More

  കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ മൃതദേഹങ്ങളോട് അനാദരവ്; മൃതദേഹം കൂട്ടത്തോടെ കുഴിയിലേക്ക് വലിച്ചിടുന്ന വീഡിയോ പുറത്ത്

  Latest News

  ആശങ്കയേറുന്നു; ഇന്ന് സംസ്ഥാനത്ത് 488 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

  തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് 488 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 234 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്....

  ഹോം നഴ്സിനേയും കൂട്ടുകാരിയേയും വീട്ടില്‍ കയറി അക്രമിച്ചു; പ്രതി അറസ്റ്റില്‍

  കൊല്ലം: ഹോം നഴ്സിനേയും കൂട്ടുകാരിയേയും വീട്ടില്‍ കയറി അക്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍. കുലശേഖരപുരം ആദിനാട് പണിക്കരു വീട്ടിലെ സജി (28)നെയാണ് പൊലീസ്...

  യുവതി മുത്തച്ഛന്റെ പ്രായമുള്ള അയല്‍ക്കാരനൊപ്പം ഒളിച്ചോടി; മകളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍

  അഹമ്മദാബാദ്:19കാരി മുത്തച്ഛന്റെ പ്രായമുള്ള അയല്‍ക്കാരനൊപ്പം ഒളിച്ചോടി, മകളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍. പത്താന്‍ ജില്ലയിലെ സിദ്ധാപുര്‍ ഗ്രാമത്തിലാണ് സംഭവം. ഇക്കഴിഞ്ഞ ജൂണ്‍ മാസം...

  കർണാടകയിലെ ബെല്ലാരിയിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങളോട് അനാദരവ്. മൃതദേഹങ്ങള്‍ ഒരുമിച്ച് കുഴിയിലേക്ക് വലിച്ചിടുന്ന വീഡിയോ പുറത്ത്. പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞ എട്ട് മൃതശരീരങ്ങള്‍ ഒരുമിച്ച് ഒരു കുഴിയിലേക്ക് വലിച്ചെറിഞ്ഞ് കുഴിച്ചുമൂടുന്നതിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിട്ടുള്ളത്. കോണ്‍​ഗ്രസ് നേതാവ് ഡികെ ശിവകുമാറാണ് വീഡിയോ പുറത്തുവിട്ടത്. അദ്ദേഹത്തിന്റെ ട്വിറ്റര്‍ പേജിലൂടെയാണ് വിവരം പുറത്തുവിട്ടത്. പിപിഇ കിറ്റ് ധരിച്ചിട്ടുള്ള കുറേ പേര്‍ ബോഡി ബാഗില്‍ മൃതദേഹങ്ങളുമായി വന്ന് ഒന്നിനുപുറകെ ഒന്നായി വലിയൊരു കുഴിയിലേക്ക് മറിച്ചിടുന്നതാണ് വീഡിയോയിലുള്ളത്. കര്‍ണാടകയിലെ ബെല്ലാരിയില്‍ നിന്നുള്ളതാണ് ഈ ദൃശ്യങ്ങളെന്നാണ് ഡികെ ശിവകുമാര്‍ അവകാശപ്പെടുന്നത്. ബെല്ലാരിയില്‍ തിങ്കളാഴ്ച മാത്രം 12 പേരാണ് കൊവിഡ് ബാധിച്ച്‌ മരിച്ചത്. ജില്ലയില്‍ ഇതുവരെ 29 പേര്‍ രോഗബാധമുലം മരിച്ചിട്ടുണ്ട്.

  സംഭവം വിവാദമായതോടെ വിഷയത്തില്‍ കർണാടക സർക്കാർ ക്ഷമ ചോദിച്ചു. മൃതദേഹങ്ങൾ കുഴിയിലേക്കു വലിച്ചിട്ട ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്. ബല്ലാരി അഡീഷണൽ ഡെപ്യൂട്ടി കമ്മിഷണറുടെ നേതൃത്വത്തിൽ അന്വേഷണം നടത്തിയപ്പോൾ വീഡിയോ ബല്ലാരിയിലേതുതന്നെയാണെന്നും കോവിഡ് ബാധിച്ച് മരിച്ച എട്ടുപേരുടെ മൃതദേഹങ്ങൾ മറവുചെയ്യുന്നതിന്റേതാണെന്നും കണ്ടെത്തിയതായി ഡെപ്യൂട്ടി കമ്മിഷണർ എസ്.എസ്. നകുൽ പറഞ്ഞു.

