More

    ബംഗാളിലേയും ഒഡീഷയിലേയും ജനത നേരിടുന്ന വേദനയുടെയും നഷ്ടങ്ങളുടെയും ആഴം കേരളത്തിന് മനസിലാക്കാന്‍ സാധിക്കും; മുഖ്യമന്ത്രി

    Latest News

    വീണ്ടും ദുരഭിമാന കൊല: 22- കാരനെ വീട്ടില്‍ നിന്ന് വലിച്ചിഴച്ചു, മരത്തില്‍ കെട്ടി, ജീവനോടെ കത്തിച്ചു

    ലഖ്നോ: യുവതിയുമായി ബന്ധമുണ്ടെന്നാരോപിച്ച്‌ 22 കാരനെ രാത്രിയില്‍ വീട്ടില്‍നിന്ന് വലിച്ചിറക്കി മരത്തില്‍ കെട്ടിയിട്ട് ജീവനോടെ കത്തിച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഢ് ജില്ലയിലാണ് സംഭവം. അംബികാ...

    ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കാറ്റില്‍പറത്തി ബിജെപി മന്ത്രി: സാമൂഹിക അകലം പാലിക്കാതെയും മാസ്ക് ധരിക്കാതെയും ആയിരങ്ങള്‍ തെരുവില്‍

    ബംഗളൂരു: ​ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കാറ്റില്‍പറത്തി കര്‍ണാടക ആരോഗ്യ മന്ത്രി ബി. ശ്രീരാമുലുവിന് ബി.ജെ.പി പ്രവര്‍ത്തകരുടെ വമ്ബന്‍ സ്വീകരണം. ലോക്​ഡൗണിനിടെ പാര്‍ട്ടി പരിപാടികളും...

    ഗള്‍ഫില്‍നിന്ന് കേരളത്തിലേക്കുള്ള ആദ്യ ചാര്‍ട്ടേഡ് വിമാനം ജിദ്ദയില്‍നിന്ന് പറന്നുയര്‍ന്നു: രാത്രി 11 ന് കരിപ്പൂരിലെത്തും

    ജിദ്ദ: ഗള്‍ഫ് മേഖലയില്‍നിന്ന് തന്നെ കേരളത്തിലേക്കുള്ള ആദ്യ ചാര്‍ട്ടേഡ് വിമാനം ചൊവ്വാഴ്ച ജിദ്ദ വിമാനത്താവളത്തില്‍നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ടു. സ്‌പൈസ് ജെറ്റിന്റെ ബോയിംഗ് 737...

    (www.big14news.com) ഉംപുന്‍ ചുഴലിക്കാറ്റ് കനത്ത നാശം വിതച്ച പശ്ചിമ ബംഗാളിനേയും ഒഡീഷയേയും സഹായിക്കാന്‍ എല്ലാ വിഭാഗം ജനങ്ങളോടും മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു. അതി തീവ്ര ചുഴലിക്കാറ്റ് രണ്ടുസംസ്ഥാനങ്ങളിൽ ഉണ്ടാക്കിയ നാശനഷ്ടങ്ങൾ മറികടക്കാനുള്ള എല്ലാ വിധ പിന്തുണയും കേരളം നൽകുമെന്നും അദ്ദേഹം അറിയിച്ചു. ഇത് സംബന്ധിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കും ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിനും കത്തയച്ചു.

    ബംഗാളില്‍ ചുഴലിക്കാറ്റ് വന്‍ നാശ നഷ്ടമാണ് ഉണ്ടാക്കിയത്. നിരവധി മനുഷ്യ ജീവനുകളും നഷ്ടമായി. ആയിരങ്ങള്‍ക്ക് കിടപ്പാടവും ജീവനോപാധിയും നഷ്ടമായി. കൊവിഡ് മഹാമാരിയെ നേരിടുന്നതിനിടയിലാണ് ചുഴലിക്കാറ്റ് നാശം വിതച്ചത്. ഒഡീഷയിലും ദുരന്തം ഏല്‍പ്പിച്ച ആഘാതം ചെറുതല്ല. പശ്ചിമ ബംഗാളിനും ഒഡീഷയ്ക്കും കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി എല്ലാ സഹായവും ലഭ്യമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

    ബംഗാളിലേയും ഒഡീഷയിലേയും ജനത നേരിടുന്ന വേദനയുടെയും നഷ്ടങ്ങളുടെയും ആഴം എന്തെന്ന് ഈയടുത്ത കാലത്ത് സമാനമായ പ്രകൃതി ദുരന്തങ്ങളിലൂടെ കടന്നുപോയ കേരളത്തിന് മനസിലാക്കാന്‍ സാധിക്കും. ഉറ്റവരെ നഷ്ടപ്പെട്ട കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നു. അവരുടെ ദു:ഖത്തില്‍ പങ്കു ചേരുന്നു- മുഖ്യമന്ത്രി പറഞ്ഞു.

