More

  സംസ്ഥാനത്ത് ഇന്ന് നാല് കോവിഡ് മരണങ്ങള്‍ കൂടി

  Latest News

  എന്തിനാണ് എന്റെ വീട് ആക്രമിച്ചത്, ഞാൻ എന്ത് തെറ്റ് ചെയ്‌തു? കഴിഞ്ഞ ദിവസത്തെ കലാപത്തിൽ വീട് അക്രമിച്ചവരോട് ബംഗളൂരുവിലെ കോൺഗ്രസ് എംഎൽഎ

  കഴിഞ്ഞ ദിവസം ബംഗളൂരുവിലുണ്ടായ കലാപത്തിൽ കോൺഗ്രസ് എംഎൽഎ അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ വീട് അക്രമകാരികൾ നശിപ്പിച്ചിരുന്നു, ഇതിനെതിരെ എംഎൽഎ നേരിട്ട് രംഗത്ത് വന്നു....

  രാജസ്ഥാനിൽ നാളെ വിശ്വാസ വോട്ടെടുപ്പ്; ബിജെപിയുടെ അവിശ്വാസ പ്രമേയം പൊളിക്കാൻ തന്ത്രങ്ങൾ മെനഞ്ഞ് ഗെഹ്‌ലോട്ടും സച്ചിൻ പൈലറ്റും

  രാജസ്ഥാനിൽ നാളെ നിയമസഭാ സമ്മേളനം ആരംഭിക്കും, കോൺഗ്രസ് സർക്കാരിനെതിരെ ബിജെപി കൊണ്ടുവരുന്ന അവിശ്വാസ പ്രമേയമാണ് നാളത്തെ പ്രധാന ആകർഷണം. കോൺഗ്രസിൽ ഇടക്കാലത്ത് രൂപംകൊണ്ട...

  സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നു; ഇന്ന് റിപ്പോർട്ട് ചെയ്‌തത്‌ ഇതുവരെ ഉള്ളതിൽ ഏറ്റവും ഉയർന്ന രോഗബാധ, പ്രതിദിന രോഗബാധിതരുടെ എണ്ണം പതിനായിരം കവിഞ്ഞേക്കുമെന്ന് മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി; വരുന്നത് കടുത്ത ജാഗ്രതയുടെ...

  കേരളത്തിൽ ഇന്ന് റിപ്പോർട്ട് ചെയ്‌തത്‌ 1564 കോവിഡ് കേസുകളാണ്. സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ ഏറ്റവും കൂടുതൽ കേസുകൾ. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ...

  മലപ്പുറം, പാലക്കാട്, ഇടുക്കി സ്വദേശികളും സോഷ്യലിസ്റ്റ് നേതാവ് ആലുങ്കല്‍ ദേവസ്സിയുമുള്‍പ്പെടെ സംസ്ഥാനത്ത് നാല് കോവിഡ് മരണങ്ങള്‍ കൂടി. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ മരിച്ച മലപ്പുറം പെരുവള്ളൂര്‍ സ്വദേശി കോയാമു (82)വിന്റെതാണ് ഇന്നത്തെ മരണം. കൊണ്ടോട്ടി മേഖലയില്‍ കോവിഡ് ബാധ വ്യാപിക്കുന്നെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പ്രദേശത്ത് ഇത് മൂന്നാമത്തെ മരണം സ്ഥിരീകരിക്കുന്നത്.

  ശനിയാഴ്ച രാവിലെ 10.30 ഓടെയായിരുന്നു കോയാമുവിന്റെ മരണം സ്ഥിരികരിച്ചത്. ശ്വാസംമുട്ടലിനെ തുടര്‍ന്ന് കഴിഞ്ഞ 29-നാണ് കോയാമുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിനിടെ ആരോഗ്യനില ഗുരുതരമായതോടെ പ്ലാസ്മ തെറാപ്പിക്കും കോയാമുവിനെ വിധേയനാക്കിയിരുന്നു.

  പിന്നാലെയാണ് ഇന്ന് മരണം സ്ഥിരീകരിക്കുന്നത്. അല്‍ഷിമേഴ്‌സ് ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്കും ചികില്‍സ തേടിയിരുന്ന വ്യക്തിയായിരുന്നു കോയാമു. ഇദ്ദേഹത്തിന്റെ ഭാര്യയും മക്കളും ഉള്‍പ്പടെ കുടുംബത്തിലെ പത്ത് പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

  ഇതിന് പുറമെയാണ് വെള്ളിയാഴ്ച മരിച്ച രണ്ടു പേര്‍ക്ക്കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. പട്ടാമ്ബി ഓങ്ങല്ലൂര്‍ സ്വദേശി കോരന്‍ (80) സോഷ്യലിസ്റ്റ് നേതാവ് ആലുങ്കല്‍ ദേവസ്സി (80) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച മരിച്ച രണ്ടു പേര്‍ക്ക്കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. പട്ടാമ്ബി ഓങ്ങല്ലൂര്‍ സ്വദേശി കോരന്‍ (80) സോഷ്യലിസ്റ്റ് നേതാവ് ആലുങ്കല്‍ ദേവസ്സി (80) എന്നിവരാണ് മരിച്ചത്.

  കൊവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്ന തൊടുപുഴയിലെ സ്പെഷ്യല്‍ ബ്രാഞ്ച് എസ്‌ഐയായ അജിതനും (55) വെള്ളിയാഴ്ച രാത്രി മരിക്കുകയുണ്ടായി.ഇദ്ദേഹത്തിന് ഹൃദ്രോഗമുണ്ടായിരുന്നു. ഭാര്യയില്‍നിന്നാണ് അജിതന് രോഗം പകര്‍ന്നത്.

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നു; ഇന്ന് റിപ്പോർട്ട് ചെയ്‌തത്‌ ഇതുവരെ ഉള്ളതിൽ ഏറ്റവും ഉയർന്ന രോഗബാധ, പ്രതിദിന രോഗബാധിതരുടെ എണ്ണം പതിനായിരം കവിഞ്ഞേക്കുമെന്ന് മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി; വരുന്നത് കടുത്ത ജാഗ്രതയുടെ...

  കേരളത്തിൽ ഇന്ന് റിപ്പോർട്ട് ചെയ്‌തത്‌ 1564 കോവിഡ് കേസുകളാണ്. സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ ഏറ്റവും കൂടുതൽ കേസുകൾ. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ...

  രാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് അദ്ധ്യക്ഷന് കൊവിഡ് രാമക്ഷേത്ര ഭൂമിപൂജ ചടങ്ങില്‍ പ്രധാനമന്ത്രിനരേന്ദ്രമോദിയോടൊപ്പം നൃത്യ ഗോപാല്‍ ദാസ് വിശിഷ്ടാതിഥിയായി വേദി പങ്കിട്ടിരുന്നു

  യുപി: രാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് അദ്ധ്യക്ഷന്‍ നൃത്യ ഗോപാല്‍ ദാസിന് കൊവിഡ് സ്ഥിരീകരിച്ചു. ആഗസ്റ്റ് 5ന് നടന്ന രാമക്ഷേത്ര ഭൂമിപൂജ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പം നൃത്യ ഗോപാല്‍ ദാസ് വിശിഷ്ടാതിഥിയായി...

  രാജസ്ഥാനിൽ നാളെ വിശ്വാസ വോട്ടെടുപ്പ്; ബിജെപിയുടെ അവിശ്വാസ പ്രമേയം പൊളിക്കാൻ തന്ത്രങ്ങൾ മെനഞ്ഞ് ഗെഹ്‌ലോട്ടും സച്ചിൻ പൈലറ്റും

  രാജസ്ഥാനിൽ നാളെ നിയമസഭാ സമ്മേളനം ആരംഭിക്കും, കോൺഗ്രസ് സർക്കാരിനെതിരെ ബിജെപി കൊണ്ടുവരുന്ന അവിശ്വാസ പ്രമേയമാണ് നാളത്തെ പ്രധാന ആകർഷണം. കോൺഗ്രസിൽ ഇടക്കാലത്ത് രൂപംകൊണ്ട വിമത നീക്കത്തിൽ പ്രതീക്ഷ അർപ്പിച്ചാണ് ബിജെപി...

  തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട; ദുബായില്‍ നിന്നെത്തിയ രണ്ടു യാത്രക്കാരില്‍ നിന്നായി പിടിച്ചെടുത്തത് 50 ലക്ഷം രൂപ വില വരുന്ന ...

  തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. ദുബായില്‍ നിന്നെത്തിയ രണ്ടു യാത്രക്കാരില്‍ നിന്നായി പിടിച്ചെടുത്തത് ഒരു കിലോ സ്വര്‍ണം . 50 ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്.

  എസ്ഡിപിഐയെ നിരോധിക്കണം: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്ത്

  ബെംഗ്ലൂരു; ഫേസ്ബുക്ക് പോസ്റ്റിനെ തുടര്‍ന്ന് ബംഗളൂരുവില്‍ സംഘര്‍ഷം അരങ്ങേറിയതിന് പിന്നാലെയാണ് എസ്ഡിപിഐയെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കര്‍ണാടക കത്തയച്ചത്. എസ്ഡിപിഐയേയും പോപ്പുലര്‍ ഫ്രെണ്ടിനേയും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തേ തന്നെ...
  - Advertisement -

  More Articles Like This

  - Advertisement -