സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി

0
260

ഇടുക്കി: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇടുക്കി തൊടുപുഴ അച്ചന്‍കവല ചെമ്മനംകുന്നേല്‍ ലക്ഷ്മി (79) ആണ് മരിച്ചത്. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. മൂത്രാശയ സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു ലക്ഷ്മി. ഇന്ന് വൈകീട്ടോടെയാണ് മരണം സംഭവിച്ചത്.

ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 44 ആയി.
കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംസ്കാരം നടത്തി. രോഗത്തിന്‍റെ ഉറവിടം വ്യക്തമല്ല. കുടുംബാംഗങ്ങള്‍ക്ക് രോഗലക്ഷണങ്ങള്‍ ഇല്ല.

LEAVE A REPLY

Please enter your comment!
Please enter your name here