More

  കൂടത്തായി കൊലക്കേസിലെ പ്രതി ജോളി ജയിലില്‍ നിരന്തരം മൊബൈൽ ഉപയോഗിക്കുന്നതായി റിപ്പോർട്ട്

  Latest News

  പൊതു സ്ഥലത്ത് വെച്ച് അതിഥിത്തൊഴിലാളിയായ യുവതിയെ കയറിപ്പിടിച്ചു; ഒരാള്‍ അറസ്റ്റില്‍

  മലപ്പുറം പെരിന്തല്‍മണ്ണയില്‍ പൊതു സ്ഥലത്തുവച്ച് യുവതിയെ കയറിപ്പിടിച്ച കേസില്‍ ഒരാള്‍ അറസ്റ്റിലായി.വെട്ടത്തൂര്‍ സ്വദേശി അരക്കുപറമ്പന്‍ മുഹമ്മദ് നിസാറാണ് അറസ്റ്റിലായത്. എ.ടി.എം. കൗണ്ടറില്‍ നിന്നും...

  ഐശ്വര്യ റായിക്കും മകള്‍ ആരാദ്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചു

  മുംബൈ: ബച്ചന്‍ കുടുംബത്തിലെ ബോളിവുഡ് നടി ഐശ്വര്യ റായ്ക്കും മകള്‍ ആരാദ്യയ്ക്കും കോവിഡ് സ്ഥിരീകരികരിച്ചു. ഭര്‍ത്താവ് അഭിഷേക് ബച്ചനും പിതാവ് അമിതാഭ് ബച്ചനും...

  സ്വര്‍ക്കടത്തു കേസില്‍ പുതിയ വാദവുമായി ന്യൂസ്18

  തിരുവനന്തപുരംം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനുമെതിരെ നിരവധി നുണപ്പ്രചാരണങ്ങളാണ് ഉയര്‍ന്നതെന്നും ചാനലിന്റെ കൃത്രിമ സ്‌ക്രീന്‍ ഷോട്ടുകള്‍ ഉപയോഗിച്ച് നടന്ന...

  (www.big14news.com) കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലപാതക കേസിൽ പ്രതിയായ ജോളി ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതായി റിപോര്‍ട്ട്. 8098551349 എന്ന നമ്ബറില്‍ നിന്നാണ് വിളി വന്നത്. 20 മിനിറ്റോളം സംഭാഷണം നീണ്ടുനിന്നുവെന്ന് റോയിയുടെ സഹോദരി റെഞ്ചി വ്യക്തമാക്കി. റോമോ കേസില്‍ മുഖ്യസാക്ഷിയാണ്. കുപ്രസിദ്ധ കേസിലെ പ്രതി നിരന്തരം സാക്ഷികളെ വിളിക്കുന്നത് കേസിനെ സ്വാധീനിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

  നോര്‍ത്ത് സോണ്‍ ഐ.ജി അശോക് യാദവാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് രണ്ടു ദിവസം മുന്‍പ് ജയില്‍ ഡി.ജി.പി ഋഷിരാജ് സിംഗിന് സമര്‍പ്പിച്ചത്. കുപ്രസിദ്ധ കേസിലെ പ്രതി നിരന്തരം സാക്ഷികളെ വിളിക്കുന്നത് കേസിനെ സ്വാധീനിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജോളി ജയിലില്‍ നിന്ന് വിളിച്ച കാര്യം റെമോയും സമ്മതിച്ചതായി ഐ.ജി റിപ്പോര്‍ട്ടില്‍ പറയുന്നു. പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്നും നിയമ നടപടിയുമായി പോകുമെന്നും റെഞ്ചി ഒരു വാര്‍ത്ത ചാനലിനോട് പറഞ്ഞൂ.

  കേസില്‍ മുഖ്യസാക്ഷിയായ മകനെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നാണ് പ്രധാന കണ്ടെത്തല്‍. കോഴിക്കോട് ജില്ലാ ജയിലില്‍വച്ച്‌ ജോളി നിരന്തരം ഫോണ്‍ ഉപയോഗിച്ചുവെന്നാണ് എട്ടിന് നോര്‍ത്ത് സോണ്‍ ഐജി ജയില്‍ ഡിജിപിക്ക് സമര്‍പ്പിച്ച റിപോര്‍ട്ടില്‍ പറയുന്നത്. മെയ് 20നായിരുന്നു അവസാനത്തെ ഫോണ്‍ വിളി. റോമോയെ ആദ്യം വിളിച്ചപ്പോള്‍ തന്നെ ഇനി വിളിക്കരുതെന്നും പോലിസിനെ അറിയിക്കുമെന്നും ജോളിയോട് പറഞ്ഞിരുന്നു. എന്നാല്‍, അതു വകവയ്ക്കാതെ വീണ്ടും വിളിക്കുകയായിരുന്നു. ഇതൊക്കെ തെളിയിക്കുന്ന ഓഡിയോ പോലിസിന് കൈമാറിയതായി റോമോ പറഞ്ഞു. കുറ്റപത്രം സമര്‍പ്പിച്ചപ്പോള്‍തന്നെ കേസ് അന്വേഷണത്തില്‍ സംശയമുണ്ടായിരുന്നതായി കൊല്ലപ്പെട്ട റോയിയുടെ സഹോദരി റെഞ്ചി പറഞ്ഞു.

