സംസ്ഥാനത്ത് സ്കൂളുകളും കോളേജുകളും ഉടൻ തുറക്കില്ല

0
130

സംസ്ഥാനത്ത് സ്കൂളുകളും കോളേജുകളും ഉടൻ തുറക്കില്ലെന്ന് മുഖ്യമന്ത്രി, വിദഗ്ദ്ധരുമായി ആലോചിച്ച ശേഷം മാത്രമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കൂ എന്നും മുഖ്യമന്ത്രി പറഞ്ഞു. ചെറിയ ക്‌ളാസുകളിലെ കുട്ടികൾക്ക് സ്കൂൾ തുറക്കുന്ന കാര്യം പരിഗണനയിൽ ഇല്ല, എന്നാൽ പൊതുപരീക്ഷ എഴുതുന്ന കക്‌ളാസുകളിലേക്ക് തുറക്കാണോ എന്ന കാര്യം പരിശോധിക്കും. രോഗവ്യാപന തോത് കുറഞ്ഞാൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ തീരുമാനമെടുക്കും, അതേസമയം കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍ ഒഴികെയുള്ള തൊഴിലധിഷ്ഠിത പരിശീലന സ്ഥാപനങ്ങള്‍, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളായ ട്യൂഷന്‍ സെന്ററുകള്‍, കംപ്യൂട്ടര്‍ സെന്ററുകള്‍, നൃത്ത വിദ്യാലയങ്ങള്‍ എന്നിവയ്ക്ക് സര്‍ക്കാര്‍ പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here