  ആരോഗ്യപ്രവർത്തകർ പ്രോട്ടോകോൾ പാലിച്ചിരുന്നെങ്കിലും മൃതദേഹങ്ങൾ കൈകാര്യം ചെയ്ത രീതി ശരിയായില്ലെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. മൃതദേഹങ്ങൾ അനാദരവോടെ മറവുചെയ്ത സംഘത്തെ പൂർണമായി പിരിച്ചുവിട്ടെന്നും പുതിയ സംഘത്തെ നിയോഗിക്കുമെന്നും എസ്.എസ്. നകുൽ പറഞ്ഞു. ജില്ലയിൽ തിങ്കളാഴ്ച വരെ 23 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. ഇതിൽ 12 മരണവും ഞായറാഴ്ചയും തിങ്കളാഴ്ചയുമായിട്ടാണ് സംഭവിച്ചത്. കോവിഡ് ബാധിച്ച് കൂടുതൽ പേർ ഒന്നിച്ചു മരിക്കുമ്പോൾ മൃതദേഹങ്ങൾ സംസ്കരിക്കുന്നത് ആരോഗ്യവകുപ്പിനും ജില്ലാ ഭരണകൂടത്തിനും വെല്ലുവിളിയാവുകയാണ്.

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  കുട്ടികള്‍ക്കൊപ്പം കളിക്കാന്‍ സമ്മതിച്ചില്ല; വീടിന് തീവെച്ച്‌ അഞ്ച് പേരെ കൊന്ന് യുവാവിന്റെ പ്രതികാരം

  ലഖ്‌നൗ: ഹോളി ആഘോഷത്തിനിടെ കുട്ടികള്‍ക്കൊപ്പം കളിക്കാന്‍ സമ്മതിക്കാത്തതിന് അയല്‍ക്കാരന്റെ വീടിന് തീവെച്ച്‌ അഞ്ച് പേരെ കൊന്ന് യുവാവിന്റെ പ്രതികാരം. ഇക്കഴിഞ്ഞ ജൂണ്‍ 17നാണ്...

  കൊവിഡ്; യുഎഇയില്‍ ഇനി പതിനായിരത്തില്‍ താഴെ രോഗികള്‍ മാത്രം

  അബുദാബി: യുഎഇയില്‍ 70 ദിവസങ്ങള്‍ക്ക് ശേഷം കൊവിഡ് രോഗികളുടെ എണ്ണം പതിനായിരത്തില്‍ താഴെയെത്തി. നിലവില്‍ 9751 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇതിനുമുമ്പ് ഏപ്രില്‍ 30നായിരുന്നു കൊവിഡ് രോഗികളുടെ...

  സ്വർണ്ണക്കടത്ത് കേസ്; ഭീകരസംഘടനകളുമായി ബന്ധം; നിര്‍ണായക മൊഴി നല്‍കി ഭാര്യമാര്‍

  തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ഭീകരസംഘടനകള്‍ക്കും ബന്ധമുള്ളതായി റിപ്പോര്‍ട്ടുകള്‍. സ്വര്‍ണക്കടത്തു കേസിലെ ഒന്നാം പ്രതി പി.എസ്.സരിത്തിന്റെയും നാലാം പ്രതി സന്ദീപ് നായരുടെയും ഭാര്യമാരുടെ മൊഴികളില്‍ നിന്നാണ് വിവരം ലഭിച്ചത്. സ്വപ്നയ്ക്കു പുറമേ...

  സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം

  കൊച്ചി: സംസ്ഥാനത്ത് ഒരാള്‍ കൂടി കൊവിഡ് ബാധിച്ച്‌ മരിച്ചു. എറണാകുളം പുല്ലുവഴി സ്വദേശി ബാലകൃഷ്ണന്‍ നായര്‍ക്കാണ് കൊവിഡ് ബാധിച്ചിരുന്നുവെന്ന് കണ്ടെത്തിയത്. 79 വയസായിരുന്നു. ശ്വാസതടസത്തെ തുടര്‍ന്ന് കോലഞ്ചേരി മെഡിക്കല്‍ മിഷന്‍...

  ലോകത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ മത്സരവുമായി കേരള പൊലീസ്

  കോവിഡ് കാലത്ത് ഏറ്റവും വലിയ ഓണ്‍ലൈന്‍ മത്സരവുമായി കേരള പൊലീസ്. കോവിഡിന്‍റെ പ്രതിസന്ധികാലത്ത് ഏവരും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലേക്ക് കടന്നിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരം ഒരു മത്സരവുമായി 'ഹാക്പി' (Hac'kp2020) വന്നിരിക്കുന്നത്.
  - Advertisement -

  More Articles Like This

  - Advertisement -