. കൂടാതെ രാത്രികാലങ്ങളിലെ ഗതാഗത നിയന്ത്രണവും...

  കേരളത്തില്‍ ആദ്യ കോവിഡ് മരണം

  തിരുവനന്തപുരം: കേരളത്തില്‍ ആദ്യ കോവിഡ് മരണം. 69കാരനായ എറണാകുളം ചുള്ളിക്കല്‍ സ്വദേശിയാണ് മരിച്ചത്. ശനിയാഴ്ച രാവിലെ എട്ടോടെയായിരുന്നു മരണം. ദുബായില്‍ നിന്ന് 16നാണ് ഇദ്ദേഹം കൊച്ചിയില്‍...
  - Advertisement -

  More Articles Like This

  - Advertisement -