പകരുമെന്ന ഭയം മൂലം ആളുകൾ ഓടിമറഞ്ഞു; കോവിഡ് ബാധിച്ച് മരിച്ച ബിജെപി നേതാവിന്റെ അനാഥമായ മൃതദേഹം സംസ്‌കരിച്ച് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ

0
4243
Jammu: A 72-year-old man who died due to COVID-19 being cremated by medics in protective suits, during the ongoing nationwide lockdown, in Jammu, Thursday, May 14, 2020. J&K has a total of 971 positive cases whereas the death toll reaches to 11. (PTI Photo)(PTI14-05-2020_000051A)

കോവിഡ് ബാധിച്ച് മരിച്ച ബിജെപി നേതാവിന്റെ മൃതദേഹം പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ മറവ് ചെയ്തു. കോവിഡ് പകരുമെന്ന ഭയം മൂലം ബന്ധപ്പെട്ടവർ ആരും തന്നെ സംസ്‌കാര നടപടികൾക്കായി എത്താത്തതിനെ തുടർന്നാണ് ഇത്. കർണാടക കൊപ്പൽ ജില്ലയിലെ ഗാംഗവതിയിലെ മുതിർന്ന ബിജെപി നേതാവ് സോമശേഖര ഗൗഡയുടെ മൃതദേഹമാണ് അനാഥമായത്. ഇയാളുടെ കുടുംബാംഗങ്ങൾ മുഴുവൻ നിരീക്ഷണത്തിൽ ആയതിനാൽ വേറെ ആരും ചടങ്ങിന് ഉണ്ടായിരുന്നില്ല, തുടർന്ന് വീട്ടുകാർ തന്നെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരോട് സഹായം അഭ്യർത്ഥിക്കുകയായിരുന്നുവത്രെ. പോപുലര്‍ ഫ്രണ്ട് കൊപ്പല്‍ ജില്ലാ സെക്രട്ടറി ഫയാസ്, അംഗങ്ങളായ യാസീന്‍, അബ്ദുല്‍ ആലം, ഷമീദ് റാസി, ഹുസൈന്‍ അസറാവുദ്ദീന്‍ എന്നിവരടങ്ങുന്ന സംഘം ഇയാളുടെ സമുദായാചാരങ്ങൾ അനുസരിച്ച്‌ അന്ത്യകര്‍മങ്ങള്‍ നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here