കേരളത്തിൽ സ്വന്തം നിലക്ക് വാക്സിൻ നിർമിക്കുന്നതിന്റെ സാധ്യതകൾ പരിശോധിക്കാനായി സർക്കാർ സമിതിയെ നിയോഗിച്ചു, പ്രശസ്ത വൈറോളജിസ്റ്റ് ഡോ: ജേക്കബ് ജോണാണ് സർക്കാർ സമിതിയുടെ അധ്യക്ഷൻ. കേരളം വിവിധങ്ങളായ വൈറൽ രോഗങ്ങൾ പടർന്ന ഇടമായതിനാലും പുതിയ വൈറോളജി ഇൻസ്റ്റിറ്യുട്ടിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തുന്നതും ലക്ഷ്യമാക്കിയാണ് സർക്കാർ നീക്കം.
ലോകമെമ്പാടും കോവിഡ് വാക്സിൻ നിർമിക്കുന്നതിന് ആവശ്യമായ ഗവേഷണങ്ങൾ നടന്ന് വരികയാണ്, അടുത്ത വർഷം ആദ്യത്തോടെ വാക്സിൻ വികസിപ്പിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ഗവേഷകർ. വാക്സിൻ ലഭ്യമായാൽ ആരോഗ്യപ്രവർത്തകർക്കവും ആദ്യം വാക്സിൻ നൽകുക എന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു.