കോവിഡ് വ്യാപകമായതോടെ നിയന്ത്രണങ്ങൾ കർശനമാക്കി സർക്കാർ; ഇളവുകൾ പിൻവലിച്ചു

0
2435

കോവിഡ് വ്യാപകമായതോടെ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ, പ്രതിദിന രോഗബാധിതരുടെ എണ്ണം ഏഴായിരം കടന്നതോടെയാണ് ഇളവുകൾ പിൻവലിക്കാൻ തീരുമാനമായത്. വരും ദിവസങ്ങളിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കാനാണ് തീരുമാനം. വിവാഹ ചടങ്ങുകളിൽ ഇനി അൻപത് പേർക്ക് മാത്രമേ അനുമതി ഉള്ളൂ, ശവസംസ്കാര ചടങ്ങുകൾക്കും നിയന്ത്രണം ഏർപ്പെടുത്തി. മാസ്ക് ധരിക്കാത്തവർക്കുള്ള പിഴ തുക വർധിപ്പിച്ചു, ഒപ്പം കടകളിലും പൊതു സ്ഥലങ്ങളിലും സാമൂഹിക അകലം കർശനമായും പാലിക്കണമെന്ന് നിർദേശം നൽകി, ഇത് ഉറപ്പ് വരുത്തും.
നിലവിലെ പ്രതിസന്ധി ചർച്ച ചെയ്യാൻ നാളെ സർവകക്ഷി യോഗം വിളിച്ചിട്ടുണ്ട്, അതേസമയം ലോക്ക്ഡൗൺ ഏർപ്പെടുത്തിയാൽ പൂർണമായും സഹകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

സംസ്ഥാനത്ത് കോവിഡ് ബാധ പാരമ്യതയിലെത്തി നിൽക്കുകയാണ്, കഴിഞ്ഞ ദിവസങ്ങളിൽ ഏഴായിരത്തിൽ പരം കേസുകൾ റിപ്പോർട്ട് ചെയ്യുകയുണ്ടായി, ഞായറാഴ്ച അവധിയായതിനാൽ ടെസ്റ്റുകളുടെ എണ്ണം കുറഞ്ഞത് കൊണ്ടാണ് ഇന്ന് രോഗികളുടെ എണ്ണം കുറവായത്. കഴിഞ്ഞ ദിവസങ്ങളിൽ ഒറ്റ ദിവസം മാത്രം ആയിരം കേസുകൾ അധികം റിപ്പോർട്ട് ചെയ്യപ്പെടുകയുണ്ടായി.

LEAVE A REPLY

Please enter your comment!
Please enter your name here