More

  ഇക്കിളിയിട്ട്‌ കൈ കുഴ‌ഞ്ഞാൽ പോലും ചിരി വരാത്തവന്റെ ചുണ്ടിൽ ഒരു ഇളിയൊക്കെ വരുത്താൻ ലക്ഷങ്ങൾ വാങ്ങുന്ന പി ആർ ഗ്രൂപിനു ആവുമായിരിക്കും; പക്ഷെ, ഹൃദയത്തിൽ കരുണയുള്ളോരു വികാരമുണ്ടാവാൻ അതൊന്നും മതിയവില്ല; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെഎം ഷാജി

  Latest News

  ഓണം വരെ സ്‌കൂളുകള്‍ തുറക്കില്ലെന്ന് -മുഖ്യമന്ത്രി

  സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെ കൊറോണ രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സ്‌കൂളുകള്‍ തുറക്കുന്നത് നീളുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓഗസ്റ്റ് വരെ സ്‌കൂളുകള്‍...

  ദുബെയെ കൊന്നത് ബിജെപി നേതാക്കളുടെ ബന്ധം മൂടിവെക്കാനെന്ന് പ്രമുഖര്‍

  ന്യൂഡല്‍ഹി: കൊടുംകുറ്റവാളി വികാസ് ദുബെയെ യു.പി പൊലീസ് കൊന്നത് ബി.ജെ.പി നേതാക്കളടക്കമുള്ളവരുടെ ബന്ധം മൂടിവെക്കാനാണെന്ന് ആരോപണം. 'സര്‍ക്കാര്‍ രഹസ്യങ്ങള്‍ സുരക്ഷിതമായെന്ന്' ദുബെയുടെ കൊലപാതകത്തിന്...

  കരിപ്പൂരില്‍ വീണ്ടും സ്വർണ്ണ വേട്ട; അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയില്‍ ഒന്നര കോടി രൂപയുടെ സ്വര്‍ണ്ണം പിടികൂടി

  കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട. വിദേശത്ത് നിന്നെത്തിയ മൂന്ന് യാത്രക്കാരില്‍ നിന്നായി ഒന്നര കോടി രൂപ മൂല്യം വരുന്ന സ്വര്‍ണ്ണമാണ് കസ്റ്റംസിന്റെ...

  മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി കെഎം ഷാജി. പ്രവാസികളെ തിരികെ എത്തിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളിലാണ് കെഎം ഷാജിയുടെ രൂക്ഷവിമർശനം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കെഎം ഷാജിയുടെ വിമർശനം.ആ നാട്‌ അവരെ നിരാകരിക്കുന്നു എന്ന് അവരറിയുമ്പോൾ; സഹായമോ ഇല്ലെന്നത്‌ പോകട്ടെ, ഉപദ്രവിക്കുക കൂടി ചെയ്യുന്നു എന്നറിയുമ്പോൾ ഹൃദയം പൊട്ടിയാണു അവിടെ പലരും മരിക്കുന്നത്‌ എന്ന് കെഎം ഷാജി കുറിച്ചു.

  കെഎം ഷാജിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം’

  ഇന്നലെ ആയിരുന്നു ജൂൺ 18; കഴിഞ്ഞ വർഷം അഴീക്കോട്ടെ സാജൻ ആത്മഹത്യ ചെയ്ത ദിവസം!!

  എന്നാൽ, വർഷം ഒന്ന് കഴിയുമ്പോഴും നാം കാണുന്നത് പ്രവാസിയുടെ മരണ വാർത്തയും കാത്തിരിക്കുന്ന നിസ്സംഗനായ അതേ മുഖ്യമന്ത്രിയെ തന്നെയാണ്‌!!

  കോവിഡിനും പ്രളയങ്ങൾക്കുമൊന്നും മാറ്റാനാവാത്ത,
  ആർദ്രതയും സഹാനുഭൂതിയും സ്നേഹവും കരുണയും വിട്ടുവീഴ്ച്ചയും വിട്ടുകൊടുക്കലും ഇല്ലാത്ത,
  മനുഷ്യ സഹജമായൊരു വികാര വിചാരവുമില്ലാത്ത തനി ടിപ്പിക്കൽ കമ്യൂണിസ്റ്റായ പിണറായ്‌ സഖാവിനെയാണു!!!

  അങ്ങിനെ അല്ലെങ്കിൽ ഒരാൾക്കെങ്ങിനെയാണ് ദിനം പ്രതി പ്രവാസലോകത്തു നിന്നു മരണ വാർത്തകൾ വന്നുകൊണ്ടിരിക്കുമ്പോൾ രണ്ടു ‘മിണ്ടാ പ്രാണികളെ’ ഇടത്തും വലത്തും ഇരുത്തി വൈകുന്നേരം ടി വിയിൽ വന്നു ഇത്ര നിസ്സംഗമായി ഇങ്ങനെ സംസാരിക്കാനാവുക?!!

