More

  പൗരത്വതിനെതിരെ പോരാടി അറസ്റ്റിലായ കര്‍ഷക നേതാവിന് ജയിലില്‍ വെച്ച് കോവിഡ് സ്ഥിരീകരിച്ചു.

  Latest News

  സംസ്ഥാനത്ത് ഇന്ന് 1417 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

  സംസ്ഥാനത്ത് ഇന്ന് 1417 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു, 1426 പേർ രോഗമുക്തി നേടി, 1242 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. അഞ്ച് കോവിഡ് മരണങ്ങൾ...

  ‘മലപ്പുറത്തെ ജനങ്ങള്‍ക്ക് എന്റെ സല്യൂട്ട്, നടന്‍ സൂര്യ

  സ്വന്തം ജീവന്‍ പോലും പണയം വച്ച് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ മലപ്പുറത്തുകാരെ അഭിനന്ദിച്ചു കൊണ്ട് നിരവധി പേരാണ് രംഗത്ത് എത്തിയത്. എയര്‍ ഇന്ത്യയും തങ്ങളുടെ...

  കോവിഡ് വാക്‌സിന്‍ വികസിപ്പിച്ചതായി റഷ്യ; മകള്‍ക്ക് കുത്തിവയ്പ്പ് എടുത്തുവെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍

  മോസ്‌കോ: കൊവിഡിനെതിരെ ആദ്യ വാക്‌സിന്‍ റഷ്യ വികസിപ്പിച്ചതായി പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ പ്രഖ്യാപിച്ചു. തന്റെ പെണ്‍മക്കളില്‍ ഒരാള്‍ക്ക് കുത്തിവയ്പ് നടത്തിയതായി അദ്ദേഹം വ്യക്തമാക്കി....

  2019 ഡിസംബര്‍ 27ന് പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തിന് നേതൃത്വം കൊടുത്തതിന് യു.എ.പി.എ ചുമത്തി അറസ്റ്റിലായ കൃഷക് മുക്തി സന്‍ഗ്രാം സമിതി (കെഎംഎസ്എസ്) നേതാവും വിവരാവകാശ പ്രവര്‍ത്തകനുമായ അഖില്‍ ഗൊഗോയിക്ക് കോവിഡ് സ്ഥിരീകരിച്ചു. അസമിലെ ഗുവാഹത്തി സെന്‍ട്രല്‍ ജയിലിലാണ് നിലവില്‍ ഗൊഗോയിയുള്ളത്. നേരത്തെ മറ്റു നേതാക്കളായ ബിട്ടു സോനോവാല്‍, ധര്‍ജ്യ കോന്‍വാര്‍ എന്നിവര്‍ക്കും കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തിയിരുന്നു. മറ്റൊരു നേതാവായ മനാഷ് കോന്‍വാറിന്റെ പരിശോധനാ റിപ്പോര്‍ട്ട് ഇത് വരെ പുറത്തുവന്നിട്ടില്ല.
  കര്‍ഷക നേതാവായ അഖില്‍ ഗൊഗോയി കുറച്ച് കാലമായി അസുഖബാധിതനായിരുന്നു. ഇതിനെതുടര്‍ന്നാണ് സാമ്പിള്‍ ശേഖരിക്കുകയും ഫലം പോസിറ്റീവ് ആയതായി കണ്ടെത്തുകയും ചെയ്തത്. ഗൊഗോയിക്ക് കോവിഡ് രോഗലക്ഷണമുള്ളതായി ചാനലുകളില്‍ നിന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും എന്നാല്‍ ജയില്‍ അധികൃതര്‍ വിവരങ്ങള്‍ ലഭ്യമാക്കുന്നില്ലെന്നും അദ്ദേഹത്തിന്റെ ഭാര്യയും കോളേജ് അധ്യാപികയുമായ ഗീതശ്രീ തമുലി പറഞ്ഞു.
  അതേ സമയം അഖില്‍ ഗൊഗോയിയെ മോചിപ്പിക്കാനും മികച്ച ചികിത്സ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടും സംസ്ഥാനത്ത് കനത്ത പ്രതിഷേധ സമരങ്ങള്‍ അരങ്ങേറി. ജയിലിലുള്ളവര്‍ക്ക് ആവശ്യമായ ചികിത്സാ സംവിധാനം ഒരുക്കാത്തതിനെതിരെ അഖില്‍ ഗൊഗോയിയുടെ ദീര്‍ഘകാല സഹചാരിയും സെക്കന്റ് കമാന്‍ഡറുമായ കമല്‍ കുമാര്‍ മേദി വീഡിയോ സന്ദേശത്തിലൂടെ രംഗത്തുവന്നു.

