More

    കര്‍ണാടകയില്‍ കോവിഡ് വ്യാപനം അതിതീവ്രം;രോഗ ബാധിതർ 20,000 ലേക്ക് കടന്നു

    Latest News

    “കോവിഡ് രോഗമാണ്, കുറ്റകൃത്യമല്ല, കോവിഡ് രോഗികളുടെ ഫോൺകോൾ വിവരങ്ങൾ ചോർത്താനുള്ള നടപടിക്കതിരെ വിടി ബൽറാം എംഎൽഎ സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റമെന്ന് വിമർശനം

    കോവിഡ് രോഗികളുടെ ഫോൺകോൾ വിവരങ്ങൾ ചോർത്താനുള്ള നടപടിക്കെതിരെ വിടി ബൽറാം എംഎൽഎ. കോവിഡ് രോഗമെന്നും കുറ്റകൃത്യമല്ലെന്നും ബൽറാം ഓർമപ്പെടുത്തി.തോന്നിയപോലെ ഫോൺകോൾ വിവരങ്ങൾ ശേഖരിക്കാൻ...

    മുഖ്യമന്ത്രി കോവിഡ് നിരീക്ഷണത്തിൽ; തലസ്ഥാനത്ത് സ്വതന്ത്ര്യദിന പരേഡിൽ ദേശീയപതാക ഉയർത്തുന്നത് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

    മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് നിരീക്ഷണത്തിൽ പ്രവേശിച്ചതിനാൽ തലസ്ഥാനത്ത് സ്വാതന്ത്ര്യദിന പരേഡിൽ ദേശീയ പതാക ഉയർത്തി സല്യൂട്ട് സ്വീകരിക്കാൻ മന്ത്രി കടകംപള്ളി സുരേന്ദ്രന്...

    ഇന്ത്യ ഹിന്ദുരാഷ്ട്രമായി പരിവർത്തനം ചെയ്യപ്പെട്ട് കൊണ്ടിരിക്കുന്നുവെന്ന് ചരിത്രകാരി റോമില ഥാപ്പർ

    ഇന്ത്യ ഹിന്ദു രാഷ്ട്രമായി പരിവർത്തനം ചെയ്യപ്പെട്ട് കൊണ്ടിരിക്കുകയാണെന്ന് പ്രശസ്ത ചിത്രകാരി റോമില ഥാപ്പർ അഭിപ്രായപ്പെട്ടു. ഡൽഹി സർവകലാശാലയിലെ വിദ്യാർഥികൾ നടത്തിയ ഓൺലൈൻ പ്രഭാഷണത്തിലാണ്...

    ബംഗളൂരു;കര്‍ണാടകയില്‍ കോവിഡ് വ്യാപനം അതിതീവ്രം രോഗ ബാധിതർ 20,000 ലേക്ക് കടന്നു രണ്ട് ദിവസത്തിനുള്ളിൽ കര്‍ണാടകയില്‍ 3000 ത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ 1694 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 10608 ആയി ഉയര്‍ന്നു.

    കഴിഞ്ഞ 24 മണിക്കൂറിനിടെ 21 പേര്‍ക്കാണ് കർണാടകയിൽ ജീവന്‍ നഷ്ടമായത്. 471 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടതായി കര്‍ണാടക ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം19710 ആയി ഇതില്‍ 8805 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു.നിലവില്‍ 293 പേരാണ് കോവിഡ് ബാധിച്ച്‌ സംസ്ഥാനത്ത് മരിച്ചതെന്നും ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കി . ഇന്നലെ ബംഗളൂരു അര്‍ബന്‍ ജില്ലയില്‍ മാത്രം 994 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു.

    ഇന്നലെ ഒരു ജന പ്രതിനിധിക്കും ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു മംഗളൂരു സിറ്റി നോര്‍ത്ത് മണ്ഡലത്തില്‍നിന്നുള്ള ബിജെപി എംഎല്‍എ ഡോ. ഭരത് ഷെട്ടിക്കും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ രാമചന്ദ്ര ബായാറിനും മംഗളൂരു റെയില്‍വേ സ്റ്റേഷനിലെ അഞ്ച് മലയാളി ജീവനക്കാര്‍ക്കുമാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത് .

    - Advertisement -

    LEAVE A REPLY

    Please enter your comment!
    Please enter your name here

    - Advertisement -

    Trending

    - Advertisement -

    More Articles Like This

    - Advertisement -