    പശ്ചിമ ബംഗാളില്‍ കനത്ത നാശം വിതച്ചാണ് ഉംപുന്‍ ഇന്ത്യന്‍ തീരം വിട്ടത്. പശ്ചിമ ബംഗാളില്‍ ഉംപുന്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് 72 പേര്‍ മരിച്ചു. കൊല്‍ക്കത്തയില്‍ മാത്രം 15 മരണം. സംസ്ഥാനത്ത് സ്ഥിതിഗതികള്‍ മോശമാണെന്നും കേന്ദ്ര സഹായം വേണമെന്നും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഇന്നലെ ആവശ്യപ്പെട്ടു. ഇതിനു പിന്നാലെ 1000 കോടിയുടെ അടിയന്തിര ധന സഹായം പ്രഖ്യാപിച്ച് മുഖ്യ മന്ത്രി പിണറായി വിജയൻ മുമ്പോട്ട് വന്നിരുന്നു.

    - Advertisement -

    LEAVE A REPLY

    Please enter your comment!
    Please enter your name here

    - Advertisement -

    Trending

    യുഎഇയിൽ ഇന്ന് 596 കോവിഡ് 19 കേസുകൾ; മൂന്ന് പേർ കൂടി വൈറസ് ബാധിച്ച് മരിച്ചു

    ദുബായ്: യുഎഇയിൽ ഇന്ന് 596 കോവിഡ് 19 കേസുകൾ സ്ഥിരീകരിച്ചു. മൂന്ന് പേർ കൂടി വൈറസ് ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു....

    പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ മരണം;കുട്ടി എഴുതിയ കുറിപ്പ് കണ്ടെത്തി

    മലപ്പുറം (www.bignews.com): വളാഞ്ചേരിയില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനി തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ നോട്ട് ബുക്കില്‍ നിന്ന് കുട്ടി എഴുതിയതാണെന്ന് കരുതുന്ന കുറിപ്പ് കണ്ടെത്തി. കുറിപ്പിൽ ഞാൻ പോകുന്നു എന്നുമാത്രമാണ്...

    വ​യ​നാ​ട്ടി​ലെ ആ​ദി​വാ​സി കു​ട്ടി​ക​ള്‍​ക്ക് ഓ​ണ്‍​ലൈ​ന്‍ പ​ഠ​നത്തിന് ആവശ്യമായ സാമഗ്രികൾ നൽകും; രാ​ഹു​ല്‍ ഗാ​ന്ധി

    മാ​ന​ന്ത​വാ​ടി(www.big14news.com): വ​യ​നാ​ട്ടി​ലെ ആ​ദി​വാ​സി കു​ട്ടി​ക​ള്‍​ക്ക് ഓ​ണ്‍​ലൈ​ന്‍ പ​ഠ​നത്തിന് വേണ്ട സൗകര്യങ്ങലും പഠന സാമഗ്രികളും ഒരുക്കുമെന്ന് വ​യ​നാ​ട് എം​പി​യും കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ രാ​ഹു​ല്‍ ഗാ​ന്ധി. മു​ഖ്യ​മ​ന്ത്രി​ക്കും ക​ള​ക്ട​ര്‍​ക്കും രാ​ഹു​ല്‍ ഗാ​ന്ധി ഇ​തു...

    ‘കളിയാക്കുന്ന വിഡ്ഢികളെ സാംസ്‌കാരിക കേരളം തള്ളി കളയും, നിങ്ങളെ പോലെയുള്ളവരാണ് യഥാര്‍ത്ഥ ഗുരുനാഥൻമാർ’

    (www.big14news.com) ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ കുട്ടികള്‍ക്കുള്ള ഓണ്‍ലൈന്‍ ക്ലാസുകള്‍ ഇന്നലെ വിക്ടേഴ്‌സ് ചാനലിലൂടെ ആരംഭിച്ചിരിക്കുകയാണ്. ഇന്നലെ നടന്ന ക്ലാസുകളില്‍, പൂച്ചക്കുട്ടികളുടെയും കുരങ്ങന്റെയും കഥ പറഞ്ഞെത്തിയ സായ് ശ്വേത അന്ന അധ്യാപിക കേരളത്തിന്റെ...

    ഗള്‍ഫില്‍നിന്ന് കേരളത്തിലേക്കുള്ള ആദ്യ ചാര്‍ട്ടേഡ് വിമാനം ജിദ്ദയില്‍നിന്ന് പറന്നുയര്‍ന്നു: രാത്രി 11 ന് കരിപ്പൂരിലെത്തും

    ജിദ്ദ: ഗള്‍ഫ് മേഖലയില്‍നിന്ന് തന്നെ കേരളത്തിലേക്കുള്ള ആദ്യ ചാര്‍ട്ടേഡ് വിമാനം ചൊവ്വാഴ്ച ജിദ്ദ വിമാനത്താവളത്തില്‍നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ടു. സ്‌പൈസ് ജെറ്റിന്റെ ബോയിംഗ് 737 വിമാനത്തില്‍ 175 യാത്രക്കാരാണുള്ളത്. രാത്രി 11...
    - Advertisement -

    More Articles Like This

    - Advertisement -