  പിണറായിയുടെ കണക്കിൽ പെടാത്ത 7 പ്രവാസ മലയാളികൾ (പിരിവ്‌ കാലത്തു മത്രം ഓർമ്മ വരുന്ന) മരിച്ച ഇന്നലത്തെ ദിവസത്തെ ‘വാർത്താ വായനയിൽ’ സമീകൃതാഹരത്തെ കുറിച്ചായിരുന്നു കേമുവിന്റെ ക്ലാസ്സ്‌!!

  ഒരു മായവുമില്ലാത്ത , ഗുണമേന്മയുള്ള നല്ല ഭക്ഷണം ഇവിടുത്തേക്കാൾ മികച്ചത് കിട്ടുന്ന ഇടത്തു തന്നെയാണു നമ്മുടെ പ്രവാസികൾ ഉള്ളത്‌;
  അത് കൊണ്ട് തന്നെ എന്തു ദാരിദ്ര്യം ഉണ്ടായാലും മലയാളത്തിന്റെ സുകൃതമായ കെ എം സി സി പോലുള്ള സംഘടനകൾ ഉള്ള അവിടെ വിശപ്പ്‌ കൊണ്ട്‌ ആരും മരിക്കില്ല!!

  പിന്നെ എന്ത് കൊണ്ടായിരിക്കും അവിടെ ആളുകൾ ഇങ്ങനെ മരിക്കുന്നത്‌ എന്ന്‌ ഈ കേമു മനസ്സിലാക്കിയിട്ടുണ്ടോ?!!

  ഇവരെ മരണത്തിലേക്ക്‌ നയിക്കുന്നതിലെ പ്രധാന കാരണം കോവിഡിനേക്കാൾ ഇവർ അഭിമുഖീകരിക്കുന്ന നിസ്സഹായതയും നിരാശ്രയത്വവും സമ്മാനിക്കുന്ന ആധിയും വ്യാധിയുമൊക്കെയാണു എന്നു എല്ലാ വിദഗ്ദരും ചൂണ്ടിക്കാണിക്കുന്നു.

  എന്തു പ്രയാസവും സ്ങ്കടവും ഉണ്ടെങ്കിലും സ്വന്തം വീടും കുടുംബവും നാട്ടിലെ മണ്ണിന്റെ മണവും മതിയാകും അവർക്കെല്ലാം തീരാൻ !!!

  ആ നാട്‌ അവരെ നിരാകരിക്കുന്നു എന്ന് അവരറിയുമ്പോൾ;
  സഹായമോ ഇല്ലെന്നത്‌ പോകട്ടെ, ഉപദ്രവിക്കുക കൂടി ചെയ്യുന്നു എന്നറിയുമ്പോൾ ഹൃദയം പൊട്ടിയാണു അവിടെ പലരും മരിക്കുന്നത്‌ !!!

  അത്ര മൃദുലമാണ് പിണറായീ അവരുടെ ഹൃദയം!!!

  പേമാരിയിൽ കുത്തിയൊലിച്ചു പോകുമായിരുന്ന നമ്മുടെ നാടിനെ അവരുടെ വിയർപ്പിന്റെ ചിറ കെട്ടിയാണവർ തടുത്തത്‌ !!!

  സ്വന്തം വീട്ടിലെ ദരിദ്ര്യം മറന്നവർ മറ്റുള്ള്വന്റെ ക്യാൻസറും കിഡ്‌നിയും ഒക്കെ സ്വന്തം സങ്കടമയി എടുത്തത്കൊണ്ട്‌ തന്നെയാണു നാം ഇന്നിങ്ങനെ ഒക്കെ ആയത്‌;
  അല്ലാതെ “കൂറ ” കയറിയ ഐസക്കിന്റെ ഖജനാവിന്റെ ബലം കൊണ്ടല്ലെന്ന് ആർക്കാണറിയാത്തത്‌?!

  ആരോടാണിതൊക്കെ പറയേണ്ടത്‌!!

  ആഞ്ഞു വെട്ടുമ്പോൽ ചിതറിതെറിക്കുന്ന മാംസം കലർന്ന ചോരയും ആർത്തലച്ച കരച്ചിലും ഉന്മത്തരാക്കുന്ന കൂട്ടരോടൊ?!

  ഇക്കിളിയിട്ട്‌ കൈ കുഴ‌ഞ്ഞാൽ പോലും ചിരി വരാത്തവന്റെ ചുണ്ടിൽ ഒരു ഇളിയൊക്കെ വരുത്താൻ ലക്ഷങ്ങൾ വാങ്ങുന്ന പി ആർ ഗ്രൂപിനു ആവുമായിരിക്കും; പക്ഷെ, ഹൃദയത്തിൽ കരുണയുള്ളോരു വികാരമുണ്ടാവാൻ അതൊന്നും മതിയവില്ല!!

  ജനാധിപത്യത്തിന്റെ കരുത്തിനാൽ ഈകാലത്തെയും നാം അതിജയിക്കും
  ഇതിലും വലിയ സങ്കടകടലുകൾ നീന്തികയറിയ പ്രവാസികൾ ഈ കാലവും മറികടക്കും !!!