  2019 ഒക്ടോബര്‍ അഞ്ചിനാണ് ജോളി അറസ്റ്റിലാകുന്നത്. ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസ്, റോയിയുടെ മാതാപിതാക്കളയായ പൊന്നാമറ്റം അന്നമ്മ, ടോം തോമസ്, അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍, ജോളിയുടെ രണ്ടാം ഭര്‍ത്താവായ ഷാജുവിന്റെ ഭാര്യ സിലി, മകള്‍ ആല്‍ഫൈന്‍ എന്നിവരെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയും സയനൈഡ് നല്‍കിയും കൊലപ്പെടുത്തിയെന്നാണ് കേസ്.

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  യുഡിഎഫ് പ്രക്ഷോഭത്തില്‍ നിന്ന് പിന്നോട്ടില്ല; മുഖ്യമന്ത്രിയുടെ ഓഫീസ് ഉള്‍പ്പെടുന്ന അന്വേഷണത്തിനായി സമരം തുടരും

  തിരുവനന്തപുരം; വിവാദമായ സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിനെ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും പ്രക്ഷോഭത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് യുഡിഎഫ് .മുഖ്യമന്ത്രിയുടെ ഓഫീസ് ഉള്‍പ്പെടുന്ന...

  സ്വര്‍ക്കടത്തു കേസില്‍ പുതിയ വാദവുമായി ന്യൂസ്18

  തിരുവനന്തപുരംം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനുമെതിരെ നിരവധി നുണപ്പ്രചാരണങ്ങളാണ് ഉയര്‍ന്നതെന്നും ചാനലിന്റെ കൃത്രിമ സ്‌ക്രീന്‍ ഷോട്ടുകള്‍ ഉപയോഗിച്ച് നടന്ന വ്യാജപ്രചരണങ്ങള്‍ക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണെന്നും ന്യൂസ് 18 ചാനല്‍.ഈ...

  സ്വർണ്ണക്കടത്ത്:റമീസിനെ അറസ്റ്റ് ചെയ്തത് സരിത്തിന്റെ മൊഴി പ്രകാരം

  കൊച്ചി:സ്വർണ്ണകടത്ത് കേസിൽ മലപ്പുറം പെരുന്തൽമണ്ണ സ്വദേശി റമീസിനെ അറസ്റ്റ് ചെയ്തത് സ്വർണ്ണക്കടത്ത് കേസിലെ ഒന്നാം പ്രതി സരിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലെന്ന് സൂചന.കടത്ത്സ്വർണ്ണങ്ങൾ വാങ്ങി വിൽക്കുന്ന ആളാണ് റമീസ് എന്നാണ് സൂചന,സ്വപ്ന...

  സ്വപ്‌നയും സുരേഷുമായി എന്‍ഐഎ സംഘം വാളയാര്‍ ചെക്‌പോസ്റ്റ് കടന്നു; പാലക്കാട് കഴിഞ്ഞപ്പോള്‍ പ്രതികളുടെ വാഹനത്തിന്റെ ടയര്‍ പഞ്ചറായി

  പാലക്കാട്: സ്വര്‍ണക്കടത്തുകേസിലെ പ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരുമായി എന്‍ഐഎ സംഘം വാളയാര്‍ ചെക്‌പോസ്റ്റ് കടന്നു. ഉച്ചയോടെ കൊച്ചിയിലെത്തും. പാലക്കാട് കഴിഞ്ഞപ്പോള്‍ പ്രതികളുടെ വാഹനത്തിന്റെ ടയര്‍ പഞ്ചറായത് കുറച്ചുനേരത്തേക്ക് ആശങ്കയുണ്ടാക്കി.പ്രതികളെ...

  സ്വർണ്ണക്കടത്ത് കേസ് മലപ്പുറം സ്വദേശി അറസ്റ്റിൽ

  കൊച്ചി:തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന സുരേഷിന്റേയും സന്ദീപ് നായരുടേയും അറസ്റ്റിന് പിന്നാലെ കടത്ത് സ്വർണ്ണങ്ങൾ വിപണിയിൽ എന്തിച്ച മലപ്പുറം സ്വദേശിയെ കൂടി കസ്റ്റംസ് അറസ്റ്റ് ചെയ്തു മലപ്പുറം പെരുന്തൽമണ്ണ സ്വദേശി...
  - Advertisement -

  More Articles Like This

  - Advertisement -