കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എയെ വഴിയില്‍ തടഞ്ഞ് യൂത്ത് കോണ്‍ഗ്രസ്; മുണ്ടഴിച്ച് കാട്ടി പ്രതിഷേധം

0
117

കൊല്ലം കുന്നത്തൂര്‍ എംഎല്‍എ കോവൂര്‍ കുഞ്ഞുമോനെ മുണ്ടഴിച്ച് കാണിച്ച് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം. യുഡിഎഫ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ നടത്തിയ കാവി നിക്കര്‍ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എംഎല്‍എയെ വഴിയി തടയുകയായിരുന്നു. എംഎല്‍എയുടെ കാറിന് മുന്‍പില്‍ വഴി തടഞ്ഞ് പത്തോളം വരുന്ന പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു. ഇതിനിടെ ഒരാള്‍ ഉടുമുണ്ടഴിച്ച് എംഎല്‍എ കാണിക്കുകയായിരുന്നു. സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ശാസ്താംകോട്ട പൊലീസ് കേസെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here