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  തബ്ലീഗ് ജമാഅത്തുകാരെ പിടികൂടുന്നതിന് സമ്മാനം പ്രഖ്യാപിച്ച ഹിന്ദുത്വ നേതാവ് കൊവിഡ് ബാധിച്ച് മരിച്ചു

  ലഖ്നൗ: തബ്ലീഗ് ജമാഅത്തിലെ അംഗങ്ങളെ പിടികൂടുന്നതിനായി 11,000 രൂപ സമ്മാനം പ്രഖ്യാപിച്ച ഹിന്ദു യുവ വാഹിനിയുടെ നേതാവ് 'അജ്ജു ഹിന്ദുസ്ഥാനി' കോവിഡ് -19...

  ഒരു കോവിഡ് കേസ് പോലും ഇല്ലാത്ത 100 ദിനങ്ങള്‍: ന്യൂസിലാന്‍ഡിന്റെ നേട്ടത്തില്‍ അത്ഭുദപ്പെട്ട് മറ്റു രാജ്യങ്ങള്‍ പ്രധാനമായും മൂന്ന് നിയന്ത്രണങ്ങളാണ് രാജ്യത്ത് നടപ്പിലാക്കിയത്

  ലോകമെങ്ങും കൊവിഡ് ഭീതിയില്‍ ജീവിക്കുമ്‌ബോള്‍, ഒരു കോവിഡ് സമ്ബര്‍ക്ക കേസ് പോലും റിപ്പോര്‍ട്ട് ചെയ്യാത്ത നൂറ് ദിവസം കഴിഞ്ഞിരിക്കുകയാണ് ന്യൂസിലന്‍ഡില്‍. വൈറസ് വ്യാപനം കുറഞ്ഞതോടെ രാജ്യത്തെ സാമ്പത്തിക, സാമൂഹിക പ്രവര്‍ത്തനങ്ങള്‍...

  കോവിഡിൽ നിന്ന് മോചനമില്ലാതെ ലോകം രണ്ട് കോടി കടന്ന് കോവിഡ് രോഗികൾ മരണം ഏഴ് ലക്ഷത്തിന് മുകളിൽ ഇന്ത്യയിൽ മാത്രം ഇരുപത്തിരണ്ട് ലക്ഷം രോഗികൾ,

  കോവിഡിൽ നിന്ന് മോചനമില്ലാതെ ലോകം രണ്ട് കോടി കടന്ന് കോവിഡ് രോഗികൾ മരണം ഏഴ് ലക്ഷത്തിന് മുകളിൽ ഇന്ത്യയിൽ മാത്രം ഇരുപത്തിരണ്ട് ലക്ഷം രോഗികൾ,2,02,34,463 പേര്‍ക്ക് ഇതിനകം രോഗം സ്ഥിരീകരിച്ചു....

  തബ്ലീഗ് ജമാഅത്തുകാരെ പിടികൂടുന്നതിന് സമ്മാനം പ്രഖ്യാപിച്ച ഹിന്ദുത്വ നേതാവ് കൊവിഡ് ബാധിച്ച് മരിച്ചു

  ലഖ്നൗ: തബ്ലീഗ് ജമാഅത്തിലെ അംഗങ്ങളെ പിടികൂടുന്നതിനായി 11,000 രൂപ സമ്മാനം പ്രഖ്യാപിച്ച ഹിന്ദു യുവ വാഹിനിയുടെ നേതാവ് 'അജ്ജു ഹിന്ദുസ്ഥാനി' കോവിഡ് -19 ബാധിച്ച് മരിച്ചു. അമ്മയും സഹോദരിയും കൊവിഡ്...

  അമ്മയെ കൊന്ന് യുവതി നാടുവിട്ടു; കാമുകനൊപ്പം ആന്‍ഡമാനില്‍ ഉല്ലസിക്കുന്നതിനിടെ പിടിയില്‍

  ബെംഗളൂരു: അമ്മയെ കൊലപ്പെടുത്തുകയും സഹോദരെ കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്ത് രക്ഷപ്പെട്ട യുവതിയെ പൊലീസ് പിടികൂടി. സോഫ്റ്റ്വെയര്‍ എഞ്ചിനീയറായ മൂപ്പത്തിമൂന്നുകാരി അമൃത ചന്ദ്രശേഖറിനെയാണ് ബുധനാഴ്ച ആന്‍ഡമാനിലെ പോര്‍ട്ട് ബ്ലെയറില്‍നിന്ന് പൊലീസ്...
  - Advertisement -

  More Articles Like This

  - Advertisement -