  ഇന്നലെ ആയിരുന്നു ജൂൺ 18; കഴിഞ്ഞ വർഷം അഴീക്കോട്ടെ സാജൻ ആത്മഹത്യ ചെയ്ത ദിവസം!!എന്നാൽ, വർഷം ഒന്ന് കഴിയുമ്പോഴും നാം…

  Posted by KM Shaji on Friday, June 19, 2020

  രാജ്യസഭാ തിരഞ്ഞെടുപ്പ്; കെസി വേണുഗോപാലിന് വിജയം

  പ്രവാസികള്‍ക്ക് അതിഥി തൊഴിലാളികളുടെ മൂല്യം വരെയില്ലെ?; പ്രവാസികളും കേരളാ ജനതയുടെ ഭാഗമാണ്; കടലിനപ്പുറമുള്ള മലയാളികളുടെ കൂടി മുഖ്യമന്ത്രിയാണ് പിണറായി വിജയൻ; പ്രതിഷേധം…

  റിവേഴ്‌സ് ഓപ്പറേഷന്‍ കമല; കോൺഗ്രസ് നീക്കത്തിൽ മുട്ടുമടക്കി ബിജെപി

  KM Shaji criticizes CM

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  സ്വര്‍ണ്ണക്കടത്ത്; കേസ് ഏറ്റെടുത്തതായി എന്‍ഐഎ കോടതിയില്‍; സ്വര്‍ണം കടത്തുന്നവരില്‍ ഭീകര ബന്ധമുള്ളവരും ഉണ്ടെന്ന് റിപ്പോര്‍ട്ട്

  തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസ് ഏറ്റെടുത്തതായി എന്‍ഐഎ കോടതിയില്‍. സാമ്പത്തിക ഇടപാടുകളും ഒപ്പം തീവ്രവാദ ബന്ധവും പ്രത്യേകം അന്വേഷിക്കും. സ്വര്‍ണ്ണം ആര് കൊടുത്തയച്ചു ,...

  യൂത്ത് ലീഗ് മാര്‍ച്ചിൽ സംഘർഷം, പൊലീസ് ലാത്തിവീശി, നിരവധിപ്പേര്‍ക്ക് പരിക്ക്

  കോഴിക്കോട്: തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ചുണ്ടായ സ്വര്‍ണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ രാജി ആവശ്യപ്പെട്ട് കോഴിക്കോട് കളക്ട്രേറ്റിലേക്ക് യൂത്ത് ലീഗ് നടത്തിയ മാര്‍ച്ചിൽ സംഘർഷം. യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കലക്‌ട്രേറ്റിലേക്ക്...

  ശനിയാഴ്ച ഒരു വലിയ രാഷ്ട്രീയ അഴിമതി പുറത്തുവരുന്നു; ഞായറാഴ്ച ട്രിപ്പിള്‍ ലോക്ക്ഡൗണ്‍; നടി അഹാന കൃഷ്ണക്കെതിരെ സൈബര്‍ ആക്രമണം

  തിരുവനന്തപുരം : തിരുവനന്തപുരത്ത്‌ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് സ്വര്‍ണ വേട്ട നടന്നതു കൊണ്ടാണെന്ന് നടി അഹാനാ കൃഷ്ണ. സ്വര്‍ണ വേട്ടയില്‍ സര്‍ക്കാരിന്റെ പങ്കിനെ മറയ്ക്കാനാണ് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതെന്ന...

  സ്വര്‍ണ്ണക്കടത്ത്; കേസ് ഏറ്റെടുത്തതായി എന്‍ഐഎ കോടതിയില്‍; സ്വര്‍ണം കടത്തുന്നവരില്‍ ഭീകര ബന്ധമുള്ളവരും ഉണ്ടെന്ന് റിപ്പോര്‍ട്ട്

  തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസ് ഏറ്റെടുത്തതായി എന്‍ഐഎ കോടതിയില്‍. സാമ്പത്തിക ഇടപാടുകളും ഒപ്പം തീവ്രവാദ ബന്ധവും പ്രത്യേകം അന്വേഷിക്കും. സ്വര്‍ണ്ണം ആര് കൊടുത്തയച്ചു , സ്വര്‍ണം എന്ത് ആവിശ്യത്തതിനായി ഉപയോഗിച്ച്‌ ,...

  ദുബെയെ കൊന്നത് ബിജെപി നേതാക്കളുടെ ബന്ധം മൂടിവെക്കാനെന്ന് പ്രമുഖര്‍

  ന്യൂഡല്‍ഹി: കൊടുംകുറ്റവാളി വികാസ് ദുബെയെ യു.പി പൊലീസ് കൊന്നത് ബി.ജെ.പി നേതാക്കളടക്കമുള്ളവരുടെ ബന്ധം മൂടിവെക്കാനാണെന്ന് ആരോപണം. 'സര്‍ക്കാര്‍ രഹസ്യങ്ങള്‍ സുരക്ഷിതമായെന്ന്' ദുബെയുടെ കൊലപാതകത്തിന് പിന്നാലെ സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ്...
  - Advertisement -

  More Articles Like This

  - Advertisement -