More

  മാസ്‌ക് തന്ന് വായടപ്പിക്കാമെന്ന് ആരും വിചാരിക്കേണ്ട; ചൈനയുമായുള്ള ബന്ധത്തിന്റെ പേരിലായിരുന്നോ ആരോഗ്യമന്ത്രിയെ യുഎന്‍ ക്ഷണിച്ചത്; കെ.കെ ശൈലജയ്‌ക്കെതിരെ കെ.എം ഷാജി

  Latest News

  സ്വപ്നയുടെ കള്ളക്കടത്ത് റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചാല്‍ സമ്പര്‍ക്ക പട്ടികയില്‍ മുഖ്യന്റെ ഓഫീസുമുണ്ടാവുമെന്ന് ഷാഫി പറമ്പില്‍

  സ്വര്‍ണകള്ളക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിനെതിരെ കേസ് എടുത്തുവെന്നറിഞ്ഞ ശേഷം മുഖ്യമന്ത്രിയെ രക്ഷിക്കുവാനായി സിപിഎം വ്യാജ പ്രചരണങ്ങള്‍ നടത്തുന്നതായി കോണ്‍ഗ്രസ് എം.എല്‍.എ ഷാഫി പറമ്പില്‍....

  ക്രിസ്റ്റഫര്‍ കൊളംബസിന്റെ പ്രതിമയ്ക്കെതിരായി ലൈംഗിക പ്രതിഷേധം

  കാലിഫോര്‍ണിയയില്‍ ക്രിസ്റ്റഫര്‍ കൊളംബസിന്റെ പ്രതിമയ്ക്കെതിരായി ലൈംഗിക പ്രതിഷേധം. ഒടുവില്‍ പോലീസ് പ്രതിഷേധക്കാരെ അറസ്റ്റു ചെയ്തു നീക്കി.പ്രതിഷേധക്കാര്‍ വസ്ത്രം അഴിച്ചു പ്രതിമയെ ലൈംഗികമായി ആക്രമിക്കാന്‍...

  സ്വര്‍ണക്കടത്ത്: യു.എ.ഇ അന്വേഷണം പ്രഖ്യാപിച്ചു

  ഇന്ത്യയില്‍ അന്വേഷണവുമായി സഹകരിക്കുമെന്നും യു.എ.ഇ. ന്യൂ ഡല്‍ഹിയിലെ യു.എ.ഇ എംബസിയാണ് ഇത് സംബന്ധച്ച ഔദ്യോഗിക പത്രക്കുറിപ്പ് പുറത്തിറക്കിയത്. രാജ്യത്തെ...

  യു.എൻ വെബ് സെമിനാറിൽ പങ്കെടുത്ത ആരോ​ഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചർക്കെതിരെ മുസ്ലീം ലീ​ഗ് നേതാവ് കെ.എം ഷാജി രം​ഗത്ത്. ചൈനയുമായുള്ള ബന്ധത്തിന്റെ പേരിലാണോ ആരോ​ഗ്യമന്ത്രിയെ യു.എൻ സെമിനാറിന് ക്ഷണിച്ചതെന്നും നടന്നത് പി.ആർ വർക്കാണെന്നും കെ.എം ഷാജി ആരോപിച്ചു. സംസ്ഥാന സര്‍ക്കാര്‍ ചെയ്ത വിവരക്കേടുകള്‍ കൊണ്ടാണ് രോഗം കേരളത്തില്‍ ഇത്രയും അധികം വ്യാപ്പിക്കാനുള്ള കാരണം. യുഎന്നിന്റെ സെമിനാറില്‍ ആരോഗ്യമന്ത്രി പങ്കെടുത്തതില്‍ സന്തോഷമുണ്ട്. കൊറോണ പ്രതിരോധത്തില്‍ ഏറ്റവും മികച്ച മാതൃക കാണിച്ചത് ന്യൂസിലാന്‍ഡും സ്വീഡനുമാണ്. എന്നാല്‍ യുഎന്നിന്റെ വെബ് സെമിനാറില്‍ അവരാരും ഉണ്ടായിരുന്നില്ല. ജര്‍മ്മനിയുടേയും ആസ്‌ട്രേലിയയുടേയും പ്രതിനിധികളും ഉണ്ടായില്ല. ചൈനയുമായുള്ള ചങ്ങാത്തത്തിന്റെ പേരില്‍ യുഎസും യൂറോപ്യന്‍ യൂണിയനും ഡബ്ല്യൂഎച്ച്‌ഒയുമായുള്ള ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ അവിടെ നിന്നുള്ളവര്‍ക്ക് പരിപാടിയിലേക്ക് ക്ഷണമുണ്ടായില്ല. ചൈനയുമായുള്ള ബന്ധത്തിന്റെ പേരിലാണോ സംസ്ഥാന മന്ത്രിയെ സെമിനാറിലേക്ക് ക്ഷണിച്ചത്. അല്ലെങ്കില്‍ ഈ പറഞ്ഞ രാജ്യങ്ങള്‍ക്കെല്ലാം ക്ഷണം ഉണ്ടാകുമായിരുന്നില്ലേയെന്നും കെ.എം ഷാജി ചോദിച്ചു.

