More

  കൊറോണ; മദ്രസ,അംഗനവാടി, ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെ എല്ലാ സ്കൂളുകളും സിബിഎസ്ഇ ഐസിഎസ്ഇ സിലബസുകളും ഉൾപ്പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും മാര്‍ച്ച്‌ 26 വരെ അടച്ചിടും

  Latest News

  ഭര്‍ത്താവ് മദ്യം നല്‍കി, സുഹൃത്തുക്കളായ 6 പേർ ബലാത്സംഗം ചെയ്തു; പീഡനം കുട്ടിയുടെ കണ്‍മുന്നില്‍; കൂട്ടബലാത്സംഗ പ്രതികള്‍ക്കെതിരെ പോക്സോ

  തിരുവനന്തപുരം: യുവതിയെ മദ്യം നല്‍കി മയക്കിയ ശേഷം ഭര്‍ത്താവും കൂട്ടുകാരും ബലാത്സംഗം ചെയ്ത സംഭവത്തില്‍ മുഴുവന്‍ പ്രതികളും...

  കാട്ടാന ദുരൂഹസാഹചര്യത്തില്‍ ചരിഞ്ഞ സംഭവം; രണ്ടുപേർ കസ്റ്റഡിയിൽ; അറസ്റ്റ് ഇന്നുണ്ടായേക്കും

  പാലക്കാട് (WWW.BIG14NEWS.COM): അമ്പലപ്പാറ വനമേഖലയില്‍ കാട്ടാന ദുരൂഹസാഹചര്യത്തില്‍ ചരിഞ്ഞതിലുളള അന്വേഷണത്തില്‍ രണ്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍. തിരുവിഴാംകുന്ന് അമ്ബലപ്പാറയിലെ തോട്ടം തൊഴിലാളികളായ മൂന്ന്...

  ലോകത്താകമാനം കൊവിഡ് മരണം നാല് ലക്ഷത്തിലേക്ക്; 55000 ലധികം രോഗികളുടെ നില ഗുരുതരം; ഗുരുതരാവസ്ഥയിലുള്ള രോഗികളില്‍ ഇന്ത്യ രണ്ടാമത്

  (wwwmbig14news.com)വാഷിങ്ടണ്‍: ലോകത്ത് പ്രതിദിനം കൊവിഡ് രോഗികൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ മരണസംഖ്യ നാല് ലക്ഷത്തോട് അടുക്കുന്നുവെന്നത് ആശങ്കാജനകമാണ്. 3,92,128 പേരാണ് ഇതുവരെ മരണപ്പെട്ടിട്ടുള്ളത്....

  തിരുവനന്തപുരം: കൊവിഡ് 19 ജാഗ്രതയുമായി ബന്ധപ്പെട്ട് അസാധാരണ കരുതലിലേക്ക് പോകാൻ സംസ്ഥാന സര്‍ക്കാര്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെ എല്ലാ സ്കൂളുകളും അടച്ചിടും. സിബിഎസ്ഇ ഐസിഎസ്ഇ സിലബസുകൾക്കും ഇത് ബാധകമായിരിക്കും. സ്പെഷ്യൽ ക്ലാസുകളും അവധിക്കാല ക്ലാസുകളും എല്ലാം ഒഴിവാക്കണം. മദ്രസകളും അങ്കണവാടികളും എല്ലാം അടച്ചിടണം. കോളേജുകളും ഈ മാസം മുഴുവൻ അടച്ചിടും.

  കൊറോണ ബാധ സംശയിക്കുന്നവര്‍ വിവരങ്ങള്‍ മറച്ചുവെയ്ക്കുന്നതും ഐസൊലേഷന് തയ്യാറാകാത്തതും നിയമപരമായി ക്രിമിനല്‍ കുറ്റമായി കണക്കാക്കുമെന്നും നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കൊറോണയുടെ പശ്ചാത്തലത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി. വ്യക്തി ശുചിത്വം പാലിക്കേണ്ടത് അത്യാവശ്യമായതിനാല്‍ കൈകള്‍ ശുചിയാക്കുന്ന സാനിറ്റൈസറുകളുടെ ഉത്പാദനം വര്‍ധിപ്പിക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്.

