More

    ‘കള്ളപ്രചരണം കഴിഞ്ഞെങ്കില്‍ ഇനി ടിപി വധക്കേസിലെ വിധിന്യായം ഒന്നു വായിച്ചുനോക്കാം’; മുഖ്യമന്ത്രിക്കെതിരെ കെ കെ രമ

    Latest News

    ഭാര്യയെ വിവാഹത്തിന് മുന്‍പ് ബലാല്‍സംഗം ചെയ്തു, ഭര്‍ത്താവ് അറസ്റ്റില്‍

    കടുത്തുരുത്തി: കോട്ടയം കടുത്തുരുത്തിയില്‍ വിവാഹത്തിന് മുമ്പ് ശാരീരികമായി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ ഭര്‍ത്താവ് അറസ്റ്റില്‍.സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ;യുവതിക്ക് 17 വയസ്സുള്ളപ്പോള്‍ വ്യത്യസ്ത...

    ഓണം വരെ സ്‌കൂളുകള്‍ തുറക്കില്ലെന്ന് -മുഖ്യമന്ത്രി

    സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെ കൊറോണ രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സ്‌കൂളുകള്‍ തുറക്കുന്നത് നീളുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓഗസ്റ്റ് വരെ സ്‌കൂളുകള്‍...

    ദുബെയെ കൊന്നത് ബിജെപി നേതാക്കളുടെ ബന്ധം മൂടിവെക്കാനെന്ന് പ്രമുഖര്‍

    ന്യൂഡല്‍ഹി: കൊടുംകുറ്റവാളി വികാസ് ദുബെയെ യു.പി പൊലീസ് കൊന്നത് ബി.ജെ.പി നേതാക്കളടക്കമുള്ളവരുടെ ബന്ധം മൂടിവെക്കാനാണെന്ന് ആരോപണം. 'സര്‍ക്കാര്‍ രഹസ്യങ്ങള്‍ സുരക്ഷിതമായെന്ന്' ദുബെയുടെ കൊലപാതകത്തിന്...

    ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട അന്തരിച്ച സിപിഎം നേതാവ് പി കെ കുഞ്ഞനന്തനെ വെള്ളപൂശി മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്ക് പോസ്റ്റിട്ട സംഭവം പ്രതിപക്ഷത്ത വൻ പ്രതിഷേധത്തിനടയാക്കിയത്. എന്നാൽ സംഭവത്തിൽ പ്രതികരണവുമായെത്തിയിരിക്കുകയാണ് ടിപി ചന്ദ്രശേഖരന്റെ ഭാര്യ കെകെ രമ. ബഹുമാനപ്പെട്ട നീതിപീഠം ഒരു കൊലക്കേസില്‍ ജീവപര്യന്തം തടവറ വിധിച്ചൊരു കുറ്റവാളിയെ ‘കരുതലുള്ളൊരു മനുഷ്യസ്നേഹി’യായി സ്ഥാപിച്ചെടുക്കാനുള്ള ഈ കഠിനാധ്വാനം സഹതാപമുണര്‍ത്തുകയാണെന്നും ടിപിയുടെ ഭാര്യ ഫേസ്ബുക്കില്‍ കുറിച്ചു.

    ALSO READ ‘ദേശീയ മാധ്യമങ്ങളിൽ കേരളത്തിൻ്റെ മുഖ്യമന്ത്രിയേക്കുറിച്ച് ഒരു വാർത്ത വന്നാൽ അതിൽ അഭിമാനിക്കാതിരിക്കാൻ സംസ്ഥാനദ്രോഹികളായ കുത്തിത്തിരിപ്പുകാർക്ക് മാത്രമേ പറ്റൂ’ മുഖ്യമന്ത്രിയെ ട്രോളി വിടി ബൽറാം എംഎൽഎ

    ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

    കുഞ്ഞനന്തനെ വിശുദ്ധനാക്കാനുള്ള പ്രചാരണയുദ്ധം മുഖ്യമന്ത്രിയും സംസ്ഥാന സെക്രട്ടറിയും പാര്‍ട്ടി ചാനലും പത്രവും സൈബര്‍ സംഘവും വരെ ഒരുമിച്ചു നയിക്കുന്ന ദയനീയക്കാഴ്ച്ച കേരളം കാണുകയാണ്. ബഹുമാനപ്പെട്ട നീതിപീഠം ഒരു കൊലക്കേസില്‍ ജീവപര്യന്തം തടവറ വിധിച്ചൊരു കുറ്റവാളിയെ ‘കരുതലുള്ളൊരു മനുഷ്യസ്നേഹി’യായി സ്ഥാപിച്ചെടുക്കാനുള്ള ഈ കഠിനാധ്വാനം സഹതാപമുണര്‍ത്തുന്നു. കുഞ്ഞനന്തനോടുള്ള ഈ കടപ്പാട് മുഖ്യമന്ത്രിയുടേയും പാര്‍ട്ടി നേതൃത്വത്തിന്‍റെയും ബാധ്യതയാണെന്ന് ടിപി വധത്തിന്‍റെ ഉള്ളുകള്ളികളറിയുന്ന ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ.

    ഏതോ ‘കള്ളമൊഴി’ കേട്ട് കോടതി ഒരാളെ കൊലക്കേസിലെ ഗൂഢാലോചനയില്‍ ജീവപര്യന്തം ശിക്ഷിച്ചുകളഞ്ഞുവെന്ന കള്ളപ്രചരണം കഴിഞ്ഞെങ്കില്‍ ഇനി ടിപി വധക്കേസിലെ വിധിന്യായം ഒന്നു വായിച്ചുനോക്കാം. വിശദവായനയ്ക്ക് നേരമില്ലെങ്കില്‍ വിധിന്യായത്തിലെ ഈ ഫോണ്‍വിളിപട്ടികയൊന്ന് കാണാം. കുഞ്ഞനന്തനെന്ന ‘മനുഷ്യസ്നേഹി’ സഖാവ് ടിപിയെ വെട്ടിനുറുക്കിയ ക്വട്ടേഷന്‍ സംഘാംഗവും ഒന്നാം പ്രതിയുമായ അനൂപുമായി ടിപി വധത്തിന് മുൻപ്‌ തന്‍റെ ഫോണില്‍ നിന്ന് വിളിച്ചു സംസാരിച്ചത് ഏഴു തവണയാണ്! കുഞ്ഞനന്തനില്‍ മുഖ്യമന്ത്രി കണ്ട ‘കരുതല്‍’ എന്താണെന്ന് മനസ്സിലായല്ലോ!!

    ALSO READ ഒരു മരണവും ആഘോഷിക്കപ്പെടേണ്ടതല്ല!!; മൃഗീയമായ ഒരു കൊലപാതകത്തിന്റെ സൂത്രധാരനെയാണ് വിശുദ്ധ പട്ടം നൽകി ആദരിച്ചിരിക്കുന്നത്; പികെ കുഞ്ഞനന്തന്റെ മരണത്തിൽ സിപിഎം നേതാക്കൾ നടത്തിയ പ്രതികരണത്തിനെതിരെ കെഎം ഷാജി

    കുഞ്ഞനന്തനെ വിശുദ്ധനാക്കാനുള്ള പ്രചാരണയുദ്ധം മുഖ്യമന്ത്രിയും സംസ്ഥാന സെക്രട്ടറിയും പാര്‍ട്ടി ചാനലും പത്രവും സൈബര്‍…

    Posted by K.K Rema on Saturday, June 13, 2020

    RECENT POSTS

    ചൈനയിൽ വീണ്ടും കോവിഡ്; 11 റസിഡന്‍ഷ്യല്‍ എസ്റ്റേറ്റുകളില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു

    KK Rema against Pinarayi Vijayan
    - Advertisement -

    LEAVE A REPLY

    Please enter your comment!
    Please enter your name here

    - Advertisement -

    Trending

    ലോകത്ത് രോഗ ബാധിതരുടെ എണ്ണം ഒരു കോടി 23 ലക്ഷം കടന്നു; മരണസംഖ്യ അഞ്ച് ലക്ഷത്തി അമ്ബതിനായിരം പിന്നിട്ടു

    ബൊളീവിയ: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ഒരുകോടി 24 ലക്ഷത്തിലേക്ക് എത്തി. കോവിഡിന്റെ വ്യാപനം തടയുക എന്നത് ഇനിയും സാധ്യമാക്കാനായിട്ടില്ല. 556000 പേര്‍...

    കൊടും കുറ്റവാളി വികാസ് ദുബെ കൊല്ലപ്പെട്ടു; പോലീസിന്റെ തോക്കുമായി രക്ഷപ്പെടാന്‍ ശ്രമിക്കവേ വെടിവെച്ചു വീഴ്ത്തിയതാണെന്ന് വിശദീകരണം

    കാണ്‍പൂര്‍: കൊടും കുറ്റവാളി വികാസ് ദുബെയെ പോലീസ് വെടിവെച്ചു കൊന്നു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ദുബെയെ വെടിവെച്ചുവെന്നാണ് പോലീസ് പറയുന്നത്. ദുബെയുമായി കാണ്‍പൂരിലേക്ക് പോകുകയായിരുന്ന പോലീസ് വാഹനം അപകടത്തില്‍പ്പെടുകയും മറിഞ്ഞ വാഹനത്തില്‍...

    ഓണം വരെ സ്‌കൂളുകള്‍ തുറക്കില്ലെന്ന് -മുഖ്യമന്ത്രി

    സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെ കൊറോണ രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സ്‌കൂളുകള്‍ തുറക്കുന്നത് നീളുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓഗസ്റ്റ് വരെ സ്‌കൂളുകള്‍ തുറക്കാനാവില്ലെന്നാണ് വിലയിരുത്തല്‍.സ്ഥിതി അനുകൂലമാണെങ്കില്‍ തുടര്‍ന്നും ഓണ്‍ലൈന്‍...

    ഭാര്യയെ വിവാഹത്തിന് മുന്‍പ് ബലാല്‍സംഗം ചെയ്തു, ഭര്‍ത്താവ് അറസ്റ്റില്‍

    കടുത്തുരുത്തി: കോട്ടയം കടുത്തുരുത്തിയില്‍ വിവാഹത്തിന് മുമ്പ് ശാരീരികമായി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ ഭര്‍ത്താവ് അറസ്റ്റില്‍.സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ;യുവതിക്ക് 17 വയസ്സുള്ളപ്പോള്‍ വ്യത്യസ്ത സമുദായക്കാരനായ യുവാവുമായി അടുപ്പത്തിലായി. പ്രായപൂര്‍ത്തിയായപ്പോള്‍ ഇരുവരും...

    ലോകത്ത് രോഗ ബാധിതരുടെ എണ്ണം ഒരു കോടി 23 ലക്ഷം കടന്നു; മരണസംഖ്യ അഞ്ച് ലക്ഷത്തി അമ്ബതിനായിരം പിന്നിട്ടു

    ബൊളീവിയ: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ഒരുകോടി 24 ലക്ഷത്തിലേക്ക് എത്തി. കോവിഡിന്റെ വ്യാപനം തടയുക എന്നത് ഇനിയും സാധ്യമാക്കാനായിട്ടില്ല. 556000 പേര്‍ ഇതുവരെ മരിച്ചു. അയ്യായിരത്തി മുന്നൂറിലേറെ പേരാണ്...
    - Advertisement -

    More Articles Like This

    - Advertisement -