  യൂത്ത് ലീ​ഗ് സത്യാ​ഗ്രഹസമര വേദിയിലാണ് കെ.എം ഷാജി ആരോ​ഗ്യമന്ത്രിക്കെതിരെ ആരോപണമുന്നയിച്ചത്. കോവിഡ് പ്രതിരോധത്തിൽ ഏറ്റവും മികച്ച മാതൃക ന്യൂസിലാൻഡും സ്വീഡനുമാണ്. യു.എൻ വെബ് സെമിനാറിൽ ഇവരുടെ പ്രതിനിധികൾ ഉണ്ടായിരുന്നില്ല. നടന്നത് പി.ആർ വർക്കാണെന്നും എന്നാലും ഞങ്ങൾ അഭിമാനിക്കുന്നെന്നും ഷാജി പറഞ്ഞു. മുമ്ബ് നിങ്ങള്‍ ഉമ്മന്‍ചാണ്ടിയെ കളിയാക്കിയത് പോലെ പരിഹസിക്കാനില്ല. കൊറോണ കാലത്ത് രാഷ്ട്രീയം പറയരുതെന്നാണ് മുഖ്യമന്ത്രി ഉത്തരവിറക്കിയിരിക്കുന്നത്. ഇനിയും ഷുക്കൂര്‍മാരുണ്ടാകുമെന്ന് ഡിവൈഎഫ്‌ഐക്കാര്‍ക്ക് പ്രസ്താവന നടത്താം. മാസ്‌ക് തന്ന് വായടപ്പിക്കാമെന്ന് ആരും വിചാരിക്കേണ്ടെന്നും കെ.എം. ഷാജി കൂട്ടിച്ചേര്‍ത്തു.

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  മകള്‍ കുറ്റക്കാരിയാണെങ്കില്‍ ശിക്ഷിക്കപ്പെടണം; സ്വര്‍ണ്ണക്കടത്ത് വിഷയത്തില്‍ പ്രതികരണവുമായി സ്വപ്നയുടെ അമ്മ

  തിരുവനന്തപുരം : മകള്‍ കുറ്റക്കാരിയെങ്കില്‍ ശിക്ഷിക്കപ്പെടണമെന്ന് സ്വപ്നയുടെ അമ്മ പ്രഭ. കുറച്ചു നാളായി വീട്ടില്‍ വരാറില്ലെന്നും മകളെ നേരിട്ട് കണ്ടിട്ട് മാസങ്ങളായെന്നും സ്വപ്നയുടെ...

  സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; മരിച്ചത് 24 കാരൻ

  കൊല്ലം: കൊല്ലത്ത് നിരീക്ഷണത്തിലിരിക്കെ മരിച്ച യുവാവിന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രാവിലെ മരിച്ച കൊല്ലം തേവലപ്പുറം സ്വദേശി മനോജിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ദുബൈയില്‍ നിന്നെത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു മനോജ്. ഇയാള്‍ക്കൊപ്പം...

  ടിക് ടോക് ഉള്‍പ്പെടെയുള്ള ചൈനീസ് സോഷ്യല്‍ മീഡിയാ ആപ്ലിക്കേഷനുകള്‍ നിരോധിക്കാനൊരുങ്ങി അമേരിക്കയും

  വാഷിങ്ടണ്‍: ഇന്ത്യയ്ക്ക് പിന്നാലെ വീഡിയോ ഷെയറിങ് ആപ്പായ ടിക് ടോക് ഉള്‍പ്പെടെയുള്ള ചൈനീസ് സോഷ്യല്‍ മീഡിയാ ആപ്ലിക്കേഷനുകള്‍ നിരോധിക്കാനൊരുങ്ങി അമേരിക്കയും. ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി...

  ഒടുവിൽ ശിവശങ്കർ പുറത്തേക്ക്

  തിരുവനന്തപുരം: ഡിപ്ലോമാറ്റിക് ലഗേജ് സ്വര്‍ണക്കടത്ത് വിവാദത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതിക്കൂട്ടിലായതോടെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്ന് എം. ശിവശങ്കറിനെ മാറ്റി. എന്നാല്‍ ഐ.ടി സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയിട്ടില്ല. മിര്‍ മുഹമ്മദ്...

  ജമ്മുവില്‍ ടൂറിസം പുനഃസ്ഥാപിക്കുന്നു

  ശ്രീനഗര്‍:ജമ്മുവില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ധാക്കിയതിനെ തുടര്‍ന്ന് പൂര്‍ണമായും അടച്ചിട്ട ടൂറിസം പുനസ്ഥാപിക്കാനൊരുങ്ങി ഭരണകൂടം. 370 റദ്ധാക്കിയതിനെ തുടര്‍ന്ന് സംസ്ഥാനത്തെങ്ങും പ്രക്ഷേഭം അരങ്ങേറിയതോടെയാണ് ജമ്മുകശ്മീരിന്റെ വാതില്‍ അടച്ചിട്ടത്. ഇത് കശ്മീരിന്റെ സമ്ബദ്വ്യവസ്ഥയെ...
  - Advertisement -

  More Articles Like This

  - Advertisement -