  കൊറോണ പടരുന്നത് തടയാനായി ആള്‍ക്കൂട്ടത്തെ പരമാവധി നിയന്ത്രിക്കണമെന്നും ആള്‍ക്കൂട്ടങ്ങളെ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. സംസ്ഥാനത്ത് ഉത്സവങ്ങളുടേയും പള്ളിപെരുന്നാളുകള്‍ ഉള്‍പ്പടെയുള്ള ആരാധനാലയങ്ങളിലെ ആഘോഷങ്ങളുടേയും സമയമായതിനാല്‍ ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. ആളുകളെ പരമാവധി ഒഴിവാക്കി ഇത്തരം ആഘോഷങ്ങള്‍ ചടങ്ങുകള്‍ മാത്രമാക്കി നടത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. വിവാഹങ്ങളും മാറ്റിവെയ്‌ക്കേണ്ടതില്ല, എന്നാല്‍ വലിയ തോതില്‍ ആളുകളെ ഉള്‍ക്കൊള്ളിച്ച്‌ ആഘോഷമാക്കരുതെന്നും ചടങ്ങായി നടത്തണമെന്നും അറിയിച്ചിട്ടുണ്ട്. ശബരിമല പോലെ ധാരാളം ആളുകള്‍ എത്തുന്ന സ്ഥലങ്ങളിലും പൂജകള്‍ മാത്രം മതിയെന്നും ദര്‍ശനം ഒഴിവാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിക്കുന്നു.

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  ഭര്‍ത്താവ് മദ്യം നല്‍കി, സുഹൃത്തുക്കളായ 6 പേർ ബലാത്സംഗം ചെയ്തു; പീഡനം കുട്ടിയുടെ കണ്‍മുന്നില്‍; കൂട്ടബലാത്സംഗ പ്രതികള്‍ക്കെതിരെ പോക്സോ

  തിരുവനന്തപുരം: യുവതിയെ മദ്യം നല്‍കി മയക്കിയ ശേഷം ഭര്‍ത്താവും കൂട്ടുകാരും ബലാത്സംഗം ചെയ്ത സംഭവത്തില്‍ മുഴുവന്‍ പ്രതികളും...

  ലോകത്താകമാനം കൊവിഡ് മരണം നാല് ലക്ഷത്തിലേക്ക്; 55000 ലധികം രോഗികളുടെ നില ഗുരുതരം; ഗുരുതരാവസ്ഥയിലുള്ള രോഗികളില്‍ ഇന്ത്യ രണ്ടാമത്

  (wwwmbig14news.com)വാഷിങ്ടണ്‍: ലോകത്ത് പ്രതിദിനം കൊവിഡ് രോഗികൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ മരണസംഖ്യ നാല് ലക്ഷത്തോട് അടുക്കുന്നുവെന്നത് ആശങ്കാജനകമാണ്. 3,92,128 പേരാണ് ഇതുവരെ മരണപ്പെട്ടിട്ടുള്ളത്. 6688679 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇക്കഴിഞ്ഞ...

  കാട്ടാന ദുരൂഹസാഹചര്യത്തില്‍ ചരിഞ്ഞ സംഭവം; രണ്ടുപേർ കസ്റ്റഡിയിൽ; അറസ്റ്റ് ഇന്നുണ്ടായേക്കും

  പാലക്കാട് (WWW.BIG14NEWS.COM): അമ്പലപ്പാറ വനമേഖലയില്‍ കാട്ടാന ദുരൂഹസാഹചര്യത്തില്‍ ചരിഞ്ഞതിലുളള അന്വേഷണത്തില്‍ രണ്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍. തിരുവിഴാംകുന്ന് അമ്ബലപ്പാറയിലെ തോട്ടം തൊഴിലാളികളായ മൂന്ന് പേരെ ഇന്നലെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു....
  - Advertisement -

  More Articles Like This

  - Advertisement -