More

    കെസി വേണു ഗോപാൽ ജയ്പൂരിലേക്ക്,സചിൻ പൈലറ്റ് നിയമസഭാ സമ്മേളനത്തിൽ പങ്കെടുത്തില്ലെങ്കിൽ കോൺഗ്രസ്സ് നടപടിയിലേക്ക്,സർക്കാറിന് ഭീഷണി ഇല്ലെന്ന് അശോക് ഗെലോട്ട്

    Latest News

    “കോവിഡ് രോഗമാണ്, കുറ്റകൃത്യമല്ല, കോവിഡ് രോഗികളുടെ ഫോൺകോൾ വിവരങ്ങൾ ചോർത്താനുള്ള നടപടിക്കതിരെ വിടി ബൽറാം എംഎൽഎ സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റമെന്ന് വിമർശനം

    കോവിഡ് രോഗികളുടെ ഫോൺകോൾ വിവരങ്ങൾ ചോർത്താനുള്ള നടപടിക്കെതിരെ വിടി ബൽറാം എംഎൽഎ. കോവിഡ് രോഗമെന്നും കുറ്റകൃത്യമല്ലെന്നും ബൽറാം ഓർമപ്പെടുത്തി.തോന്നിയപോലെ ഫോൺകോൾ വിവരങ്ങൾ ശേഖരിക്കാൻ...

    മുഖ്യമന്ത്രി കോവിഡ് നിരീക്ഷണത്തിൽ; തലസ്ഥാനത്ത് സ്വതന്ത്ര്യദിന പരേഡിൽ ദേശീയപതാക ഉയർത്തുന്നത് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

    മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് നിരീക്ഷണത്തിൽ പ്രവേശിച്ചതിനാൽ തലസ്ഥാനത്ത് സ്വാതന്ത്ര്യദിന പരേഡിൽ ദേശീയ പതാക ഉയർത്തി സല്യൂട്ട് സ്വീകരിക്കാൻ മന്ത്രി കടകംപള്ളി സുരേന്ദ്രന്...

    ഇന്ത്യ ഹിന്ദുരാഷ്ട്രമായി പരിവർത്തനം ചെയ്യപ്പെട്ട് കൊണ്ടിരിക്കുന്നുവെന്ന് ചരിത്രകാരി റോമില ഥാപ്പർ

    ഇന്ത്യ ഹിന്ദു രാഷ്ട്രമായി പരിവർത്തനം ചെയ്യപ്പെട്ട് കൊണ്ടിരിക്കുകയാണെന്ന് പ്രശസ്ത ചിത്രകാരി റോമില ഥാപ്പർ അഭിപ്രായപ്പെട്ടു. ഡൽഹി സർവകലാശാലയിലെ വിദ്യാർഥികൾ നടത്തിയ ഓൺലൈൻ പ്രഭാഷണത്തിലാണ്...

    ഡൽഹി:കെസി വേണുഗോപാൽ ജയ്പൂരിലേക്ക്,സചിൻ പൈലറ്റിനെതിരെ കോൺഗ്രസ്സ് നടപടിയിലേക്ക്,സർക്കാറിന് ഭീഷണി ഇല്ലെന്ന് അശോക് ഗെലോട്ട്,കോൺഗ്രസ്സ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നിർദ്ധേശ്രപ്രകാരമാണ് വേണുഗോപാലിന്റെ യാത്ര.സചിൻ പൈലറ്റിനോട് നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ കോൺഗ്രസ്സ് ആവശ്യപ്പെട്ടു.

    അതിനിടെ തന്റെ വിശ്വസ്തരായ എംഎൽഎമാരുമായി സച്ചിൻ പൈലറ്റ് ഡൽഹിയിൽ ക്യാംപ് ചെയ്യുകയാണെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍. ഇന്ന് സച്ചിൻ ബിജെപി അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തിയേക്കും.

    സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം വിലയിരുത്താനായി മുഖ്യമന്ത്രി അശോക് ഗെലോട്ട് വിളിച്ചു ചേര്‍ത്ത മന്ത്രിതല യോഗത്തിൽ സച്ചിൻ പൈലറ്റ് പങ്കെടുത്തിരുന്നില്ല. തന്റെ വിശ്വസ്തരായ എംഎൽഎമാരുമായി സച്ചിൻ പൈലറ്റ് ഡൽഹിയിൽ ക്യാംപ് ചെയ്യുകയാണെന്നാണ് വിവരം. സച്ചിൻ പൈലറ്റ് ബിജെപി ദേശീയ നേതാക്കളുമായി ഇതിനോടകം ചര്‍ച്ച നടത്തിയതായി ഇന്നലെ അശോക് ഗെലോട്ട് ഗ്രൂപ്പ് ആരോപിച്ചിരുന്നു.എന്നാൽ ഇന്നു സച്ചിൻ പൈലറ്റ് നദ്ദയുമായി കൂടിക്കാഴ്ച നടത്തിയാൽ സച്ചിൻ ബിജെപിയിൽ ചേരുമെന്ന വാദത്തിന് ശക്തിയേറും.

    - Advertisement -

    LEAVE A REPLY

    Please enter your comment!
    Please enter your name here

    - Advertisement -

    Trending

    - Advertisement -

    More Articles Like This

    - Advertisement -